വരാഹി ഉപാസന

വരാഹി ഉപാസന

HIGHLIGHTS

സപ്തകന്യകമാരില്‍ ഒരാളാണ് വരാഹിദേവി. ശത്രുദോഷം, ഗ്രഹദോഷം എന്നിവയ്ക്ക് കാലങ്ങളായി വരാഹിദേവിയെ പൂജിച്ചു പ്രാര്‍ത്ഥിച്ചുപോരുന്നു.  ജീവിതം അസ്തമിച്ചു. കടം കൊടുത്ത പണം ഇനി തിരിച്ചുകിട്ടില്ല. നഷ്ടപ്പെട്ട ഭൂമി വീണ്ടെടുക്കാനാവില്ല എന്നിങ്ങനെയുള്ള ദുരവസ്ഥകളില്‍ വരാഹിദേവിയെ ആരാധിച്ചാല്‍ നല്ല ഫലം ലഭിക്കുമെന്നാണ് അനുഭവം. വരാഹിയെ ആരാധിക്കുന്നവര്‍ക്ക് മൂന്ന് ലോകങ്ങളിലും ശത്രുക്കളേ ഉണ്ടാവില്ല എന്നാണ് പറയപ്പെടുന്നത്.

 

ത്രുദോഷം, ഗ്രഹദോഷം എന്നിവയ്ക്ക് കാലങ്ങളായി വരാഹിദേവിയെ പൂജിച്ചു പ്രാര്‍ത്ഥിച്ചുപോരുന്നു

നല്ലണ്ണദീപം കത്തിച്ചുവെച്ച്  പഞ്ചമിതിഥിനാളില്‍ ബ്രാഹ്മമുഹൂര്‍ത്തത്തില്‍ പൂജിച്ച് തൊഴുത് പ്രാര്‍ത്ഥിച്ചുകൊണ്ട് വരാഹിദേവി ആരാധന തുടങ്ങാവുന്നതാണ്. ദിവസവും പൂജിച്ചു പ്രാര്‍ത്ഥിക്കാന്‍ കഴിയാത്തവര്‍ക്ക് ചൊവ്വ, വെള്ളി ദിവസങ്ങളിലും പഞ്ചമിതിഥി ദിവസവും ആരാധിച്ചാല്‍ പൂര്‍ണ്ണഫലം ലഭിക്കും. ശൈവം, ബ്രാഹ്മണ്യം, വൈഷ്ണവം, ശാക്തേയം(ശക്തി വഴിപാട്) എന്നീ നാല് ആരാധനാരീതികള്‍ പിന്തുടരുന്നവര്‍ക്കും ദൈവമായി വിളങ്ങുന്നവളാണ് വരാഹി. ജീവിതം അസ്തമിച്ചു. കടം കൊടുത്ത പണം ഇനി തിരിച്ചുകിട്ടില്ല. നഷ്ടപ്പെട്ട ഭൂമി വീണ്ടെടുക്കാനാവില്ല എന്നിങ്ങനെയുള്ള ദുരവസ്ഥകളില്‍ വരാഹിദേവിയെ ആരാധിച്ചാല്‍ നല്ല ഫലം ലഭിക്കുമെന്നാണ് അനുഭവം.

സപ്തകന്യകമാരില്‍ ഒരാളായി പ്രകീര്‍ത്തിക്കപ്പെടുന്ന വരാഹിദേവി, ദൈവികസ്വഭാവവും, മൃഗത്തിന്‍റെ ശക്തിയും ഉള്ളവളായി വിളങ്ങുന്നു. അമ്മയെപ്പോലെ കാരുണ്യമുള്ളവളായ വരാഹിക്ക്, മൂര്‍ഖസ്വഭാവവും ഉള്ളതുകൊണ്ട് ഇവളെ ഉഗ്രദൈവമായിട്ടാണ് ആരാധിക്കുന്നത്. വരാഹ അവതാരമെടുത്ത ഭഗവാന്‍ വിഷ്ണുവിന്‍റെ സ്ത്രീരൂപമാണ് വരാഹി എന്നും പറയാറുണ്ട്. സപ്തകന്യകമാരായ ബ്രാഹ്മി, മഹേശ്വരി, വൈഷ്ണവി, കൗമാരി, വരാഹി, ഇന്ദ്രാണി, ചാമുണ്ഡി എന്നിവരില്‍ പന്നിയുടെ മുഖവും സ്ത്രീയുടെ ശരീരവും ഉള്ളവളാണ് വരാഹി. ശത്രുക്കള്‍, ദുഷ്ടശക്തികള്‍, ഋണം(കടം) എന്നിത്യാദി ദുരിതങ്ങളെ വിരട്ടിയോടിക്കുന്ന ദൈവമായി വരാഹി വിളങ്ങുന്നു. വരാഹിയെ മിക്കവരും ആരാധിക്കുന്നുണ്ടെങ്കിലും കാശിയിലും തഞ്ചാവൂര്‍ പെരിയ കോവിലിലും മാത്രമാണ് വാരാഹിക്ക് പ്രത്യേക സന്നിധി ഉള്ളത്. ദേവി പരാശക്തിയുടെ സേനാനായികയാണ് വരാഹി. 

അതുകൊണ്ടുതന്നെ വരാഹിയെ ആരാധിക്കുന്നവര്‍ക്ക് മൂന്ന് ലോകങ്ങളിലും ശത്രുക്കളേ ഉണ്ടാവില്ല എന്നാണ് പറയപ്പെടുന്നത്. ചോഴ രാജാവ് രാജരാജചോഴന് വിജയങ്ങള്‍ വാരിക്കോരി നല്‍കിയ ദൈവമാണ് വരാഹി. മറ്റുള്ള ക്ഷേത്രങ്ങളില്‍ ഏത് ഉത്സവങ്ങളും ആഘോഷങ്ങളും നടക്കുമ്പോള്‍ ഗണപതിക്കാണ് ആദ്യം പൂജ നടത്തുക. എന്നാല്‍ തഞ്ചാവൂര്‍ പെരിയ കോവിലില്‍ മാത്രം ആദ്യപൂജ വരാഹിക്കാണ് നടത്തുക. ഇത് കാലാകാലമായി അനുഷ്ഠിച്ചുപോരുന്ന ആചാരമാണ്.

വരാഹി ആരാധനാരീതി

വരാഹിദേവിയെ ആരാധിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ മനസ്സില്‍ ദുഷിച്ചചിന്തകളൊന്നും വെച്ചുപുലര്‍ത്താതെ, മന:ശുദ്ധിയോടെ, വരാഹിദേവിയുടെ മന്ത്രങ്ങള്‍ ചൊല്ലി ദിവസവും ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചാല്‍ അവളുടെ പൂര്‍ണ്ണ അനുഗ്രഹം ലഭിക്കുന്നു. വീട്ടില്‍ വരാഹിയുടെ ഫോട്ടോയോ വിഗ്രഹമോ വെച്ച് ഉപാസിക്കാന്‍ ആഗ്രഹിക്കുന്നവര്‍, വരാഹിയുടെ മുഖം വടക്കോട്ട് അഭിമുഖമായി വച്ച് പൂജിക്കേണ്ടതാണ്. വരാഹിയുടെ ദിക്ക് വടക്കാണ് എന്നാണ് കരുതപ്പെടുന്നത്. വരാഹിയെ ആരാധിക്കുന്നവര്‍ വീട്ടില്‍ ദിവസവും ഒരു മണ്‍ചിരാത്(വിളക്ക്) കത്തിച്ചുവെച്ച്, ആ വിളക്കില്‍ വരാഹിദേവി ഉള്ളതായി സങ്കല്‍പ്പിച്ച് പ്രാര്‍ത്ഥിക്കണം. ആ സമയത്ത് വരാഹിദേവിക്ക് പ്രിയപ്പെട്ട വര്‍ണ്ണങ്ങളായ ചുവപ്പ്, നീല, മഞ്ഞ എന്നീ നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് പ്രാര്‍ത്ഥിച്ചാല്‍ വളരെ നല്ല ഫലങ്ങള്‍ ലഭിക്കും. തൈരുസാദം, മാതളം എന്നിവ നേദിച്ച്, ചുവന്ന പൂക്കള്‍ കൊണ്ട് ഹാരമണിയിച്ചും പ്രാര്‍ത്ഥിക്കാം.

വരാഹിയെ ആരാധിക്കേണ്ടവര്‍

27 നക്ഷത്രങ്ങളില്‍ കാര്‍ത്തിക, പൂരം, മൂലം, രേവതി നക്ഷത്രത്തില്‍ ജനിച്ചവര്‍ തീര്‍ച്ചയായും വരാഹിയെ ആരാധിക്കണം. അതുപോലെ 12 രാശികളില്‍ മകരം, കുംഭം രാശിക്കാരും വരാഹിദേവിയെ തൊഴുത് പ്രാര്‍ത്ഥിച്ചാല്‍ കഷ്ടതകള്‍ അടുക്കുകയില്ലാ. മാത്രമല്ല ശനിദോഷമുള്ളവരും ശനി മഹാദശ അനുഭവിക്കുന്നവരും നിര്‍ബന്ധമായും വരാഹിദേവിയെ ആരാധിക്കണം. ഏഴരശനി, കണ്ടകശനി എന്നിങ്ങനെ ശനിയുടെ ഏതുതരത്തിലുള്ള ദുരിതം അനുഭവിക്കുന്നവരാണെങ്കിലും ചൊവ്വ, വെള്ളി, ശനിയാഴ്ച ദിവസങ്ങളില്‍ വരാഹിയെ ഭജിക്കണം.