രോഗങ്ങള്‍ക്ക് പരിഹാരമാകുന്ന വഴിപാടുകള്‍

രോഗങ്ങള്‍ക്ക് പരിഹാരമാകുന്ന വഴിപാടുകള്‍

വിഷബാധാ പരിഹാരത്തിന്- കാളിയമര്‍ദ്ദനം കൃഷ്ണനാട്ടം സമര്‍പ്പിക്കുക.
ഓര്‍മ്മക്കുറവ് മാറാന്‍- സാരസ്വതഘൃതം ജപിച്ച് സേവിക്കുക.
ശിരോരോഗം മാറാന്‍- ഗണപതിക്ക് തേങ്ങ ഉടയ്ക്കുക.
ആലസ്യം മാറി സമര്‍ത്ഥനാകാന്‍- കുന്നിക്കുരു വാരുക
ത്വക് രോഗശമനത്തിന്- ക്ഷേത്രനടയില്‍ ചേന സമര്‍പ്പിക്കുക.
ബുദ്ധിതെളിയുവാന്‍- ദക്ഷിണാമൂര്‍ത്തിക്ക് നെയ് വിളക്ക് കത്തിക്കുക.
സന്താനലബ്ധിക്കുവേണ്ടി- മണ്ണാറശാലയില്‍ ഉരുളി കമിഴ്ത്തുക.
ശ്വാസകോശരോഗപരിഹാരത്തിന്- മീനൂട്ട് നടത്തുക.
അരിമ്പാറ മാറുന്നതിന്- കുളത്തൂപ്പുഴ ധര്‍മ്മശാസ്താക്ഷേത്രത്തില്‍ മത്സ്യങ്ങള്‍ക്ക് തീറ്റ കൊടുക്കുക.
വായുക്ഷോഭത്തിനും മാനസികവിഭ്രാന്തിക്കും- മരുത്തോര്‍ വട്ടം ധന്വന്തരിക്ഷേത്രത്തിലെ താളുകറി നിവേദ്യം.
കൈവിഷത്തിന് പരിഹാരമേകാന്‍- തിരുവിഴ ക്ഷേത്രത്തിലെ പച്ചമരുന്ന് സേവിക്കുക.
വയറുവേദന ശമിക്കുവാന്‍- മുക്കുടി നിവേദ്യം സേവിക്കുക.
വാതരോഗശമനത്തിന്- തകഴി ധര്‍മ്മശാസ്താക്ഷേത്രത്തിലെ എണ്ണ സേവിക്കുക.
പരിഭ്രാന്തിയും അസ്വസ്ഥതയും മാറുവാന്‍- ചണ്ഡികാഹോമം നടത്തുക.

പൂജാപുഷ്പഫലങ്ങള്‍

താമരപ്പൂവ്- കര്‍മ്മരംഗത്ത് അഭിവൃദ്ധി, ആത്മബലം, ആയുര്‍വര്‍ദ്ധന
ചുവന്ന അരളി- കുടുംബഐക്യം, ദുഃഖനിവാരണം
ശംഖുപുഷ്പം- ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം, ത്വക്രോഗ ശാന്തി, ശനിപ്രീതി.
ചെമ്പരത്തിപ്പൂവ്- ജ്ഞാനവര്‍ദ്ധനവ്, തൊഴിലില്‍ അഭിവൃദ്ധി.
വെള്ളപ്പൂക്കള്‍- മനോബലം വര്‍ദ്ധിക്കുന്നു, സാത്വിക ഗുണം കൈവരുന്നു.
മഞ്ഞപ്പൂക്കള്‍- ഋണനിവാരണം, വ്യാഴകടാക്ഷം.

Photo Courtesy - Google