വഴിപാട് മറന്നുപോയാല്‍ ചെയ്യേണ്ടതും ക്ഷമാപണമന്ത്രവും
നമ്മള്‍ പല കാര്യങ്ങള്‍ നടക്കണമെന്ന് ആഗ്രഹിച്ചുകൊണ്ടും, പ്രാര്‍ത്ഥിച്ചുകൊണ്ടും ക്ഷേത്രങ്ങളില്‍ വഴിപാടുകള്‍ നേരാറുണ്ട്. എന്നാല്‍ കുറച്ചുകാലം കഴിയുമ്പോള്‍ ആ വഴിപാടുകള്‍ മറന്നുപോകും. പിന്നീട് അത് ഓര്‍ത്തെടുക്കാനും സാധിച്ചെന്നുവരില്ല. പിന്നീടെപ്പോഴെങ്കിലും ജോത്സ്യനെ സമീപിക്കുമ്പോഴാകും വഴിപാടുകള്‍ മുടങ്ങിക്കിടക്കുന്ന കാര്യത്തെക്കുറിച്ച് ഓര്‍ക്കുക. ചിലപ്പോള്‍, ഏത് വഴിപാടാണ് ചെയ്യാതിരുന്നതെന്ന് ഓര്‍മ്മിച്ചെടുക്കാന്‍ സാധിച്ചെന്നുവരില്ല.

എന്നാല്‍ മുടങ്ങിക്കിടന്ന വഴിപാടുകള്‍ ഏതെന്നും ഏത് ക്ഷേത്രത്തിലേക്കാണെന്നും മറന്നുപോയാല്‍ കുറച്ചുപണം തെറ്റുപണം എന്ന സങ്കല്‍പ്പത്തില്‍ കാണിക്കയായി അടുത്തുള്ള ശിവക്ഷേത്രത്തിലോ വിഷ്ണുക്ഷേത്രത്തിലോ തലയ്ക്കുഴിഞ്ഞ് സമര്‍പ്പിക്കാം.
ശിവക്ഷേത്രത്തിലാണെങ്കില്‍ ക്ഷമാപണമന്ത്രവും വിഷ്ണുക്ഷേത്രത്തിലാണെങ്കില്‍ സമര്‍പ്പണമന്ത്രവും ജപിക്കണം. ഇനി ഏത് ക്ഷേത്രത്തിലേക്കാണെന്ന് ഓര്‍മ്മ ഉണ്ടെങ്കില്‍ ആ ക്ഷേത്രത്തില്‍ തന്നെ വഴിപാട് ചെയ്യാവുന്നതാണ്.
ക്ഷമാപണമന്ത്രം
കരചരണകൃതം വാ കായേജം കര്‍മ്മജം വാ
ശ്രവണനയനംജം വാ മാനസം വാ അപരാധം
വിഹിതമവിഹിതം വാ സര്‍വ്വമേതത് ക്ഷമസ്വ
ശിവ ശിവ കരുണാബ്ധേ
ശ്രീ മഹാദേവ ശംഭോ
സമര്‍പ്പണമന്ത്രം
കായേനവാചാ മനസേന്ദ്രിയൈര്‍വാ
ബുദ്ധ്യാത്മനാ വാ പ്രകൃതേഃ സ്വഭാവാത്
കരോമി യദ്യത് സകലം പരസ്മൈ
നാരായണായേതി സമര്‍പ്പയാമി
ജയ നാരായണായേതി സമര്‍പ്പയാമി.
തരവത്ത് ശങ്കരനുണ്ണി,
(9847118340)