വേദമന്ത്രങ്ങളും  നന്മകളെ നിയന്ത്രിക്കുന്ന പ്രപഞ്ചശക്തികളും

വേദമന്ത്രങ്ങളും നന്മകളെ നിയന്ത്രിക്കുന്ന
പ്രപഞ്ചശക്തികളും

വേദപണ്ഡിതനാണ് ഇടയ്ക്കാട്ട് കൃഷ്ണൻ നമ്പൂതിരി. വേദജ്ഞാനമുള്ള പൂജാരികൾ വിരളമാണെന്നത് വളരെ വിഷമത്തോടെ തന്നെ പറയാതെ വയ്യ. എല്ലാ മന്ത്രങ്ങളുടേയും എല്ലാ ആരാധനയുടേയും ആവിർഭാവം വേദത്തിൽ നിന്നാണ്. എല്ലാ ദേവതകളുടേയും ഇഷ്ടനിവേദ്യം വേദമന്ത്രങ്ങളാണ്. 'വേദഭുക്ക്'(വേദം ഭുജിക്കുന്നവൻ) എന്നാണ് ദേവകളെ അറിയപ്പെടുന്നത്. അസുരന്മാർ വേദം മോഷ്ടിച്ചുകൊണ്ടുപോയപ്പോൾ, വേദാദികർമ്മങ്ങൾ നിരോധിച്ചപ്പോൾ ദേവകൾക്ക് ശക്തി കുറഞ്ഞു എന്ന് പുരാണകഥകളിൽ വിവരിച്ചിരിക്കുന്നത് നാമെല്ലാം വായിച്ചറിഞ്ഞിട്ടുള്ളതാണ്. നന്മകളെ നിയന്ത്രിക്കുന്ന പ്രപഞ്ച ശക്തികളുടെ നിലനിൽപ്പിന് വേദമന്ത്രത്തിന് അതിയായ പ്രാധാന്യമുണ്ട്.

മുൻകാലങ്ങളിൽ കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം എല്ലാദിവസവും വേദ അർച്ചന പതിവുണ്ടായിരുന്നു. വർഷത്തിൽ ഒരിക്കലെങ്കിലും വേദാർച്ചന നടത്താത്ത ക്ഷേത്രങ്ങൾ അപൂർവ്വമായിട്ടുമാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്നിപ്പോൾ കേരളത്തിലെ ഒട്ടുമുക്കാൽ ക്ഷേത്രങ്ങളിലേയും ദേവതകൾ അവരുടെ ശക്തി സ്രോതസ്സായ വേദം ഭുജിച്ച നാളുകൾ പോലും മറന്നുപോയി. പുതിയ പുതിയ ആചാരങ്ങളും, നിവേദ്യങ്ങളുമായി ക്ഷേത്രങ്ങളുടെ ബാഹ്യം വിപുലമാവുകയാണ്. എന്നാൽ ദേവതകളുടെ ചൈതന്യത്തിന് നാൾക്കുനാൾ ലോപം സംഭവിക്കുകയാൽ ഭക്തരുടെ പ്രാർത്ഥനകളും, വഴിപാടുകളും പലപ്പോഴും പാഴായിപ്പോവുകയാണ്.

ദേവതകളുടെ അനുഗ്രഹകലകൾക്ക് ലോപം സംഭവിക്കുമ്പോൾ, ദേവപ്രശ്‌നവും, പരിഹാരവുമായി ഭക്തർ മുന്നിട്ടിറങ്ങും. വേദജപങ്ങളുടെ അഭാവം തന്നെയാണ് ഇന്നിപ്പോൾ പല ക്ഷേത്രങ്ങളിലും സംഭവിക്കുന്ന വിപത്തുകൾക്കെല്ലാം കാരണം.

കൃഷ്ണൻ നമ്പൂതിരി നിത്യം വേദം ജപിക്കുന്ന ബ്രാഹ്മണനാണ്. വേദജപത്തിന് രണ്ടുതരം ഉച്ചാരണക്രമമുണ്ട്. കേരളത്തിൽ ഓതുന്ന രീതിയല്ല മറ്റ് സംസ്ഥാനങ്ങൾ പാലിക്കുന്നത്. ഈ രണ്ട് വിധത്തിലും വേദം ജപിക്കാനുള്ള അപൂർവ്വസിദ്ധി കൃഷ്ണൻ നമ്പൂതിരി എന്ന വൈദികന് സ്വായത്തമാണ്.

ക്ഷേത്ര വിഷയങ്ങളിൽ നിന്നും മാനുഷിക വിഷയത്തിലേയ്ക്ക് ചർച്ച തിരിഞ്ഞപ്പോൾ കുടുംബജീവിതത്തിലും സ്വകാര്യജീവിതത്തിലും സംഭവിക്കുന്ന അതിഗൗരവമുള്ള ചില സംഗതികളെക്കുറിച്ച് കൃഷ്ണൻ നമ്പൂതിരി സംസാരിച്ചു.

കോപം, കലഹം, കൊലപാതകം,

ആത്മഹത്യ..

'സ്വരച്ചേർച്ചയില്ല, അതാണ്  വീട്ടുവഴക്കിന്റെ മൊത്തം കാര്യം എന്ന് നാട്ടുഭാഷയിൽ പറയുന്നത് നാമൊക്കെ കേട്ടിട്ടുള്ളതാണല്ലോ. എന്തുപറഞ്ഞാലും അത് വഴക്കിലേ കലാശിക്കൂ. മിക്ക വീടുകളിലെയും അവസ്ഥ ഇതുതന്നെയാണ്. ഒന്നുപറഞ്ഞാൽ രണ്ടിന് വഴക്ക്. ഭാര്യയും ഭർത്താവും തമ്മിൽ വഴക്ക്, മക്കൾ തമ്മിൽ വഴക്ക്, മക്കളും രക്ഷിതാക്കളും തമ്മിൽ വഴക്ക്. സാമ്പത്തിക ബുദ്ധിമുട്ടുകളാവില്ല വഴക്കിന് കാരണം. സംസാരിച്ച് വഴക്കുണ്ടാക്കുക എന്നതാണ് ഈ വീടുകളിൽ നടക്കുന്നത്. അൽപ്പം കഴിഞ്ഞ് സമാധാനമായി ചിന്തിക്കുമ്പോൾ എന്തിനായിരുന്നു വെറുതെ  വിഷയം വഴക്കാക്കി മാറ്റിയതെന്ന് ചിന്തിക്കും. എന്നാൽ മിക്കപ്പോഴും ഈ ചടങ്ങ് തുടരുകയും ചെയ്യും. കുടുംബത്തിന്റെ സമാധാനാന്തരീക്ഷം അനുദിനം നശിച്ചുകൊണ്ടിരിക്കും.

''ഭിന്നഭൈരവൻ' എന്ന ദുർദേവതയുടെ സാന്നിധ്യം വീടുകളിൽ എത്തുമ്പോഴാണ് വാക്കിന് വാക്ക് പറഞ്ഞ് വഴക്കുകൾ ഉണ്ടാവുന്നത്. ഇതേ അവസ്ഥ പല സ്ഥാപനങ്ങളിലും സംഭവിക്കാറുണ്ട്.

കുടുംബത്തിലെ ലഹളകൾക്ക് മറ്റൊരു കാരണമാണ് അകാരണമായ ഭ്രമങ്ങൾ. 'ഭ്രമം' എന്ന വാക്ക് അർത്ഥമാക്കുന്നത് നമ്മൾക്ക് ജീവിതത്തിൽ ആവശ്യമില്ലാത്ത പല കാര്യങ്ങളോടും ഭ്രമം തോന്നിത്തുടങ്ങും. സാമ്പത്തിക സ്ഥിതിയോ, സമുദായത്തിൽ നമ്മൾക്കുള്ള അവസ്ഥയെക്കുറിച്ചോ ചിന്തിക്കാതെ ഇത്തരം ഭ്രമങ്ങളിലേയ്ക്ക് എടുത്തുചാടും. ഭ്രമങ്ങൾക്ക് വശംവദരായി തീരും. മദ്യപാനം, വ്യഭിചാരം, ആഡംബരവസ്തുക്കൾ വാങ്ങിക്കുക എന്നിങ്ങനെ പോകുന്നു സർവ്വനാശത്തിന് കാരണമായി മാറുന്ന ഭ്രമങ്ങൾ...

ഭിന്ന ഭൈരവന്റെ സാന്നിധ്യം അധികരിച്ചുവരുന്ന വീടുകളിൽ ഭ്രമദുർഗ്ഗയുടെ സാന്നിധ്യവും സംഭവിക്കും. ഈ ദുർദേവതകളുടെ സാന്നിധ്യം അധികരിക്കുമ്പോഴാണ് വീടിനുള്ളിൽ കൊലപാതകവും, കൂട്ട ആത്മഹത്യയുമൊക്കെ സംഭവിക്കുന്നത്. എല്ലാവരും  ശ്രദ്ധിക്കേണ്ട വസ്തുതയാണിത്. അൽപ്പം ഗൗരവമായി കണക്കാക്കുകയും വേണം.

പരിഹാരം: ഭ്രമദുർഗ്ഗയേയും ഭിന്നഭൈരവനേയും ഹോമത്തിൽ ആവാഹിച്ച് ഇല്ലാതാക്കാമെന്ന് പറഞ്ഞ് പലരും ഹോമങ്ങൾ നടത്തുന്നതായി കേട്ടിട്ടുണ്ട്. ചിലർ ചരട് ജപിച്ച് നൽകാറുണ്ട്. എന്നാൽ ഭിന്നഭൈരവനേയും ഭ്രമദുർഗ്ഗയേയും യാതൊരു പൂജാകർമ്മങ്ങളാലും ഇല്ലാതെയാക്കാൻ സാധ്യമല്ല.

ഭിന്നഭൈരവനേയും ഭ്രമദുർഗ്ഗയേയും പ്രീതിപ്പെടുത്തുക എന്നത് മാത്രമാണ് ഏകപരിഹാരം. ഈ ദേവതമാർ ശിവസംബന്ധിയായിട്ടാണ് വിശ്വസിച്ചുപോരുന്നത്. ശിവപ്രീതിതന്നെയാണ് ഉത്തമപരിഹാരം. യജുർവേദ സംബന്ധിയായ രുദ്രം, ചകമം, ശ്രീരുദ്രം എന്നിവ ഉച്ചത്തിൽ ജപിച്ച് ശിവപ്രീതി ചെയ്യണം. രസീത് എഴുതി പ്രസാദം വാങ്ങിയാൽ പോരാ എന്നുതന്നെയാണ് പറഞ്ഞത്. മന്ത്രജപം നടന്നില്ലെങ്കിൽ ദുരിതം മാറിക്കിട്ടില്ല എന്നതും ഓർക്കുക.

നിത്യതേവാരവും നിത്യം വേദാർച്ചനയും നടക്കുന്ന അപൂർവ്വം ബ്രാഹ്മണ ഗൃഹങ്ങളിൽ ഒന്നാണ് തിരുവല്ല മതിൽഭാഗം, ഇടയ്ക്കാട്ട് ഇല്ലം. തന്നെ ആശ്രയിച്ചെത്തുന്നവർക്ക് പരിഹാരകർമ്മങ്ങൾ നടത്തിക്കൊടുക്കുക മാത്രമല്ല, വിപത്തുകൾ ഇനി സംഭവിക്കാതിരിക്കുവാൻ നിത്യം ജപിക്കേണ്ട മന്ത്രങ്ങളും പ്രാർത്ഥനാവിധികളും ആഗതർക്ക് ഉപദേശിച്ച് നൽകുകയും ചെയ്യും. വാക്കിലും പ്രവൃത്തിയിലും നാമറിയാതെ സംഭവിക്കുന്ന പിഴവുകൾ മൂലം ജീവിതം തകർന്ന അനവധി ആൾക്കാരെ നമ്മൾക്കറിയാം. അവർ യഥാവിധി പരിഹാരമാർഗ്ഗങ്ങൾ ചെയ്ത് ജീവിതം തിരികെപ്പിടിക്കുക.

 

എടക്കാട്

കൃഷ്ണൻ നമ്പൂതിരി

(8848558627)