ജലം, ഭൂവാസ്തു
വാസ്തുശാസ്ത്രം അനുശാസിക്കുന്നത് അനുസരിച്ച് നദി ഒഴികെയുള്ള ജലാശയത്തിൽ നിന്നും കുടിക്കുവാനും കുളിക്കുവാനും ഒരേ ജലം ഉപയോഗിക്കരുത്. നദിക്ക് ഇക്കാര്യത്തിൽ ഒഴിവുണ്ട്. കിണറും കുളവും പ്രത്യേകം ഉണ്ടാക്കണം.
വീട് നിൽക്കുന്ന ഭൂമിയിൽ അഥവാ പറമ്പിൽ ഏത് സ്ഥാനത്താണ് ജലസ്രോതസ്സായ കിണറോ കുളമോ വേണമെന്നത് പരമപ്രധാനമാണ്. ഔഷധമൂല്യമുള്ള ശുദ്ധജലം പറമ്പിൽ നിന്നു ലഭിക്കണം. വേനലിൽ പോലും വറ്റിവരളാതെ ജലം ഉണ്ടാകണം. ജലത്തിന്റെ ഘടനയും പ്രധാനമാണ്. പറമ്പിന്റെ ഓരോ ദിക്കിലും കിണർ, കുളം എന്നിവ വന്നാൽ ഓരോ ഫലമാണ്. അതുകൂടി കണക്കിലെടുത്തേ സ്ഥാനം കണ്ടു നിർമ്മാണം തുടങ്ങാവൂ.
ജീവജാലങ്ങൾക്ക് ജലം എത്രത്തോളം പ്രധാനമാണെന്ന് വിശദീകരിക്കേണ്ട കാര്യമില്ല. അഗ്നി, വായുകോൺ, നിര്യതിഖണ്ഡം മുതലായവയിൽ കിണറോ കുളമോ പാടില്ല. അഥവാ പൂർവ്വികമായി പറമ്പിൽ അത്തരത്തിലൊന്ന് ഉണ്ടെങ്കിൽ അത് മണ്ണിട്ട് മൂടുകയും വേണം. ശേഷം കൃത്യമായ സ്ഥാനം തേടി കിണർ നിർമ്മിക്കണം.
ഇവിടെ ജലത്തിന്റെ ഘടനയും(ഹാർഡ് വാട്ടർ, സോഫ്റ്റ് വാട്ടർ) പ്രധാനമാണ്. ജലത്തിന്റെ ഒഴുക്ക് വലത്തോട്ട് ആയിരിക്കണം. അതുപോലെ കിണർ നിർമ്മിക്കുമ്പോഴും ശ്രദ്ധ വേണം. കർണ്ണസൂത്രത്തിന്റെ മേൽ കിണർ തട്ടാൻ പാടില്ല. ഗൃഹമധ്യസൂത്രത്തിലും മേലും കിണർ വരരുത്.
വാസ്തുശാസ്ത്രം അനുശാസിക്കുന്നത് അനുസരിച്ച് നദി ഒഴികെയുള്ള ജലാശയത്തിൽ നിന്നും കുടിക്കുവാനും കുളിക്കുവാനും ഒരേ ജലം ഉപയോഗിക്കരുത്. നദിക്ക് ഇക്കാര്യത്തിൽ ഒഴിവുണ്ട്. കിണറും കുളവും പ്രത്യേകം ഉണ്ടാക്കണം. കിണറ്റുകരയിൽ നിന്നുള്ള കുളിയും നിഷിദ്ധം. പറമ്പിന്റെ ഓരോ ദിക്കിലും കിണർ വന്നാലുള്ള ഫലമാണ് ഇനി പറയുന്നത്. അതുകൂടി കണക്കിലെടുത്തേ സ്ഥാനം കണ്ടു നിർമ്മാണം തുടങ്ങാവൂ.
* വടക്ക് കിഴക്ക് ഭാഗത്തു കിണർ വന്നാൽ ഫലം സകല അഭിവൃദ്ധി.
* വടക്കു പടിഞ്ഞാറ് വന്നാൽ ഗൃഹത്തിലെ സ്ത്രീകൾക്ക് നന്നല്ല.
* തെക്ക് പടിഞ്ഞാറ് കിണർ കുഴിച്ചാൽ സന്താനദുരിതം ഫലം.
* തെക്ക് കിഴക്കുഭാഗത്തുള്ള കിണർ വീടിന് സമ്മാനിക്കുക അഗ്നിഭയം.
കായൽ, നദി എന്നിവയുടെ തീരത്ത് വീട് വയ്ക്കുന്നവർ ഇപ്പോൾ ധാരാളമാണ്. അപ്പോൾ, ജലാശയത്തിന് ദർശനമായി(അഭിമുഖമായി) വേണം ഗൃഹം നിർമ്മിക്കേണ്ടത്. ജലത്തിന്റെ പകുതി ഭാഗം അഗ്നി തന്നെയാണ്. ശരിയായ സ്ഥാനത്ത് അല്ലെങ്കിൽ അതുകൊണ്ടുതന്നെ പ്രശ്‌നങ്ങളുണ്ടാകും. ജലം ഹൈഡ്രജനും ഓക്‌സിജനും ചേർന്നതാണ്. (ഒന്ന് കത്തുകയും ഒന്നു കത്താൻ സഹായിക്കുന്നതും. ഹൈഡ്രജൻ കത്തുന്നതും വായു(ഓക്‌സിജൻ) കത്താൻ സഹായിക്കുന്നതും എന്ന് ഓർത്താൽ കാര്യം മനസ്സിലാകും.
