വസുപഞ്ചക ദോഷം കണക്കാക്കുന്നതെങ്ങനെ

വസുപഞ്ചക ദോഷം കണക്കാക്കുന്നതെങ്ങനെ?

HIGHLIGHTS

വസുപഞ്ചകം ദോഷം എന്നാണ് പൊതുവെ പറയാറുള്ളത്. വസു എന്നാല്‍ അവിട്ടം. പഞ്ചകം എന്നാല്‍ 5 എണ്ണം ചേര്‍ന്നത് എന്നാണ്. ഇവിടെ നക്ഷത്രം മാത്രം ഒത്തുവന്നാല്‍ പോരാ. നക്ഷത്രം, വാരം, തിഥി, ലഗ്നം എന്നിവ ചേര്‍ന്ന് വരണം. പഞ്ചകത്തിന് മൃതി എന്ന അര്‍ത്ഥവും ഉണ്ട്. അപ്രകാരം ചിന്തിക്കുമ്പോള്‍ അവിട്ടം നല്‍കുന്ന മൃതിദോഷം എന്നും പറയാം

വസുപഞ്ചകം ദോഷം എന്നാണ് പൊതുവെ പറയാറുള്ളത്. വസു എന്നാല്‍ അവിട്ടം. പഞ്ചകം എന്നാല്‍ 5 എണ്ണം ചേര്‍ന്നത് എന്നാണ്. ഇവിടെ നക്ഷത്രം മാത്രം ഒത്തുവന്നാല്‍ പോരാ. നക്ഷത്രം, വാരം, തിഥി, ലഗ്നം എന്നിവ ചേര്‍ന്ന് വരണം. പഞ്ചകത്തിന് മൃതി എന്ന അര്‍ത്ഥവും ഉണ്ട്. അപ്രകാരം ചിന്തിക്കുമ്പോള്‍ അവിട്ടം നല്‍കുന്ന മൃതിദോഷം എന്നും പറയാം. എന്നാല്‍ നമ്മള്‍ സ്വീകരിക്കേണ്ട വിധി ഈ അഞ്ചെണ്ണം ചേര്‍ന്ന് വരുന്ന രീതിയില്‍ തന്നെ ആകണം. ഇവിടെ അഞ്ചെണ്ണം എവിടെ എന്ന് സംശയിച്ചേക്കാം.

അതില്‍ നോക്കേണ്ടുന്നത് കൂറും കൂടി ഒത്തുവരണം എന്നതാണ്. അതുകൊണ്ടാണ് വസുപഞ്ചകം എന്നാല്‍ അവിട്ടം നക്ഷത്രത്തെ മാത്രം മുഴുവന്‍ ആയി എടുക്കാത്തത്. നക്ഷത്രത്തെ മുഴുവന്‍ എടുത്താല്‍ 5 ചേര്‍ന്ന് വരിക ഇല്ല. നക്ഷത്രം വരും തിഥി വരും വാരം വരും ലഗ്നവും വരും. അത് നാലേ ആയുള്ളു. അഞ്ചാമത്തേത് ആണ് കൂറ്. ആ കൂര്‍ കൂടി ചേര്‍ത്ത് എടുക്കണം.

വസുപഞ്ചകം എന്ന് ചിന്തിക്കുമ്പോള്‍ വസുവിന്‍റെ 5 കൂട്ടങ്ങള്‍ എന്നുപറയാം. അവിട്ടം, ചതയം, പൂരുരുട്ടാതി, ഉത്തൃട്ടാതി, രേവതി ഇങ്ങനെ. അതുകൊണ്ടാണ് അവിട്ടം തുടങ്ങിയ 5 നക്ഷത്രങ്ങളില്‍ മരണം വന്നാല്‍ 5 മരണങ്ങള്‍ പിന്നീട് ഉണ്ടാകും എന്ന് വ്യാഖ്യാനിക്കുന്നത്. പക്ഷേ ഫലത്തിന്‍റെ കാഠിന്യം ഒത്തുവരണമെങ്കില്‍ അവിട്ടം നക്ഷത്രം കുംഭക്കൂറില്‍ ആയി വരികയും ചൊവ്വാഴ്ച വരികയും വൃശ്ചികം ലഗ്നമാവുകയും ഏകാദശി തിഥി വരികയും വേണം. ബുധനാഴ്ച ദിവസം മകരലഗ്നവും ചതയം നക്ഷത്രവും ദ്വാദശിയും ചേര്‍ന്ന് വരണം. ചുരുക്കിപ്പറഞ്ഞാല്‍ വൃശ്ചികത്തില്‍ ആരംഭിച്ചു മീനത്തില്‍ അവസാനിക്കുന്ന അഞ്ച് ലഗ്നങ്ങള്‍. വാവില്‍ അവസാനിക്കുന്ന അഞ്ച് തിഥികള്‍. രേവതിയില്‍ അവസാനിക്കുന്ന അഞ്ച് നക്ഷത്രങ്ങള്‍.

ശനിയില്‍ അവസാനിക്കുന്ന അഞ്ച് ആഴ്ചകള്‍. കുംഭവും മീനവും കൂറുകള്‍. ഇവയെല്ലാമാണ് വസുപഞ്ചക ദോഷത്തിന്‍റെ കാഠിന്യം വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങള്‍. ദ്വാദശി തിഥി ആണെങ്കില്‍ അവിട്ടം കഴിഞ്ഞുവരുന്ന ചതയം നക്ഷത്രവും ധനു ലഗ്നവും ബുധനാഴ്ചയും കുംഭക്കൂറും ചേര്‍ന്നുവരണം. പൂരുരുട്ടാതി ആണെങ്കില്‍ ത്രയോദശി തിഥിയും, മകരം ലഗ്നവും വ്യാഴാഴ്ചയും ചേര്‍ന്ന് വരണം. ഉതൃട്ടാതി ആണെങ്കില്‍ കുംഭലഗ്നവും ചതുര്‍ദ്ദശി തിഥിയും വെള്ളിയാഴ്ചയും മീനക്കൂറും ചേര്‍ന്ന് വരണം. ഇനി അവസാനത്തെ നക്ഷത്രം ആയ രേവതിയില്‍ ആണ് മരണം സംഭവിക്കുന്നത് എങ്കില്‍ പഞ്ചകദോഷം വരുന്നത് പഞ്ചദശി തിഥിയും മീനം കൂറും മീനം ലഗ്നവും ശനി ആഴ്ചയും ചേര്‍ന്ന് വരും. അതാണ് ഏറ്റവും ദോഷം ഉള്ളതും.

ശ്രീകേഷ് പൈ
9846708532

Photo Courtesy - jyothisharathnam