
ബുദ്ധിയും ഓര്‍മ്മശക്തിയും വര്‍ദ്ധിക്കുന്നതിന് വിദ്യാരാജഗോപാലമന്ത്രം
ഒരു വിദ്യ പഠിക്കുന്ന സമയം കൊണ്ട് നൂറുവിദ്യ പഠിക്കുക എന്നതാണ് വിദ്യാരാജഗോപാലഭാവംകൊണ്ട് ഉദ്ദേശിക്കുന്നത്. പെട്ടെന്ന് കാര്യങ്ങള്‍ മനസ്സിലാക്കാനും വിഘ്നങ്ങള്‍ കൂടാതെ അനേകം കാര്യങ്ങള്‍ പഠിക്കാനും ഈ മന്ത്രജപത്തോടെ ഭഗവാനെ സ്തുതിച്ചാല്‍ സാധിക്കും.
വിദ്യാരാജഗോപാലഭാവത്തില്‍ വിദ്യയുടെ അധിദേവനായി ഭഗവാന്‍ ശ്രീകൃഷ്ണനെ നമ്മള്‍ ആരാധിക്കാറുണ്ട്.
ഓം ക്ലീം കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ
സര്‍വ്വജ്ഞത്വം പ്രസീദമേ
രമാരമണ വിശ്വേശാ
വിദ്യാമാശു പ്രയശ്ചമേ!
ഈ മന്ത്രം വിദ്യാരാജഗോപാല ഭാവത്തിന്‍റേതാണ്. ശ്രീകൃഷ്ണഭഗവാന്‍ സാന്ദീപനി മഹര്‍ഷിയുടെ ആശ്രമത്തില്‍ ഗുരുകുല വിദ്യാഭ്യാസം ചെയ്ത സമയത്താണ് ഈ ഭാവം സ്വീകരിച്ചത്. ഒരു വിദ്യ പഠിക്കുന്ന സമയം കൊണ്ട് നൂറുവിദ്യ പഠിക്കുക എന്നതാണ് വിദ്യാരാജഗോപാലഭാവംകൊണ്ട് ഉദ്ദേശിക്കുന്നത്. പെട്ടെന്ന് കാര്യങ്ങള്‍ മനസ്സിലാക്കാനും വിഘ്നങ്ങള്‍ കൂടാതെ അനേകം കാര്യങ്ങള്‍ പഠിക്കാനും ഈ മന്ത്രജപത്തോടെ ഭഗവാനെ സ്തുതിച്ചാല്‍ സാധിക്കും. വിദ്യാരാജ ഗോപാലയന്ത്രം എഴുതി ധരിക്കുന്നതും പുഷ്പാഞ്ജലി നടത്തുന്നതും ഭഗവാന്‍ ശ്രീകൃഷ്ണന്‍റെ അനുഗ്രഹം കിട്ടാന്‍ സഹായിക്കും.
മത്സരപ്പരീക്ഷകളിലും മറ്റും പങ്കെടുക്കുംമുമ്പ് ശ്രീകൃഷ്ണക്ഷേത്രത്തില്‍ വിദ്യാരാജഗോപാലാര്‍ച്ചനനടത്തുന്നത് ഉന്നതവിജയം ലഭിക്കാന്‍ സഹായകമാണ്. ഓര്‍മ്മശക്തി വര്‍ദ്ധിക്കുന്നതിനും ബുദ്ധിയുണ്ടാകുന്നതിനും വിദ്യാരാജ ഗോപാലമന്ത്രം ജപിച്ച നെയ്യ് സേവിക്കുന്നതും നല്ലതാണ്. ജോലിക്കോ, വിദ്യാഭ്യാസത്തിനോ തടസ്സം നേരിടുന്നവര്‍ക്ക് വിദ്യാരാജഗോപാലയന്ത്രം ധരിച്ചാല്‍ പഠനം പുനരാരംഭിക്കാനാകും. ശ്രീകൃഷ്ണഭഗവാനെ ഇഷ്ടദൈവമായി ആരാധിക്കുന്നവര്‍ക്ക് വിദ്യാരാജഗോപാലഭാവം ഗുണകരമാണ്.
Photo Courtesy - Google