ഏപ്രില്‍ 12 മുതല്‍ 20 വരെ ഗുരുവായൂരില്‍ ദര്‍ശന നിയന്ത്രണം

ഏപ്രില്‍ 12 മുതല്‍ 20 വരെ ഗുരുവായൂരില്‍ ദര്‍ശന നിയന്ത്രണം

വേനലവധിക്കാലത്തെ ഭക്തജന തിരക്ക് കണക്കിലെടുത്ത് കൂടുതല്‍ ഭക്തജനങ്ങള്‍ക്ക് ദര്‍ശനമൊരുക്കുന്നതിനായി അവധി ദിനങ്ങള്‍ക്കിടയില്‍ വരുന്ന പ്രവൃത്തി ദിനങ്ങളായ ഏപ്രില്‍ 15, 16, 19 തീയതികളില്‍ നിലവില്‍ പൊതുഅവധി ദിനങ്ങളില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സ്‌പെഷ്യല്‍ / വി ഐ പി ദര്‍ശന നിയന്ത്രണം ബാധകമാക്കാന്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ഇതോടെ ഏപ്രില്‍ 12 മുതല്‍ 20 വരെ തുടര്‍ച്ചയായ ദിവസങ്ങളില്‍ സ്‌പെഷ്യല്‍ ദര്‍ശനങ്ങള്‍ക്ക് ക്ഷേത്രത്തില്‍ നിയന്ത്രണം വരും. 1000, 4500 രൂപയുടെ നെയ് വിളക്ക് ശീട്ടാക്കിയുള്ള  പ്രത്യേക ദർശനം ഉണ്ടാകും.