വ്യാഴവ്രതവും മഹാവിഷ്ണുവും

വ്യാഴവ്രതവും മഹാവിഷ്ണുവും

HIGHLIGHTS

ശ്രീവിഷ്ണുഭഗവാന് പ്രാധാന്യമുള്ള ദിനം. വ്യാഴത്തിന്‍റെ അധിപര്‍ ശ്രീ മഹാവിഷ്ണു, ശ്രീ ബൃഹസ്പതി(ഗുരു). വ്യാഴാഴ്ച ദിവസം മഞ്ഞവസ്ത്രങ്ങള്‍, മഞ്ഞപുഷ്യരാഗം എന്നിവ അണിയുക. മഞ്ഞ കലര്‍ന്ന വസ്ത്രങ്ങളും സ്വര്‍ണ്ണാഭരണങ്ങളും ധരിക്കാവുന്നതാണ്. വ്യാഴാഴ്ചവ്രതം ശ്രീ മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്താനാണ്. രാവിലെ കുളിച്ച് ഈ വ്രതം അനുഷ്ഠിച്ചാല്‍ മഹാവിഷ്ണുവിന്‍റെ അനുഗ്രഹം ലഭിക്കും.

 

ശ്രീവിഷ്ണുഭഗവാന് പ്രാധാന്യമുള്ള ദിനം. വ്യാഴത്തിന്‍റെ അധിപര്‍ ശ്രീ മഹാവിഷ്ണു, ശ്രീ ബൃഹസ്പതി(ഗുരു). വ്യാഴാഴ്ച ദിവസം മഞ്ഞവസ്ത്രങ്ങള്‍, മഞ്ഞപുഷ്യരാഗം എന്നിവ അണിയുക. മഞ്ഞ കലര്‍ന്ന വസ്ത്രങ്ങളും സ്വര്‍ണ്ണാഭരണങ്ങളും ധരിക്കാവുന്നതാണ്.

വ്യാഴാഴ്ചവ്രതം

വ്യാഴാഴ്ചവ്രതം ശ്രീ മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്താനാണ്. രാവിലെ കുളിച്ച് ഈ വ്രതം അനുഷ്ഠിച്ചാല്‍ മഹാവിഷ്ണുവിന്‍റെ അനുഗ്രഹം ലഭിക്കും.

വിഷ്ണുക്ഷേത്രത്തില്‍ തൊഴുന്നതും വിഷ്ണുസഹസ്രനാമം ജപിക്കുന്നതും ഭഗവാന്‍റെ ഇഷ്ടവഴിപാടായ തൃക്കൈവെണ്ണ നടത്തുന്നതിനും വ്യാഴാഴ്ച ദിവസം ഉത്തമമാണ്.

ഒരിക്കലൂണോടെ വേണം വ്രതം നോല്‍ക്കേണ്ടത്. പാലും നെയ്യും ദാനം നടത്തുന്നതും ശ്രേഷ്ഠമായി കരുതുന്നു. സന്താനസൗഭാഗ്യത്തിനും വ്യാഴാഴ്ച വ്രതം നോല്‍ക്കുന്നത് അത്യുത്തമമാണ്. സന്താനഗോപാലമൂര്‍ത്തിയാണ് ഭഗവാന്‍ ശ്രീഹരി വിഷ്ണു. വ്യാഴദശാകാലമുള്ളവര്‍, വ്യാഴം ചാരവശാല്‍ അനുഷ്ഠമായവര്‍ എന്നിവര്‍ ഈ വ്രതമനുഷ്ഠിക്കുന്നത് ഉത്തമമായിരിക്കും. സാമാന്യ വ്രതനിധിയും ഉപവാസവും ഇവിടേയും ആവശ്യമാണ്.

തുടര്‍ച്ചയായി നിശ്ചിത വ്യാഴാഴ്ചകളില്‍ വ്രതം അനുഷ്ഠിക്കണം. പ്രഭാതസ്നാനം, നവഗ്രഹ പ്രതിഷ്ഠയുള്ള ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വ്യാഴത്തിന്‍റെ മഞ്ഞപ്പൂക്കള്‍കൊണ്ട് ശ്രീ മഹാവിഷ്ണുവിന് അര്‍ച്ചന നടത്താം. ശ്രീരാമന്‍റെയും ശ്രീ ബൃഹസ്പതിയുടെയും പ്രീതി ഈ വ്രതാനുഷ്ഠാനം കൊണ്ട് ലഭിക്കുന്നു. ശ്രീ മഹാവിഷ്ണുവിന്‍റെ അവതാരകീര്‍ത്തനം, രാമായണം ഇവയുടെ പാരായണം ഇവയും ചെയ്യുക.

തുടര്‍ച്ചയായി നിശ്ചിത വ്യാഴാഴ്ചകള്‍ വ്രതമനുഷ്ഠിച്ചശേഷം വ്രതസമാപ്തി വരുത്തുന്ന വ്യാഴാഴ്ച വിഷ്ണുപൂജ, വ്യാഴപൂജ എന്നിവ നടത്തുകയും തുടര്‍ന്ന് ബ്രാഹ്മണഭോജനം നടത്തുകയും വേണം. തികച്ചും സാത്വികമായ മനോഭാവത്തോടുകൂടി വേണം വ്യാഴാഴ്ച വ്രതമനുഷ്ഠിക്കുവാന്‍.

വ്യാഴം(ബൃഹസ്പതി)

കുജമണ്ഡലത്തില്‍നിന്ന് രണ്ട് ലക്ഷം യോജന അകലത്തിലാണ് വ്യാഴം സഞ്ചരിക്കുന്നത്. ഇത് ഒരു ശുഭഗ്രഹമാണെങ്കിലും ഇതിന്‍റെ വക്രഗതി അശുഭം ചെയ്യുന്നതാണ്. വ്യാഴം ഓരോ രാശിയിലും പന്ത്രണ്ട് മാസം വീതമാണ് സഞ്ചരിക്കുന്നത്. ഈ ഗ്രഹത്തിന്‍റെ അധിദേവത ശ്രീ വിഷ്ണു ഭഗവാനും, ഭഗവാന്‍റെ ദശാവതാരങ്ങളുമാണ്. ശക്തി സര്‍ഗ്ഗശക്തിയാണ്. അതായത് എല്ലാ ബന്ധങ്ങളില്‍ നിന്നും മുക്തമായിത്തീരുന്ന ശക്തിവിശേഷമെന്നര്‍ത്ഥം. ശരീരത്തിലെ വൃക്ക, കരള്‍, മാംസം, കൊഴുപ്പ് എന്നിവകളെല്ലാം നിയന്ത്രിക്കുന്നത് വ്യാഴഗ്രഹമാണ്. ആയതിനാല്‍ ജാതകന് വ്യാഴഗ്രഹം ദോഷമായി നിന്നാല്‍ പ്രമേഹം, അര്‍ശസ്സ്, മുഴകള്‍, രക്താര്‍ബുദം, കരള്‍രോഗം തുടങ്ങിയവയെല്ലാം പിടിപെടാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് വ്യാഴഗ്രഹമന്ത്രം ജപിക്കുന്ന ജാതകനെ ഇത്യാദി രോഗങ്ങള്‍ ബാധിച്ചാലും ചികിത്സ ഫലപ്രദമായിത്തീരുന്നു.

മഹാവിഷ്ണു ബീജമന്ത്രം:

'ഓം നമോ നാരായണായ'

വ്യാഴം അധിപനായ നാഗം- പത്മന്‍.

വ്യാഴത്തിന്‍റെ അധിദേവതകള്‍- ശ്രീ മഹാവിഷ്ണു, ശ്രീ ബൃഹസ്പതി.

പ്രാര്‍ത്ഥനദിക്ക്- വടക്കോട്ട് നോക്കി പ്രാര്‍ത്ഥിക്കണം.

നിറം- മഞ്ഞനിറം പ്രധാനം.

പുഷ്പങ്ങള്‍- മഞ്ഞപ്പൂക്കള്‍, രാജമല്ലി, കോളാമ്പി, മന്ദാരം.

ധാന്യം- കടല

ഔഷധം- മഞ്ഞള്‍

ചമത- അരയാല്‍

പത്മം- മഞ്ഞ ചതുരം.

നിവേദ്യം- വെള്ള നിവേദ്യം, പാല്‍പായസം.

മഹാവിഷ്ണു സ്തോത്രം:

'മത്സ്യഃ കൂര്‍മ്മോ വരാഹശ്ച
നാരസിംഹശ്ച വാമനഃ
രാമോ രാമശ്ച രാമശ്ച
കൃഷ്ണഃ കല്‍ക്കിര്‍ ജനാര്‍ദ്ദനഃ'

മഹാവിഷ്ണു ഗായത്രി:

'ഓം നിരഞ്ജനായ വിദ്മഹേ
നിരാപാശായ ധീമഹി
തന്നോ ശ്രീനിവാസായ പ്രചോദയാത്

തരവത്ത് ശങ്കരനുണ്ണി(9847118340)