വ്യാഴദശയിലെ അപഹാരഫലങ്ങള്‍
ഓരോ ദശാനാഥന്മാരുടെയും ദശാകാലത്ത് ഒന്‍പതു ഗ്രഹങ്ങളുടേയും അപഹാരങ്ങള്‍ വരും. ദശാനാഥന്‍റെ പൂര്‍ണ്ണ അധികാരത്തെ മറ്റു ഗ്രഹങ്ങള്‍ അപഹരിക്കുന്നു, ഇതാണ് അപഹാരം. വ്യാഴദശ 16 വര്‍ഷമാണ്.
ഓരോ ദശാനാഥന്മാരുടെയും ദശാകാലത്ത് ഒന്‍പതു ഗ്രഹങ്ങളുടേയും അപഹാരങ്ങള്‍ വരും. ദശാനാഥന്‍റെ പൂര്‍ണ്ണ അധികാരത്തെ മറ്റു ഗ്രഹങ്ങള്‍ അപഹരിക്കുന്നു, ഇതാണ് അപഹാരം.
വ്യാഴദശ 16 വര്‍ഷമാണ്. വ്യാഴദശയില്‍ ആദ്യത്തെ അപഹാരം വ്യാഴത്തിന്‍റേതാണ്. തുടര്‍ന്ന് ശനി,ബുധന്‍, കേതു, ശുക്രന്‍, സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, രാഹു എന്നിങ്ങനെയാണ് അപഹാരനാഥന്മാരുടെ സ്ഥാനക്രമം.
അശ്വതി, മകം, മൂലം എന്നീ നക്ഷത്രക്കാര്‍ക്ക് 64 വയസ്സു മുതല്‍ 79 വയസ്സു വരെയാണ് വ്യാഴദശാകാലം. ഏകദേശ സമയമാണിത്. കൃത്യമായി അറിയുവാന്‍ അവരവരുടെ ജാതകം നോക്കുക. ഭരണി, പൂരം, പൂരാടം നക്ഷത്രക്കാര്‍ക്ക് 52 വയസ്സു മുതല്‍ 67 വയസ്സുവരെയാണ് വ്യാഴദശ. കാര്‍ത്തിക, ഉത്രം, ഉത്രാടം നക്ഷത്രക്കാര്‍ക്ക് 38 വയസ്സു മുതല്‍ 53 വയസ്സു വരെയും രോഹിണി, അത്തം, തിരുവോണം നക്ഷത്രക്കാര്‍ക്ക് 30 വയസ്സു മുതല്‍ 45 വയസ്സുവരേയും മകയിരം, ചിത്തിര, അവിട്ടം നക്ഷത്രക്കാര്‍ക്ക് 21 വയസ്സു മുതല്‍ 36 വയസ്സു വരേയും തിരുവാതിര, ചോതി, ചതയം നക്ഷത്രക്കാര്‍ക്ക് 9 വയസ്സു മുതല്‍ 24 വയസ്സുവരേയും പുണര്‍തം, വിശാഖം, പൂരൂരുട്ടാതി നക്ഷത്രക്കാര്‍ക്ക് 12 വയസ്സുവരേയും. പൂയം, അനിഴം, ഉതൃട്ടാതി നക്ഷത്രക്കാര്‍ക്ക് 95 വയസ്സു മുതല്‍ 120 വയസ്സുവരേയും ആയില്യം, കേട്ട, രേവതി നക്ഷത്രക്കാര്‍ക്ക് 76 വയസ്സു മുതല്‍ 91 വയസ്സ് വരേയും വ്യാഴദശാ കാലമാണ്.
വ്യാഴദശ 16 വര്‍ഷമാണെന്നു പറഞ്ഞുവല്ലോ. ഇതില്‍ ആദ്യത്തെ 2 വര്‍ഷം 1 മാസം 18 ദിവസം വ്യാഴത്തിന്‍റെ തന്നെ അപഹാരമാണ്. ഈ കാലയളവില്‍ സമ്പത്ത്, വിജയം, വാഹനങ്ങള്‍, ബഹുമതി, വിവാഹം, സന്താനലബ്ധി, യാത്ര, ഉദ്യോഗം, ഭൂമിലാഭം, ഉന്നതന്മാരുടെ സൗഹൃദം തുടങ്ങിയ ഗുണഫലങ്ങള്‍ അനുഭവിക്കും.
തുടര്‍ന്ന് 2 വര്‍ഷം 6 മാസം 12 ദിവസം ശനിയുടെ അപഹാര കാലമാണ്. ഈ കാലയളവില്‍ അധാര്‍മ്മിക പ്രവര്‍ത്തികള്‍, മനോദു:ഖം , ധനനാശം തൊഴില്‍ ഹാനി, യാത്ര, വാഹനാപകടം, മദ്യപാനം, ചീത്തകൂട്ടുകെട്ട്, കേസുകള്‍, രോഗങ്ങള്‍, കുടുംബ കലഹം തുടങ്ങിയ ഫലങ്ങള്‍ അനുഭവിക്കും.
തുടര്‍ന്ന് 2 വര്‍ഷം 3 മാസം 6 ദിവസം ബുധന്‍റെ അപഹാരകാല മാണ്. ഈ കാലയളവില്‍ സന്തോഷം, ധനാഭിവൃദ്ധി, കുടുംബസുഖം, വിദ്യാവിജയം, അപവാദങ്ങള്‍ കേള്‍ക്കേണ്ടിവരിക, നല്ല സുഹൃത്തുക്കളെ ലഭിക്കുക തുടങ്ങിയ ഫലങ്ങള്‍ അനുഭവിക്കും.
തുടര്‍ന്ന് 11 മാസം 6 ദിവസം കേതുവിന്‍റെ അപഹാരകാലമാണ്. ഈ കാലയളവില്‍ ശത്രുനാശം, വാഹനലാഭം, ഉദ്യോഗം, പ്രമോഷന്‍ സ്ഥാനഭ്രംശം, ധനനാശം മാനഹാനി, രോഗം, ഭയം ബന്ധുവിയോഗം എന്നീ ഫലങ്ങള്‍ അനുഭവിക്കും.
തുടര്‍ന്ന് 2 വര്‍ഷം 8 മാസം ശുക്രന്‍റെ അപഹാരകാലമാണ്. ഈ കാലയളവില്‍ വീട്, വാഹനം, വസ്ത്രം, ആഭരണം ഇവ ലഭിക്കും. ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, വിവാഹത്തില്‍ പങ്കെടുക്കും, വിനോദങ്ങളില്‍ ഏര്‍പ്പെടും, വ്യഭിചാരം, മദ്യപാനം ഇവ മൂലം ധനനഷ്ടം. സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കും.
തുടര്‍ന്ന് 9 മാസം 18 ദിവസം സൂര്യന്‍റെ അപഹാരകാലമാണ് ഈ കാലയളവില്‍ വിദ്യാവിജയം, വിവാഹം, ലാഭം, സഞ്ചാരം, ഗുരു ദര്‍ശനം, ഉദ്യോഗം, വ്യാപാരാഭിവൃദ്ധി, പുത്രലാഭം, രോഗപീഢ, കലഹം, ബന്ധുവിരോധം എന്നിവ അനുഭവയോഗ്യമാകും.
തുടര്‍ന്ന് 1 വര്‍ഷം 4 മാസം ചന്ദ്രന്‍റെ അപഹാരകാലം. ഈ കാലയളവില്‍ വിവാഹം, ഭൂമിയും വാഹനവും വില്‍ക്കുന്നതില്‍ ലാഭം, കാര്യസിദ്ധി, ബന്ധുക്കളുടെ വിവാഹത്തില്‍ പങ്കെടുക്കുക, അധികാരം ലഭിക്കുക, ശത്രുനാശം, തീര്‍ത്ഥാടനം എന്നിവ ഫലം.
തുടര്‍ന്ന് 2 വര്‍ഷം 4 മാസം 24 ദിവസം രാഹുവിന്‍റെ അപഹാരകാലം. ഈ കാലയളവില്‍ രോഗം, മനോദു:ഖം, സ്വജനമരണം, കളത്രപുത്രഹാനി, ഭക്ഷ്യവിഷബാധ, കടബാദ്ധ്യത, ദൂരദേശയാത്ര എന്നിവ അനുഭവത്തില്‍ വരും.
Photo Courtesy - Google