ഗ്രഹനില പറയും വിദേശയാത്രാ യോഗം
നല്ലൊരു ശതമാനം പേരും ഉപജീവനാര്‍ത്ഥം വിദേശങ്ങളിലേയ്ക്ക് പോകുന്നുണ്ടെന്നത് വളരെ സത്യസന്ധമായ ഒരു കാര്യമാണ്. ഇവിടെത്തെക്കാള്‍ മെച്ചപ്പെട്ട വേതനവും ജീവിത പരിസ്ഥിതിയുമാണ് ഇക്കൂട്ടരെ അങ്ങോട്ടാകര്‍ഷിക്കുന്നത്. കൂടാതെ വിദേശത്താണ് ജോലി എന്നുപറയുന്നത് ഒരു ക്രെഡിറ്റായിട്ടും കേരളീയര്‍ കരുതുന്നു. ഒരുത്തന്‍റെ വിദേശവാസം മുന്‍കൂട്ടി അറിയണമെങ്കില്‍ അയാളുടെ ജാതകം നോക്കിയാല്‍ മതിയാകും.
നല്ലൊരു ശതമാനം പേരും ഉപജീവനാര്‍ത്ഥം വിദേശങ്ങളിലേയ്ക്ക് പോകുന്നുണ്ടെന്നത് വളരെ സത്യസന്ധമായ ഒരു കാര്യമാണ്. ഇവിടെത്തെക്കാള്‍ മെച്ചപ്പെട്ട വേതനവും ജീവിത പരിസ്ഥിതിയുമാണ് ഇക്കൂട്ടരെ അങ്ങോട്ടാകര്‍ഷിക്കുന്നത്. കൂടാതെ വിദേശത്താണ് ജോലി എന്നുപറയുന്നത് ഒരു ക്രെഡിറ്റായിട്ടും കേരളീയര്‍ കരുതുന്നു. ഒരുത്തന്‍റെ വിദേശവാസം മുന്‍കൂട്ടി അറിയണമെങ്കില്‍ അയാളുടെ ജാതകം നോക്കിയാല്‍ മതിയാകും.
ജാതകത്തില്‍ 8, 12 ഭാവാധിപന്മാരും കുജനും ചേര്‍ന്നു ഏത് രാശിയില്‍ നിന്നാലും ജാതകന്‍ വിദേശത്തേയ്ക്ക് പോയിരിക്കും. രാഹു 4 ലിലും കേതു 10 ലും അല്ലെങ്കില്‍ രാഹു 11 ലും കേതു 5 ലും നില്‍ക്കുമ്പോള്‍ മറ്റ് ഗ്രഹങ്ങള്‍ ഇവരുടെ മദ്ധ്യത്തില്‍ വന്നാല്‍, അന്യദേശവാസം ഉറപ്പാണ്. 6 ല്‍ ബുധന്‍, ഗുരു, ശുക്രന്‍ ഇവര്‍ നിന്നാല്‍ ജോലി വിദേശത്താണെന്ന് ഉറപ്പിക്കാം. 9-ാം ഭാവാധിപനോ ലഗ്നാധിപനോ 12 ലേക്ക് ദൃഷ്ടി ഉണ്ടാവുക, 9-ാം ഭാവാധിപനായ ശനി 10 ല്‍ നില്‍ക്കുക, 9, 12 ഭാവാധിപന്മാര്‍ തമ്മില്‍ യോഗം, ദൃഷ്ടി ഉണ്ടാവുക, ലഗ്നാധിപന്‍റെ ശത്രു 12 ല്‍ നില്‍ക്കുക, ലഗ്നാധിപന്‍റെ 12 ല്‍ അവന്‍റെ ശത്രുഗ്രഹം നീചനായിട്ടോ ബലഹീനനായിട്ടുനില്‍ക്കുക, മിഥുനത്തില്‍ ചൊവ്വ നില്‍ക്കുക, 12 ല്‍ ബലഹീനനായ ചന്ദ്രന്‍ നില്‍ക്കുക ഇവയെല്ലാം വിദേശവാസത്തെ സൂചിപ്പിക്കുന്ന ലക്ഷണങ്ങള്‍ ആണ്.
ജാതകം ഇല്ലാത്തവര്‍ പ്രശ്നം വച്ചുനോക്കി വിദേശവാസം തീരുമാനിക്കുന്നത് ഉചിതമായിരിക്കും. പ്രശ്നത്തില്‍ ലഗ്നം സ്ഥിരരാശിയിലായി വന്നാല്‍ വരവും പോക്കും ഉണ്ടാകില്ല. ലഗ്നം ചരരാശി ആയി വന്നാല്‍ വിദേശയാത്ര ഉണ്ടാകും. ലഗ്നം സ്ഥിരരാശി ആകുകയും 5, 6, 9 ഭാവങ്ങളില്‍ പാപന്മാര്‍ പാപദൃഷ്ടിയോടുകൂടി നില്‍ക്കുന്നതും വിദേശയാത്ര ഉണ്ടാകില്ലെന്നതിന്‍റെ സൂചനയാണ്. എന്നാല്‍ ലഗ്നം ചരരാശിയായി 5, 6, 9 ല്‍ ശുഭന്മാര്‍ നിന്നാല്‍ യാത്ര ഉണ്ടാകുമെന്ന് പറയണം.
ലഗ്നാധിപന്‍, ചരരാശിയില്‍ നില്‍ക്കുന്ന ഗ്രഹങ്ങളാല്‍ വീക്ഷിക്കപ്പെട്ട് ചരരാശിയില്‍ നില്‍ക്കുന്നത് വിദേശയാത്രയെ സൂചിപ്പിക്കുന്നു. 9-ാം ഭാവാധിപന്‍ 4-ാം ഭാവാധിപനുമായി ബന്ധപ്പെട്ടാല്‍ ജാതകന്‍ വിദ്യാഭ്യാസത്തിനോ അദ്ധ്യാപനത്തിനോ ആയിട്ടായിരിക്കും വിദേശത്തേയ്ക്ക് പോകുന്നത്. 9-ാം ഭാവാധിപന്‍ 10-ാം ഭാവവുമായോ പത്താം ഭാവാധിപനുമായോ ബന്ധപ്പെട്ടാല്‍ ഉപജീവനത്തിനും 9-ാം ഭാവാധിപന്‍ 6-ാം ഭാവവുമായോ 6-ാം ഭാവാധിപനുമായോ ബന്ധപ്പെട്ടാല്‍ രോഗശമനത്തിനും 8, 12 ഭാവവുമായോ 8, 12 ഭാവാധിപനുമായോ 9-ാം ഭാവാധിപന്‍ ബന്ധപ്പെട്ടാല്‍ കള്ളക്കടത്തിനും പെണ്‍വാണിഭത്തിനും മയക്കുമരുന്ന് കച്ചവടത്തിനും അതുപോലെ 11-ാം ഭാവവുമായോ ഭാവാധിപനുമായോ 9-ാം ഭാവാധിപന്‍ ബന്ധപ്പെട്ടാല്‍ ധര്‍മ്മപ്രചാരണത്തിനും ആയിട്ടായിരിക്കും വിദേശത്ത് പോകുന്നത്.
വിദേശത്ത് ചെല്ലുന്ന എല്ലാവര്‍ക്കും ജീവിതം സുഖകരമാകണമെന്നില്ല. പ്രശ്നത്തില്‍ ലഗ്നത്തിലോ 7, 8, 9 ലോ ശുഭഗ്രഹങ്ങള്‍ നില്‍ക്കുകയാണെങ്കില്‍ പ്രവാസിക്ക് ഉപദ്രവം ഒന്നും ഇല്ലാതെ ഉദ്ദിഷ്ടകാര്യം സാധിച്ചുമടങ്ങുമെന്നുപറയാം. മേല്‍പ്പറഞ്ഞ സ്ഥാനങ്ങളില്‍ പാപഗ്രഹങ്ങള്‍ ആണെങ്കില്‍ ആപത്തുകള്‍ ഒന്നിനൊന്നു ഉണ്ടാകുമെന്ന് ഉറപ്പിക്കാം. മേല്‍പ്പറഞ്ഞ സ്ഥാനങ്ങളില്‍ രവിയാണ് നില്‍ക്കുന്നതെങ്കില്‍ അധികാരികളില്‍ നിന്ന് ഉപദ്രവവും രാഹുവോ ശനിയോ ആണെങ്കില്‍ കള്ളന്മാരില്‍ നിന്നുമുള്ള അക്രമവും ഉണ്ടാകുമെന്ന് തീരുമാനിക്കാം. 9 ല്‍ നില്‍ക്കുന്ന കുജനെക്കൊണ്ട് വ്യാപാരനഷ്ടവും ലഗ്നത്തിലോ 7 ലോ നില്‍ക്കുന്ന കുജനെക്കൊണ്ട് രോഗത്താല്‍ കഷ്ടപ്പെടുമെന്നും തീരുമാനിക്കണം.
പാപഗ്രഹം 7-ാം ഭാവത്തില്‍ ശത്രുഗ്രഹത്തിന്‍റെ ദൃഷ്ടിയോടുകൂടി നില്‍ക്കുകയും ലഗ്നം പൃഷ്ഠോദയം ആയി ഇരിക്കുകയും ചെയ്താല്‍ പ്രവാസി ബന്ധനത്തിലാണെന്ന് പറയണം. 5, 6, 7, 9 എന്നീ ഭാവങ്ങളില്‍ പാപഗ്രഹങ്ങള്‍ പാപദൃഷ്ടിയോടുകൂടി നില്‍ക്കുമ്പോള്‍ ലഗ്നം പൃഷ്ഠോദയമായിരിക്കുകയും അവിടേയും ശുഭഗൃഹദൃഷ്ടി ഇല്ലാതിരിക്കുകയും ചെയ്താല്‍ പ്രവാസി മരിച്ചുവെന്നുവേണം കരുതാന്‍.
ശുക്രനും ബുധനും ത്രികോണത്തില്‍ നില്‍ക്കുക, പക്ഷബലമുള്ള ചന്ദ്രന്‍ കേന്ദ്രത്തില്‍ നില്‍ക്കുക, ക്രൂരഗ്രഹങ്ങള്‍ക്ക് ശുഭന്മാരുടെ ദൃഷ്ടി ഉണ്ടാവുക അഥവാ ക്രൂരഗ്രഹങ്ങള്‍ക്ക് പാപന്മാരുടെ ദൃഷ്ടി ഇല്ലാതെ മിത്രക്ഷേത്രങ്ങളില്‍ നില്‍ക്കുക ഈ വിധ ലക്ഷണങ്ങള്‍ പ്രവാസി വിജയശ്രീലാളിതനായി തിരിച്ചുവരുമെന്ന് നിശ്ചയിക്കാം. 10-ാം ഭാവത്തിലേയ്ക്കും ലഗ്നത്തിലേയ്ക്കും സൗമ്യഗ്രഹദൃഷ്ടി ഉണ്ടെങ്കിലും മേല്‍പ്പറഞ്ഞ ഫലം തന്നെ ലഭിക്കും. 10 ല്‍ പാപഗ്രഹങ്ങള്‍ ആണെങ്കില്‍ കാര്യം നടക്കില്ലെന്ന് വിചാരിക്കണം.
ലഗ്നത്തിന്‍റെയോ ആരൂഢത്തിന്‍റെയോ അധിപന്‍ 4 ഉം 7 ഉം ഭാവങ്ങള്‍ക്കിടയിലാണ് നില്‍ക്കുന്നതെങ്കില്‍ പ്രവാസി യാത്രയിലാണെന്നുപറയണം. ഇവിടെ ഗ്രഹം 7-ാം രാശിയില്‍ എത്തിയെങ്കില്‍ പ്രവാസി വിദേശത്തുനിന്ന് മടങ്ങിത്തുടങ്ങി എന്നും പറയണം. 6-ാം ഭാവത്തില്‍ ആണെങ്കില്‍ വേഗം വരുമെന്ന് പറയണം. 5-ാം ഭാവത്തില്‍ ആണെങ്കില്‍ സ്വന്തം രാജ്യത്തെത്തി എന്നും 4-ാം ഭാവത്തില്‍ ആണെങ്കില്‍ വീട്ടില്‍ എത്തി എന്നും പറയണം.
പ്രവാസികളെപ്പറ്റിയുള്ള ചെറിയൊരു അവലോകനമാണ് ഈ ലേഖനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
കെ എന്‍. നാരായണന്‍
(9400481576)
