ഉത്രട്ടാതിനാളില്‍ കുമാരനല്ലൂര്‍ ഭഗവതിയുടെ  ഊരുചുറ്റ് മഹോത്സവം

ഉത്രട്ടാതിനാളില്‍ കുമാരനല്ലൂര്‍ ഭഗവതിയുടെ ഊരുചുറ്റ് മഹോത്സവം

HIGHLIGHTS

ചുരുളന്‍ വള്ളത്തിലേറി ഭഗവതി ദേശവഴിയിലെ ഭക്തര്‍ക്ക് അനുഗ്രഹം ചൊരിയാനായി ചിങ്ങമാസത്തിലെ ഉത്രട്ടാതിദിനം കരകളിലെത്തുന്നു. ഭഗവതിയുടെ കരകളിലേയ്ക്കുള്ള ജലമാര്‍ഗ്ഗമുള്ള വരവാണ് ഊരുചുറ്റ് ജലോത്സവം. ഉത്രട്ടാതിനാളില്‍ സാക്ഷാല്‍ കുമാരനല്ലൂര്‍ ഭഗവതിയുടെ ശക്തിചൈതന്യം മീനച്ചിലാറിന്‍റെ ഓളപ്പരപ്പില്‍ ചിങ്ങവെയില്‍ പോലെ തിളങ്ങും. ദേശത്തിന്‍റെ ക്ഷേമം അന്വേഷിച്ച് പരാശക്തിയായ ഭഗവതി അന്ന് ചുരുളന്‍ വള്ളമേറി കരകളിലേയ്ക്ക് എഴുന്നെള്ളും. മീനച്ചിലാറിന്‍റെ ഇരുകരകളിലുമുള്ള ഭക്തര്‍ കാര്‍ഷികോല്‍പ്പന്നങ്ങളും നിലവിളക്കും നിറപറയും നിറഞ്ഞ മനസ്സുമായി ഭഗവതിയുടെ വരവും കാത്തിരിക്കും. പറ വഴിപാട് സ്വീകരിച്ച് ഭഗവതി ഭക്തര്‍ക്ക് അനുഗ്രഹം ചൊരിയും. വരും വര്‍ഷം ദേശത്തിന് അല്ലലില്ലാതെ കഴിച്ച് കൂട്ടാന്‍ ഭഗവതിയുടെ കടാക്ഷം വേണം. അതാണ് വിശ്വാസവും അനുഭവവും.

ത്രട്ടാതിനാളില്‍ സാക്ഷാല്‍ കുമാരനല്ലൂര്‍ ഭഗവതിയുടെ ശക്തിചൈതന്യം മീനച്ചിലാറിന്‍റെ ഓളപ്പരപ്പില്‍ ചിങ്ങവെയില്‍ പോലെ തിളങ്ങും. ദേശത്തിന്‍റെ ക്ഷേമം അന്വേഷിച്ച് പരാശക്തിയായ ഭഗവതി അന്ന് ചുരുളന്‍ വള്ളമേറി കരകളിലേയ്ക്ക് എഴുന്നെള്ളും. മീനച്ചിലാറിന്‍റെ ഇരുകരകളിലുമുള്ള ഭക്തര്‍ കാര്‍ഷികോല്‍പ്പന്നങ്ങളും നിലവിളക്കും നിറപറയും നിറഞ്ഞ മനസ്സുമായി ഭഗവതിയുടെ വരവും കാത്തിരിക്കും. പറ വഴിപാട് സ്വീകരിച്ച് ഭഗവതി ഭക്തര്‍ക്ക് അനുഗ്രഹം ചൊരിയും. വരും വര്‍ഷം ദേശത്തിന് അല്ലലില്ലാതെ കഴിച്ച് കൂട്ടാന്‍ ഭഗവതിയുടെ കടാക്ഷം വേണം. അതാണ് വിശ്വാസവും അനുഭവവും.

ചുരുളന്‍ വള്ളത്തിലേറി ഭഗവതി ദേശവഴിയിലെ ഭക്തര്‍ക്ക് അനുഗ്രഹം ചൊരിയാനായി ചിങ്ങമാസത്തിലെ ഉത്രട്ടാതിദിനം കരകളിലെത്തുന്നു. ഭഗവതിയുടെ കരകളിലേയ്ക്കുള്ള ജലമാര്‍ഗ്ഗമുള്ള വരവാണ് ഊരുചുറ്റ് ജലോത്സവം. ഇതിന്‍റെ സംഘാടകര്‍ എന്‍.എസ്.എസ് കരയോഗവും, ദേശവഴിയിലെ കരക്കാരുമാണ്. കുമാരനല്ലൂര്‍ ക്ഷേത്രത്തിന്‍റെ ആറാട്ടുകടവില്‍ നിന്നും രാവിലെ 8 മണിയോട് ആരംഭിച്ച് 5 മൈലോളം നിരവധി കരകളിലേയ്ക്ക് ജലമാര്‍ഗ്ഗം എത്തി വൈകിട്ട് ആറ് മണിയോടെ തിരികെ എത്തുന്ന ഊരുചുറ്റ് ജലോത്സവം വിശ്വാസത്തിന്‍റേയും ആചാരത്തിന്‍റേയും പാരമ്പര്യത്തിന്‍റേയും കൂടിച്ചേരലാണത്രേ.

പൂരുരുട്ടാതി ദിനം രാത്രി കരയോഗങ്ങളുടെ നേതൃത്വത്തില്‍ ക്ഷേത്രത്തില്‍ നിന്നും വിളംബരഘോഷയാത്ര കരകളിലേയ്ക്ക് പുറപ്പെടും. പിറ്റേന്ന് ക്ഷേത്രത്തിലെ പ്രത്യേക പൂജകള്‍ക്കുശേഷം ദേവിയുടെ ശക്തിചൈതന്യം സിംഹമുഖ ബിംബത്തിലേയ്ക്ക് ആവാഹിക്കുന്നു. തുടര്‍ന്ന് വാദ്യമേളങ്ങളുടെയും, മുത്തുക്കുടകളുടെയും ശംഖ് നാദത്തിന്‍റെയും വായ്ക്കുരവയുടെയും അകമ്പടിയോടെ സിംഹമുഖബിംബം ക്ഷേത്രത്തില്‍ ആറാട്ടുകടവായ പുത്തന്‍കടവിലേയ്ക്ക് എഴുന്നെള്ളിക്കുകയും ചുരുളന്‍ വള്ളത്തിന്‍റെ അണിയത്ത് ഉറപ്പിക്കുകയും ദേശവഴികളിലേയ്ക്കുള്ള ദേവിയുടെ എഴുന്നെള്ളത്ത് ആരംഭിക്കുകയും ചെയ്യുന്നു. കുമാരനല്ലൂര്‍, നടുഭാഗം, കിഴക്ക് ഭാഗം, ഗാന്ധിനഗര്‍, നട്ടാശ്ശേരി കരയോഗക്കാര്‍ വള്ളപ്പാട്ടുമായി പള്ളിയോടങ്ങളില്‍ ദേവിക്ക് അകമ്പടി സേവിക്കുന്നു.

നീലിമംഗലം, ചവിട്ടുവരി, ചൂട്ടുവേലി, മള്ളൂശ്ശേരി എന്നീ കരകളിലെ വഴിപാട് സ്വീകരിച്ച് 10 മണിയോടെ സൂര്യകാലടിമനയിലെത്തും. അവിടെ മനയിലെ ഭട്ടതിരി വഴിപാട് സ്വീകരിക്കുകയും തുടര്‍ന്ന് ഗണപതി ദര്‍ശനവും ഉണ്ടാവും. തുടര്‍ന്ന് ദേവി വിവിധ കരകളിലേയ്ക്ക് എഴുന്നെള്ളുന്നു. ഉച്ചയോടെ ഗോവിന്ദപുരത്തെത്തുകയും അവിടെ കുമാരനല്ലൂര്‍ വള്ളസദ്യ നല്‍കി കരക്കാര്‍ തുഴച്ചിലുകാരെ സ്വീകരിക്കും. കുടമാളൂരില്‍ എത്തുമ്പോഴേയ്ക്കും സന്ധ്യാനേരമാകും. 6 മണിയോടെ പുത്തന്‍കടവില്‍ തിരികെ എത്തി സിംഹമുഖബിംബം ക്ഷേത്രത്തില്‍ എത്തിക്കുന്നു. ഓടിയും ചുണ്ടനും എന്നീ രണ്ട് തരം വള്ളങ്ങളാണ് ഊരുചുറ്റ് ജലോത്സവത്തില്‍ പങ്കെടുക്കുന്നത്.

ഊരുചുറ്റല്‍ ജലോത്സവത്തിന്‍റെ മറ്റൊരു ഐതിഹ്യം

1749 ല്‍ മാര്‍ത്താണ്ഡ വര്‍മ്മ തിരുവിതാംകൂര്‍ മഹാരാജാവായി വാഴുന്ന കാലം അദ്ദേഹം തെക്കുംകൂറിനെ ആക്രമിക്കുകയും വേണാട് രാജ്യത്തിന്‍റെ ഭാഗമാക്കുകയും ചെയ്തു. തെക്കുംകൂറിനെ പ്രതിരോധിക്കാന്‍ നട്ടാശ്ശേരി, മള്ളൂശ്ശേരി പെരുമ്പായിക്കാട്ടുശ്ശേരി എന്നിവിടങ്ങളില്‍ നിന്നുള്ള 3,000 അംഗങ്ങളുള്ള സൈനിക കൂട്ടായ്മ രൂപീകരിച്ചു. തങ്ങളുടെ ഭൂമിയെ സംരക്ഷിക്കാന്‍ അവര്‍ യുദ്ധക്കപ്പലുകള്‍ നിരത്തി. യുദ്ധത്തില്‍ പരാജിതരായെങ്കിലും യഥാസമയം ഈ വള്ളങ്ങള്‍ കളിവള്ളങ്ങളായി പരിണമിച്ചു. ഈ ചരിത്ര സംഭവത്തിന്‍റെ ഓര്‍മ്മയ്ക്കായാണ് കുമാരനല്ലൂര്‍ ഊരുചുറ്റ് ജലോത്സവമെന്നും പറയപ്പെടുന്നു.

കുമാരനില്ലാത്ത ഊര് കുമാരനല്ലൂര്‍

സുബ്രഹ്മണ്യനായിരുന്നു ക്ഷേത്രം നിര്‍മ്മിച്ചതെങ്കിലും പലവിധ കാരണത്താല്‍ പരാശക്തിയായ ദേവിക്ക്  ക്ഷേത്രം സ്ഥാപിക്കപ്പെട്ടു. അങ്ങനെ കുമാരന്‍(സുബ്രഹ്മണ്യന്‍) അല്ല ഊരില്‍ എന്നര്‍ത്ഥത്തില്‍ ഇവിടം കുമാരനല്ലൂര്‍ എന്നറിയപ്പെട്ടു. കുമാരനല്ലൂര്‍ ദേവി മധുരമീനാക്ഷി ദേവിയുടെ ശക്തിചൈതന്യമാണത്രേ. മധുരയില്‍ നിന്നും ആദ്യകാലത്ത് എത്തിയ ശാന്തിക്കാരന്‍റെ പിന്മുറക്കാരാണത്രേ ഇപ്പോഴും ഇവിടെ പൂജാദികര്‍മ്മങ്ങള്‍ ചെയ്യുന്നത്. മധുര നമ്പൂതിരിമാര്‍ എന്നാണിവര്‍ അറിയപ്പെടുന്നത്. 108 ദുര്‍ഗ്ഗാലയങ്ങളില്‍ ഒന്നാണ് ഇവിടം. 2400 വര്‍ഷം പഴക്കമാണ് ക്ഷേത്രത്തിനുള്ളത്.

Photo Courtesy - Google