2026 ജൂലൈ 8 ബുധൻ; 27 നക്ഷത്രജാതരുടെയും നാളത്തെ നക്ഷത്രഫലം
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): ദിവസത്തിന്റെ ആദ്യപകുതിയിൽ കാര്യതടസ്സം, മാനസിക അസ്വസ്ഥത, ആഗ്രഹസാഫല്യത്തിൽ കാലതാമസം, കലഹസാധ്യത എന്നിവ ഉണ്ടാകാം. എന്നാൽ വൈകുന്നേരം 4 മണിക്കുശേഷം കാര്യവിജയം, ഇഷ്ടഭക്ഷണലാഭം, നിയമകാര്യങ്ങളിൽ അനുകൂല ഫലം എന്നിവ പ്രതീക്ഷിക്കാം.
ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതി): രാവിലെ കാര്യവിജയം, അംഗീകാരം, മത്സരങ്ങളിൽ നേട്ടം, ശത്രുക്കളുടെ സ്വാധീനം കുറയുക തുടങ്ങിയ അനുകൂല ഫലങ്ങൾ ലഭിക്കും. വൈകുന്നേരം മുതൽ കാര്യതടസ്സം, ധനപ്രതിസന്ധി, അനാവശ്യ ചെലവ്, യാത്രാതടസ്സം, ആരോഗ്യപ്രശ്നങ്ങൾ, ഉദരസംബന്ധമായ ബുദ്ധിമുട്ടുകൾ എന്നിവ ശ്രദ്ധിക്കണം.
മിഥുനം (മകയിരം രണ്ടാംപകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): കാര്യവിജയം, ധനലാഭം, തൊഴിൽരംഗത്ത് പുരോഗതി, മത്സരവിജയം, അംഗീകാരം എന്നിവയ്ക്ക് സാധ്യത. ദീർഘനാളായുള്ള ചില ആഗ്രഹങ്ങൾ സഫലമാകാനും സാധ്യതയുണ്ട്.
കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): ദിവസത്തിന്റെ ആദ്യഘട്ടത്തിൽ കാര്യങ്ങളിൽ തടസ്സം, ആരോഗ്യപ്രശ്നങ്ങൾ, യാത്രാബുദ്ധിമുട്ട്, ഉദരവൈഷമ്യം എന്നിവ അനുഭവപ്പെടാം. വൈകുന്നേരം 4 മണിക്കുശേഷം കാര്യവിജയം, അംഗീകാരം, ഇഷ്ടഭക്ഷണലാഭം, സമ്മാനയോഗം എന്നിവ കാണുന്നു.
ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം): കാര്യപരാജയം, പ്രവർത്തനമാന്ദ്യം, കലഹസാധ്യത, ഉദരസംബന്ധമായ അസ്വസ്ഥത, ആഗ്രഹഭംഗം എന്നിവ ഉണ്ടാകാം. വൈകുന്നേരത്തിന് ശേഷം ഗുണദോഷങ്ങൾ ഒരുപോലെ അനുഭവപ്പെടുന്ന സമയമായിരിക്കും.
കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതി): കാര്യവിജയം, മത്സരങ്ങളിൽ നേട്ടം, അംഗീകാരം, നിയമപരമായ കാര്യങ്ങളിൽ വിജയം എന്നിവ ലഭിക്കും. എന്നാൽ വൈകുന്നേരത്തിന് ശേഷം കാര്യപരാജയം, പരീക്ഷാസംബന്ധമായ നിരാശ, മാനസിക സമ്മർദം എന്നിവ ഉണ്ടാകാൻ സാധ്യത.
തുലാം (ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): വിജയകരമായ ദിവസമാണ്. ആരോഗ്യം മെച്ചപ്പെടും, മത്സരവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി എന്നിവ ലഭിക്കും. ആഗ്രഹിച്ച കാര്യങ്ങൾ പൂർത്തിയാകാനും സാധ്യതയുണ്ട്.
വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): കാര്യതടസ്സം, മാനസിക അസ്വസ്ഥത, യാത്രാബുദ്ധിമുട്ട്, ആരോഗ്യപ്രശ്നങ്ങൾ, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം എന്നിവ ഉണ്ടാകാം. വൈകുന്നേരം മുതൽ കാര്യവിജയവും അംഗീകാരവും പ്രതീക്ഷിക്കാം.
ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): കാര്യപരാജയം, മാനസിക സമ്മർദം, യാത്രാതടസ്സം, ആഗ്രഹഭംഗം, അപകടസാധ്യത എന്നിവ കാണുന്നു. ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ കൂടുതൽ ജാഗ്രത പാലിക്കണം.
മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി): കാര്യവിജയം, മത്സരങ്ങളിൽ നേട്ടം, സ്ഥാനലാഭം, ഇഷ്ടഭക്ഷണസമൃദ്ധി എന്നിവ ലഭിക്കും. വൈകുന്നേരം മുതൽ കാര്യതടസ്സം, യാത്രാപ്രശ്നം, ഉദരവൈഷമ്യം, മാനസിക വിഷമം, പ്രവർത്തനമാന്ദ്യം എന്നിവ ഉണ്ടാകാൻ സാധ്യത.
കുംഭം (അവിട്ടം രണ്ടാംപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം): കാര്യപരാജയം, ധനതടസ്സം, കലഹസാധ്യത, മാനസിക അസ്വസ്ഥത, ആഗ്രഹഭംഗം എന്നിവ അനുഭവപ്പെടാം. വൈകുന്നേരത്തിന് ശേഷം കാര്യവിജയം, സ്ഥാനലാഭം, യാത്രാവിജയം എന്നിവ ലഭിക്കും.
മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി): കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണലാഭം, ശത്രുക്ഷയം എന്നിവയ്ക്ക് സാധ്യതയുണ്ട്. എന്നാൽ വൈകുന്നേരം 4 മണിക്കുശേഷം കാര്യപരാജയം, അഭിമാനക്ഷതം, കലഹം, നിയമകാര്യങ്ങളിൽ പ്രതികൂല ഫലം എന്നിവ ശ്രദ്ധിക്കേണ്ടതാണ്.
