2026 - ലെ കർക്കിടക വാവ് ബലി
പരേതാത്മാക്കള്ക്കു വേണ്ടി ബലി കർമ്മങ്ങളും അന്ന ഊട്ടും നടത്തിയാൽ അവർക്കെല്ലാപേർക്കും കുടുംബസൗഖൃം, കുടുംബാഭിവൃദ്ധി, വംശവൃദ്ധി, സന്താനഗുണം, സന്താനസുഹൃതം, സമ്പത്ത്, ശ്രേയസ്സ്, ഐശ്വരൃം തുടങ്ങിയ എല്ലാ ഗുണഫലങ്ങളും പരേതാത്മാക്കളുടെ അനുഗ്രഹത്താൽ ഉണ്ടാകുന്നതാണ്. കർക്കിടക വാവിന് ബലിതർപ്പണം ചെയ്ത് പിതൃശാപവും, സന്തനങ്ങൾക്ക് ദോഷങ്ങളും ഉണ്ടാകാതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്..
അമാവാസി തിഥിയിലാണ്( കറുത്തവാവിന്) പിതൃബലി നടത്തേണ്ടത്.
2026 - ആഗസ്റ്റ് 12- ന് പുലർച്ചെ 1 മണി 53 മിനിട്ടിന് പൂയം നക്ഷത്രത്തിൽ അമാവാസി ആരംഭിച്ച് അന്ന് രാത്രി 11 മണി 6 മിനിട്ടിന് ആയിലൃം നക്ഷത്രത്തിൽ അമാവാസി അവസാനിക്കും.
2026 ആഗസ്റ്റ് 12 - ന് (1201 കർക്കിടകം - 27 ) ബുധനാഴ്ച വെളുപ്പിന് 4മണി 30 - മിനിട്ട് മുതൽ ഉച്ചക്ക് 1 - മണി വരെ ബലിതർപ്പണത്തിന് ഉത്തമവും, ശ്രേഷ്ഠവുമായ സമയമാകുന്നു.
ബലിയിടുന്നവർ തലേദിവസം ഒരിക്കൽ എടുക്കുന്നത് ഉത്തമമാണ്.
പതൃക്കൾക്ക് വച്ച് കൊടുക്കണമെന്ന് ആഗ്രഹിക്കുന്നവർ ബലിയിട്ട ശേഷം സദൃയൊക്കെ ഉണ്ടാക്കി പിതൃക്കൾക്ക് വെച്ചു കൊടുത്തതിനുശേഷം കഴിക്കുക.
മരണശേഷം പിതൃലോകത്ത് വസിക്കുന്ന ആത്മാക്കൾക്ക് ആണ്ടിലൊരിക്കൽ ഭൂമിയിൽ വന്ന് അവരുടെ ഉറ്റവരേയും, ഉടയവരേയും കണ്ട് അവരുടെ കൈ കൊണ്ട് ഊട്ടുന്ന അന്നം കഴിച്ച് സംതൃപ്തരായി അവരെ അനുഗ്രഹിച്ച് സന്തോഷത്തോടെ മടങ്ങി വരാൻ ഭൂമി കവാടം തുറന്നു കൊടുക്കുന്നത് അമാവാസിയിലാണ് അഥവാ കർക്കിക വാവ് ദിനമാണ്.
ഭൂമിയിലെ ഒരു വർഷമാണ് പിതൃക്കൾക്ക് ഒര് ദിനം.
ഒരിക്കലാണ് ആഹാര രീതി.
അവർക്ക് കിട്ടുന്ന ഒരേയൊരു അന്നമാണ് നമ്മുടെ ബലിതർപ്പണ അന്നമൂട്ട്.
ആണ്ടിലൊരിക്കലാണ് നമ്മൾ അന്നം ഊട്ടുന്നതെങ്കിലും ഫലത്തിൽ നമ്മൾ അവരെ നിതൃവും ഊട്ടുകയാണ് .
ഇതൊരു പുണൃപ്രവർത്തിയാണ്
പരേതാത്മാക്കൾ ഭൂമിയിൽ ജീവിച്ചിരുന്നപ്പോൾ അവരെ സ്നേഹിച്ചവരും,നല്ല രീതിയിൽ ശുശ്രൂഷിച്ചവരും, ഉപദ്രവിച്ചവരും, വേദനിപ്പിച്ചവരും, പച്ചവെള്ളംപോലും കൊടുക്കാതെ പട്ടിണിക്കിട്ടവരും ഒക്കെ അവർക്ക് വേണ്ടി ബലി കർമ്മങ്ങളും അന്ന ഊട്ടും നടത്തിയാൽ അവർക്കെല്ലാപേർക്കും കുടുംബസൗഖൃം, കുടുംബാഭിവൃദ്ധി, വംശവൃദ്ധി, സന്താനഗുണം, സന്താനസുഹൃതം, സമ്പത്ത്, ശ്രേയസ്സ്, ഐശ്വരൃം തുടങ്ങിയ എല്ലാ ഗുണഫലങ്ങളും പരേതാത്മാക്കളുടെ അനുഗ്രഹത്താൽ ഉണ്ടാകുന്നതാണ്.
പിതൃബലി നടത്താതിരുന്നാൽ പിതൃകോപവും
ശാപവും,സുഹൃതക്ഷയവും,,സന്താനഭാഗൃയോഗവുമില്ലാത്തവരായി പിൻ തലമുറക്കാർ
മാറാനും സാദ്ധ്യതയുണ്ട്.
അതുകൊണ്ട് എല്ലാപേരും കഴിയുമെങ്കിൽ കർക്കിടക വാവിന് ബലിതർപ്പണം ചെയ്ത് പിതൃശാപവും, സന്തനങ്ങൾക്ക് ദോഷങ്ങളും ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്..
രാജീവ് പടയരം
Mob: 9048467903
