2026 ജൂലൈ 29 ബുധൻ: 27 നക്ഷത്രജാതരുടെയും നാളത്തെ നക്ഷത്രഫലം

2026 ജൂലൈ 29 ബുധൻ: 27 നക്ഷത്രജാതരുടെയും നാളത്തെ നക്ഷത്രഫലം

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): കാര്യവിജയത്തിനും മത്സരവിജയത്തിനും സാധ്യത കൂടുതലാണ്. അംഗീകാരം, ബന്ധുസമാഗമം, യാത്രകളിലെ അനുകൂലഫലം, സാമ്പത്തിക നേട്ടം എന്നിവ പ്രതീക്ഷിക്കാം. പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കാൻ അവസരമുണ്ടാകും.

ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതി): ചില കാര്യങ്ങളിൽ പ്രതീക്ഷിച്ച വിജയം വൈകാനിടയുണ്ട്. മാനസിക സമ്മർദം, ഉദരസംബന്ധമായ അസ്വസ്ഥത, ആരോഗ്യപ്രശ്നങ്ങൾ, യാത്രാതടസ്സങ്ങൾ എന്നിവ ശ്രദ്ധിക്കണം. ചില പ്രവർത്തനങ്ങൾ ഭാഗികമായി മാത്രമേ പൂർത്തിയാകൂ.

മിഥുനം (മകയിരം രണ്ടാംപകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): കാര്യങ്ങളിൽ തടസ്സങ്ങളും സാമ്പത്തിക നഷ്ടസാധ്യതയും കാണുന്നു. ആഗ്രഹങ്ങൾ വൈകാനിടയുണ്ട്. അപകടസാധ്യത കണക്കിലെടുത്ത് ഇരുചക്രവാഹന യാത്രകളിൽ പ്രത്യേക ജാഗ്രത പാലിക്കുക.

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): വിജയവും അംഗീകാരവും കൈവരുമെന്ന സൂചനയാണ്. മത്സരങ്ങളിൽ അനുകൂലഫലവും ശത്രുബാധ കുറയുന്നതും ധനലാഭത്തിനുള്ള സാധ്യതയും കാണുന്നു. കുടിശ്ശികയായി ലഭിക്കാനുള്ള തുക തിരികെ കിട്ടാൻ സാധ്യതയുണ്ട്.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): പ്രവർത്തനങ്ങളിൽ വിജയം, സുഹൃത്തുക്കളുമായുള്ള കൂടിക്കാഴ്ച, അംഗീകാരം, മത്സരവിജയം എന്നിവ പ്രതീക്ഷിക്കാം. ഉല്ലാസയാത്രകൾക്കും അനുകൂല സമയമാണ്.

കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതി): കാര്യങ്ങളിൽ തടസ്സങ്ങളും ധനകാര്യ ബുദ്ധിമുട്ടുകളും ഉണ്ടാകാം. യാത്രകൾ പ്രതീക്ഷിച്ചതുപോലെ ഫലിക്കാതിരിക്കാം. കൂടിക്കാഴ്ചകളും ചർച്ചകളും മാറ്റിവയ്ക്കേണ്ട സാഹചര്യം ഉണ്ടായേക്കാം.

തുലാം (ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): മാനസിക അസ്വസ്ഥത, ഉദരസംബന്ധമായ പ്രശ്നങ്ങൾ, കലഹസാധ്യത എന്നിവ കാണുന്നു. നിയമപരമായ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): ആരോഗ്യം, സന്തോഷം, അംഗീകാരം, പരീക്ഷാവിജയം എന്നിവയ്ക്ക് അനുകൂല ദിനം. പുതിയ കോഴ്സുകളിലേക്കുള്ള പ്രവേശനശ്രമങ്ങൾ വിജയകരമാകാൻ സാധ്യതയുണ്ട്.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): കാര്യങ്ങളിൽ പ്രതിസന്ധികളും നഷ്ടസാധ്യതയും കാണുന്നു. അഭിപ്രായവ്യത്യാസങ്ങളും നിയമപരമായ വിഷയങ്ങളിലെ തിരിച്ചടികളും നേരിടേണ്ടി വന്നേക്കാം. അടുത്ത ബന്ധങ്ങളിൽ അകൽച്ച ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക.

മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി): കാര്യവിജയം, മത്സരവിജയം, ആരോഗ്യം, അംഗീകാരം എന്നിവയ്ക്ക് മികച്ച ദിവസമാണ്. ആഗ്രഹങ്ങൾ സഫലമാകാനും ഇഷ്ടഭക്ഷണം ആസ്വദിക്കാനും അവസരം ലഭിക്കും.

കുംഭം (അവിട്ടം രണ്ടാംപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം): യാത്രകളിലും പ്രവർത്തനങ്ങളിലും തടസ്സങ്ങൾ നേരിടാം. ചെലവുകളും അലച്ചിലും വർധിക്കാം. പ്രധാന യാത്രകൾ ആസൂത്രണം ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധ പുലർത്തുക.

മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി): പ്രവർത്തനവിജയം, മത്സരവിജയം, ആരോഗ്യം, അംഗീകാരം, ഉത്സാഹം എന്നിവയ്ക്ക് അനുകൂല ദിനമാണ്. കുടുംബാംഗങ്ങളുമായും പ്രിയപ്പെട്ടവരുമായും സന്തോഷകരമായ സമയം ചെലവഴിക്കാൻ അവസരമുണ്ടാകും.