ഉപാസകര്‍ അറിയേണ്ടവ
ഒരു ദേവതയെ നിരന്തരം മന്ത്രങ്ങള്‍ കൊണ്ട് ജപിച്ച് ആ ദേവതയെ പ്രസാദിപ്പിച്ച് ദേവതയുടെ അനുഗ്രഹം നേടിയെടുക്കുന്നതാണ് ഉപാസന. ഇത് ഗുരുവിന്റെ നിര്‍ദ്ദേശം അനുസരിച്ചായിരിക്കണം ഉപാസകന് ചെയ്യേണ്ടത്. ഓരോ ഘട്ടത്തിലും ജപം എങ്ങനെവേണം എന്നും എന്തൊക്കെ ചെയ്യണമെന്നും ഗുരു ഉപദേശപ്രകാരം ആയിരിക്കുന്നതാണ് അഭികാമ്യം.
ഒരു ദേവതയെ നിരന്തരം മന്ത്രങ്ങള്‍ കൊണ്ട് ജപിച്ച് ആ ദേവതയെ പ്രസാദിപ്പിച്ച് ദേവതയുടെ അനുഗ്രഹം നേടിയെടുക്കുന്നതാണ് ഉപാസന. ഇത് ഗുരുവിന്റെ നിര്‍ദ്ദേശം അനുസരിച്ചായിരിക്കണം ഉപാസകന് ചെയ്യേണ്ടത്. ഓരോ ഘട്ടത്തിലും ജപം എങ്ങനെവേണം എന്നും എന്തൊക്കെ ചെയ്യണമെന്നും ഗുരു ഉപദേശപ്രകാരം ആയിരിക്കുന്നതാണ് അഭികാമ്യം. ഓരോ ദേവതയ്ക്കുമുള്ള ഉപാസനരീതികള് വ്യത്യാസപ്പെടും. ഭക്ഷണശീലങ്ങള്‍, പ്രത്യേക സമയങ്ങളിലുള്ള ജപം, പൂജാരീതികളിലുള്ള വ്യത്യാസം എന്നിവയെല്ലാം ഓരോന്നിനും പ്രത്യേകം ഉണ്ടാവുമത്രേ. കാളി ഉപാസകര്‍ക്ക് അര്‍ദ്ധരാത്രി ജപം, ശാക്തേയസമ്പ്രദായത്തിലെ ഉപാസകര്‍ എല്ലാ മാംസവും ഭക്ഷിക്കാതെ ദേവിക്ക് നിവേദിച്ച പ്രസാദമായ മാംസം മാത്രം ഭക്ഷിക്കല്‍ എന്നിവയെല്ലാം ഉദാഹരണങ്ങളാണ്.
ഗുരു ഉപദേശം അനുസരിച്ച് മന്ത്രങ്ങളാല്‍ ദേവതയെ അറിഞ്ഞ് നിരവധി തലങ്ങള്‍ പിന്നിട്ട് സാക്ഷാല്‍ പരബ്രഹ്മത്തെ അറിയുക എന്നതാണ് ഉപാസന. മന്ത്രങ്ങളാല്‍ ദേവതയോട് അടുക്കുന്ന അവസരങ്ങളില്‍ പ്രതിസന്ധികളും, പരീക്ഷണങ്ങളും ഉപാസകന് വെല്ലുവിളി ഉയര്‍ത്തും. അതെല്ലാം മറികടന്ന് ദേവതയെ അറിഞ്ഞ് മുമ്പോട്ടുപോവുക എന്നത് കഠിനമായ അവസ്ഥയാണ്.
ഉദ്ദിഷ്ടകാര്യങ്ങള്‍ സാധിച്ച് തരണേ എന്നുപറയാതെ പരിപൂര്‍ണ്ണമായി തന്നെ ദേവതയ്ക്ക് സമര്‍പ്പിച്ചു ദേവതയില്‍ ലയിച്ച് പ്രാര്‍ത്ഥിക്കുന്ന അവസ്ഥയില്‍ ദേവത ഉപാസകന്റെ ഹിതമറിഞ്ഞ് എല്ലാം അവന് അനുഗ്രഹിച്ച് നല്‍കും. ഇവിടെ ഉപാസകനും ദേവതയും തമ്മില്‍ ഉപാധികള്‍ ഇല്ലാത്ത ബന്ധം ഉടലെടുക്കുന്നു. ഊണിലും ഉറക്കത്തിലും തന്റെ ദേവതയെ ഉപാസകന് അനുഭവിക്കാന്‍ സാധിക്കുന്നു. ദേവതയുടെ രൂപം മനസ്സില്‍ പ്രഭയോടെ വിളങ്ങിനില്ക്കുന്നു. ശ്വാസോച്ഛ്വാസം പോലെ ഉപാസകന് തന്റെ ദേവതയുടെ മന്ത്രം മനസ്സില്‍ ഉരുവിടാനാകുന്നു.
ആദ്യഘട്ടത്തില്‍ പ്രതിസന്ധികള്‍ കൊണ്ടും, ദേവത പ്രസാദിച്ച് സിദ്ധി കൈവന്നാല്‍ പ്രലോഭനങ്ങള്‍ കൊണ്ടും ഉപാസകന് പരീക്ഷിക്കപ്പെടും. കൈവന്ന സിദ്ധി കൈമോശം വരാതെ സൂക്ഷിക്കേണ്ടത് ഉപാസകന്റെ ധര്‍മ്മം. നിരന്തരമായ മന്ത്രജപത്തിലൂടെയും, പൂജകളിലൂടെയും ദേവതയും ഉപാസകനും തമ്മില്‍ വേര്‍പ്പെടുത്താനാവാത്ത ബന്ധം ഉടലെടുക്കുന്നു. സ്വപ്നദര്‍ശനം, ശബ്ദം, രൂപം എന്നിങ്ങനെ പലതരത്തില്‍ അനുഭവിച്ചറിയാന്‍ ഉപാസകന് കഴിയും.
എസ്.പി.ജെ
