2026 ഓ​ഗസ്റ്റ് 12 ബുധൻ: 27 നക്ഷത്രജാതരുടെയും നാളത്തെ നക്ഷത്രഫലം

2026 ഓ​ഗസ്റ്റ് 12 ബുധൻ: 27 നക്ഷത്രജാതരുടെയും നാളത്തെ നക്ഷത്രഫലം

മേടം: അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക് കാര്യങ്ങളിൽ തടസ്സങ്ങളും പരാജയസാധ്യതയും കാണുന്നു. മനഃപ്രയാസവും ശത്രുശല്യവും ഉണ്ടാകാം. വേണ്ടപ്പെട്ടവരുമായി അകലം ഉണ്ടാകാനും സാധ്യത.

ഇടവം: കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതി വരെ ജനിച്ചവർക്ക് അനുകൂല ദിനം. കാര്യവിജയം, അംഗീകാരം, ആരോഗ്യനേട്ടം, ധനയോഗം എന്നിവയ്ക്ക് സാധ്യത. ബന്ധുക്കളുമായി ഒത്തുചേരാനും അവസരമുണ്ടാകും.

മിഥുനം: മകയിരം രണ്ടാംപകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക് കാര്യതടസ്സവും മനഃപ്രയാസവും അനുഭവപ്പെടാം. ശരീരസുഖക്കുറവും സ്വസ്ഥതക്കുറവും ഉണ്ടാകാൻ സാധ്യത.

കർക്കടകം: പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം ജനിച്ചവർക്ക് കാര്യവിജയത്തിന് സാധ്യത. മത്സരങ്ങളിൽ നേട്ടമുണ്ടാകാം. ആരോഗ്യവും തൊഴിൽരംഗവും അനുകൂലമായിരിക്കും. ജോലി അന്വേഷിക്കുന്നവർക്ക് പ്രതീക്ഷിക്കാവുന്ന ഫലം ലഭിച്ചേക്കാം.

ചിങ്ങം: മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർ ജാഗ്രത പാലിക്കുക. കാര്യതടസ്സം, ഇച്ഛാഭംഗം, അലസത, അധിക ചെലവ് എന്നിവയ്ക്ക് സാധ്യത. ഇരുചക്ര വാഹന യാത്രകളിൽ പ്രത്യേക ശ്രദ്ധ വേണം.

കന്നി: ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതി വരെ ജനിച്ചവർക്ക് കാര്യങ്ങൾ അനുകൂലമായി നീങ്ങും. ആരോഗ്യം മെച്ചപ്പെടും. ബന്ധുസമാഗമത്തിനും ഇഷ്ടഭക്ഷണസമൃദ്ധിക്കും സാധ്യത. ആഗ്രഹിച്ച കാര്യങ്ങൾ നടക്കാം.

തുലാം: ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക് കാര്യവിജയവും അംഗീകാരവും ലഭിക്കും. മത്സരങ്ങളിൽ നേട്ടമുണ്ടാകാം. സാമ്പത്തികമായി ഗുണകരമായ ദിവസമാണ്. ലഭിക്കാനുള്ള പണം തിരിച്ചുകിട്ടാനും സാധ്യത.

വൃശ്ചികം: വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട ജനിച്ചവർക്ക് കാര്യതടസ്സങ്ങൾ നേരിടാം. മനഃപ്രയാസം, ഇച്ഛാഭംഗം, യാത്രാതടസ്സം എന്നിവ ഉണ്ടാകാം. ശത്രുശല്യത്തിനും സാധ്യതയുണ്ട്.

ധനു: മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക് കാര്യതടസ്സവും മനഃപ്രയാസവും ഉണ്ടാകാം. ശരീരക്ഷതത്തിനും കലഹത്തിനും സാധ്യതയുള്ളതിനാൽ ജാഗ്രത വേണം. അസ്വസ്ഥതകൾ അനുഭവപ്പെടാം.

മകരം: ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി വരെ ജനിച്ചവർക്ക് നേട്ടങ്ങളുടെ ദിനം. കാര്യവിജയം, അംഗീകാരം, മത്സരവിജയം എന്നിവ ലഭിക്കാം. യാത്രകൾ വിജയകരമാകും. നിലവിലുള്ള തടസ്സങ്ങൾ മാറിയേക്കാം.

കുംഭം: അവിട്ടം രണ്ടാംപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക് അനുകൂല ഫലങ്ങൾ. കാര്യങ്ങളിലും മത്സരങ്ങളിലും വിജയം നേടാം. അംഗീകാരവും ആരോഗ്യനേട്ടവും ലഭിക്കും. ആഗ്രഹങ്ങൾ സഫലമാകാൻ സാധ്യത.

മീനം: പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി ജനിച്ചവർക്ക് ഇന്ന് കൂടുതൽ ശ്രദ്ധ ആവശ്യമാണ്. കാര്യപരാജയം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം എന്നിവ ഉണ്ടാകാം. യാത്രകളിലും തടസ്സങ്ങൾ നേരിടാൻ സാധ്യതയുണ്ട്.