അതിവിശിഷ്ടം ഗുരുവായൂർ ഏകാദശി, അറിയാം പ്രാധാന്യവും ഐതീഹ്യവും
ക്ഷീരസാഗരത്തിൽ അനന്തശായിയായി പള്ളികൊള്ളുന്ന ഭഗവാൻ യോഗനിദ്രയിൽ നിന്നുണർന്ന് ലക്ഷ്മീദേവിയോടുകൂടി ലോകത്തെ മുഴുവൻ അനുഗ്രഹിക്കുന്ന മഹാപുണ്യദിനം
ഭഗവദ്ഗീത അർജുനന് ഭഗവാൻ ഉപദേശിച്ച മഹാപുണ്യദിനം (ഗീതാദിനം)
ദേവേന്ദ്രൻ സുരഭിയുമായി വൃന്ദാവനത്തിലെത്തി ഭഗവാനെ വന്ദിച്ചതും സുരഭി പാൽ ചുരത്തി ഗോവിന്ദാഭിഷേകം നടത്തിയ മഹാപുണ്യദിനം
അദ്വൈതാചാര്യനും ശൈവാവതാരവുമായ ആദിശങ്കരാചാര്യർ ഗുരുവായൂർ ക്ഷേത്രത്തിലെത്തി പൂജാക്രമങ്ങൾ ഇന്നു കാണുന്ന വിധം ചിട്ടപ്പെടുത്തിയ മഹാപുണ്യദിനം
ഗുരുവായൂർ ക്ഷേത്രത്തിൽ താന്ത്രികചടങ്ങുകളൊന്നുമില്ലാതെ ഭഗവാൻ ഭക്തജനങ്ങളെ നേരിൽക്കണ്ട് അനുഗ്രഹി്ക്കുവാൻ പുറത്തിറങ്ങുന്ന മഹാസുദിനം
ഭക്തോത്തമന്മാരായ മേല്പുത്തൂർ ഭട്ടതിരിപ്പാട്, വില്വമംഗലംസ്വാമികൾ, പൂന്താനം, ശ്രീശങ്കരാചാര്യസ്വാമികൾ, കുറൂരമ്മ തുടങ്ങിയവർക്കെല്ലാം ഭഗവദ്ദർശനം ലഭിച്ച മഹാപുണ്യദിനം
ഗുരുവായൂരിലെ സമസ്തചരാചരങ്ങളിലും വൈഷ്ണവചൈതന്യം അനുഭവപ്പെട്ട മഹാപുണ്യദിനം
ചെമ്പൈവൈദ്യനാഥഭാഗവതർക്ക് നഷ്ടപ്പെട്ട ശബ്ദം തിരിച്ചുകിട്ടിയ മഹാപുണ്യദിനം
ചെമ്പൈവൈദ്യനാഥഭാഗവതർ ശിഷ്യഗണങ്ങളുമായി ഗുരുവായൂരിലെത്തി സംഗീതാരാധന നടത്തിയ മഹാപുണ്യദിനം
ഗുരുവായൂർ ക്ഷേത്രത്തിൽ താന്ത്രികചടങ്ങുകൾക്കൊഴികെ മുഴുവൻ സമയവും ദർശനത്തിനായി ശ്രീ കോവിൽ തുറന്നിരിക്കുന്ന മഹാപുണ്യദിനം
ഗുരുവായൂർ ക്ഷേത്രപ്രതിഷ്ഠ നടത്തിയ മഹാപുണ്യദിനം
ഗജേന്ദ്രമോക്ഷം 1976 ഏകാദശി മഹോത്സവത്തിൻറെ ഭാഗമായി
ക്ഷേത്രത്തിൽ വിളക്കു പൊടിപൊടിച്ചു നടക്കുന്ന നവമി രാത്രിയിലായിരുന്നു ആൾക്കാരുടെ ആരാധനാപാത്രമായ കേശവൻറെ അന്ത്യം.
മേല്പുത്തൂർ ഭട്ടതിരിപ്പാട് തൻറെ പ്രസിദ്ധമായ നാരായണീയഗ്രന്ഥം ഗുരുവായൂർ ഭഗവത് സന്നിധിയിൽ സമർപ്പിച്ച മഹാപുണ്യദിനം
ഗുരുവായൂർ ഏകാദശി മഹത്വം ഉൾക്കൊണ്ട് കൃത്യനിഷ്ഠയോടെ വ്രതാനുഷ്ഠാനങ്ങളിലും ചടങ്ങുകളിലും പങ്കെടുക്കുന്നവർക്ക് ഭഗവത്ദർശന സൗഭാഗ്യമുണ്ടാകുന്ന മഹാപുണ്യദിനം
ഓം നമോ ഭഗവതേ വാസുദേവായ!
ശ്രീ ഗുരുവായൂരപ്പൻ
ഓം: നമോ: നാരായണായ.
ഗുരുവായൂർ അമ്പലനടയിൽ
കൊല്ലൂർ ശ്രീ മൂകാംബികാ ദേവീ
