വിഷുക്കണി ഒരുക്കേണ്ടത് എങ്ങനെ?

വിഷുക്കണി ഒരുക്കേണ്ടത് എങ്ങനെ?

 

വിഷുക്കണി ഒരുക്കത്തിനെ'കണി വിഭവങ്ങള്‍' എന്നാണ് പറയപ്പെടുന്നത്. കണിവിഭവങ്ങളില്‍ ഈശ്വരപ്രതിമകള്‍ യാതൊന്നും പതിവില്ല. പ്രതിമകള്‍ ചേര്‍ത്തും, പ്രതിമകള്‍ ഇല്ലാതെയും, അനവധി ദേവതകളുടെ പ്രതിമകള്‍ ചേര്‍ത്തുവെച്ചും(കണ്ണൂര്‍ഭാഗങ്ങളില്‍ ലക്ഷ്മി, സരസ്വതി, ദുര്‍ഗ്ഗ എന്നീ ദേവതകളുടെ പ്രതിഷ്ഠ വിഷുവിന് കണിവിഭവങ്ങള്‍ക്കൊപ്പം വയ്ക്കുന്ന സമ്പ്രദായമുണ്ട്) വിഷുക്കണി ഒരുക്കുന്ന ചടങ്ങ് പതിവുണ്ട്. കണിവിഭവങ്ങളും, പ്രതിമയും രണ്ട് സങ്കല്‍പ്പങ്ങളാണ്.
വെള്ളരിക്ക, കൊന്നപ്പൂവ്, ചക്ക, മാങ്ങ, തേങ്ങ, വാഴപ്പഴം, വിളക്ക്, വാല്‍ക്കണ്ണാടി എന്നിവയാണ് കണി ഒരുക്കാനുള്ള കണി വിഭവങ്ങള്‍.

ചെറിയ ഓട്ടുരുളിയില്‍ ഉണങ്ങലരി നിരത്തി. അതിന് മുകളില്‍ ഉരുളിയുടെ മധ്യഭാഗത്തായി വാല്‍ക്കണ്ണാടി വയ്ക്കുക. ഇടതുവശത്ത് വെള്ളരിക്കയും, വലതുഭാഗത്ത് ഗ്രന്ഥം(ഭാഗവതം) വയ്ക്കുക. വെള്ളരിക്കയ്ക്ക് മുകളിലായി കൊന്നപ്പൂക്കുല വയ്ക്കും. ഉരുളിയുടെ മുന്‍ഭാഗത്ത് വാല്‍ക്കണ്ണാടിയുടെ മുന്നിലായി അണിയിച്ച തേങ്ങ വയ്ക്കുക.

മറ്റ് കണിവിഭവങ്ങള്‍(ഓരോ ദേശങ്ങളിലും വ്യത്യാസം ഉണ്ടാവാം) ഇരുവശങ്ങളിലുമായി വയ്ക്കുക. പന്ത്രണ്ട് തിരിയിട്ട നിലവിളക്ക് മുന്നിലായി കൊളുത്തിവയ്ക്കുക. (നിലവിളക്കുകള്‍ വയ്ക്കുന്നവരുണ്ട്. തേങ്ങയില്‍ തിരിയിട്ട് വിളക്ക് വയ്ക്കുന്ന സമ്പ്രദായമുണ്ട്) ഈ കണിവിഭവങ്ങള്‍ക്കെല്ലാം പിന്നിലായിട്ടാണ് വിഗ്രഹം(വിഗ്രഹങ്ങള്‍ വയ്ക്കുക).