2026 ജൂലൈ 05 ഞായർ മുതൽ 11 ശനി വരെ; 27 നക്ഷത്രജാതരുടെയും സമ്പൂർണ വാരഫലം

2026 ജൂലൈ 05 ഞായർ മുതൽ 11 ശനി വരെ; 27 നക്ഷത്രജാതരുടെയും സമ്പൂർണ വാരഫലം

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): തിങ്കളാഴ്ച രാവിലെ 10 വരെ അനുകൂല സമയം. കാര്യവിജയം, അംഗീകാരം, ആഗ്രഹസാഫല്യം, സന്തോഷ നിമിഷങ്ങൾ, യാത്രകൾ എന്നിവയ്ക്ക് സാധ്യത. തുടർന്ന് ബുധനാഴ്ച വൈകിട്ട് 4 വരെ കാര്യതടസ്സം, ചെലവ്, ഉദരസംബന്ധമായ അസ്വസ്ഥത, യാത്രാബുദ്ധിമുട്ട് എന്നിവ ശ്രദ്ധിക്കണം. ബുധനാഴ്ച വൈകിട്ട് 4 മുതൽ വീണ്ടും നേട്ടങ്ങളുടെ കാലം. നിയമകാര്യങ്ങളിലും ആഗ്രഹസാഫല്യത്തിലും അനുകൂലത. വെള്ളിയാഴ്ച വൈകിട്ട് 7 മുതൽ കലഹം, അഭിമാനക്ഷതം, മനഃപ്രയാസം എന്നിവയ്ക്ക് സാധ്യത.

ഇടവം (കാർത്തിക അവസാന മുക്കാൽ, രോഹിണി, മകയിരം ആദ്യപകുതി): ബുധനാഴ്ച വൈകിട്ട് 4 വരെ മികച്ച സമയം. മത്സരവിജയം, അംഗീകാരം, തൊഴിലവസരങ്ങൾ, യാത്രകൾ എന്നിവ ഫലപ്രദമാകും. തുടർന്ന് ധനതടസ്സം, പാഴ്ചെലവ്, ആരോഗ്യപ്രശ്നങ്ങൾ, യാത്രാവൈകല്യം എന്നിവ ഉണ്ടാകാം. വെള്ളിയാഴ്ച വൈകിട്ട് 7 മുതൽ വീണ്ടും കാര്യവിജയം, സമ്മാനലാഭം, സൽക്കാരയോഗം, ആഗ്രഹസാഫല്യം എന്നിവ പ്രതീക്ഷിക്കാം.

മിഥുനം (മകയിരം രണ്ടാംപകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽ): തിങ്കളാഴ്ച രാവിലെ 10 വരെ പ്രതികൂല സമയം. പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, മാനസിക അസ്വസ്ഥത എന്നിവ അനുഭവപ്പെടാം. തുടർന്ന് തൊഴിൽ നേട്ടം, നിയമവിജയം, സന്തോഷകരമായ കൂടിക്കാഴ്ചകൾ, യാത്രകൾ എന്നിവയ്ക്ക് അവസരം. വെള്ളിയാഴ്ച വൈകിട്ട് 7 മുതൽ വീണ്ടും ചെലവും മനഃപ്രയാസവും വർധിക്കാം.

കർക്കടകം (പുണർതം അവസാന കാൽ, പൂയം, ആയില്യം): തിങ്കളാഴ്ച രാവിലെ 10 വരെ കാര്യപരാജയത്തിനും നിരാശയ്ക്കും സാധ്യത. തുടർന്ന് ഗുണദോഷസമ്മിശ്രമായ കാലം. ആരോഗ്യവും യാത്രയും ശ്രദ്ധിക്കണം. ബുധനാഴ്ച വൈകിട്ട് 4 മുതൽ അംഗീകാരം, സമ്മാനലാഭം, യാത്രാവിജയം, ആഗ്രഹസാഫല്യം എന്നിവയ്ക്ക് സാധ്യത.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽ): തിങ്കളാഴ്ച രാവിലെ 10 വരെ നേട്ടങ്ങളുടെ സമയം. സുഹൃത്തുക്കളുമായുള്ള കൂടിക്കാഴ്ചകളും യാത്രകളും വിജയകരമാകും. തുടർന്ന് അപകടസാധ്യത, നഷ്ടം, ഇച്ഛാഭംഗം എന്നിവ ശ്രദ്ധിക്കണം. ബുധനാഴ്ച വൈകിട്ട് 4 മുതൽ മിതമായ ഫലങ്ങൾ. വെള്ളിയാഴ്ച വൈകിട്ട് 7 മുതൽ തൊഴിൽ നേട്ടം, സ്ഥാനക്കയറ്റം, സ്ഥലംമാറ്റം തുടങ്ങിയ അനുകൂല ഫലങ്ങൾ ലഭിക്കാം.

കന്നി (ഉത്രം അവസാന മുക്കാൽ, അത്തം, ചിത്തിര ആദ്യപകുതി): ബുധനാഴ്ച വൈകിട്ട് 4 വരെ മികച്ച സമയം. മത്സരവിജയം, സർക്കാർ മേഖലയിൽ നിന്ന് അനുകൂല പ്രതികരണം, നിയമവിജയം, യാത്രാവിജയം എന്നിവ പ്രതീക്ഷിക്കാം. തുടർന്ന് പരീക്ഷാ-നിയമകാര്യങ്ങളിൽ പ്രതികൂലത. വെള്ളിയാഴ്ച വൈകിട്ട് 7 മുതൽ ഗുണദോഷസമ്മിശ്രമായ ഫലങ്ങൾ.

തുലാം (ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യ മുക്കാൽ): തിങ്കളാഴ്ച രാവിലെ 10 വരെ ആരോഗ്യവും യാത്രയും ശ്രദ്ധിക്കണം. തുടർന്ന് അംഗീകാരം, ദ്രവ്യലാഭം, സുഹൃദ്‌സംഗമം, പുതിയ ബന്ധങ്ങൾ എന്നിവയ്ക്ക് സാധ്യത. വെള്ളിയാഴ്ച വൈകിട്ട് 7 മുതൽ നഷ്ടം, അപകടഭീതി, മനഃപ്രയാസം എന്നിവ ശ്രദ്ധിക്കണം.

വൃശ്ചികം (വിശാഖം അവസാന കാൽ, അനിഴം, തൃക്കേട്ട): ബുധനാഴ്ച വൈകിട്ട് 4 വരെ കാര്യതടസ്സം, ആരോഗ്യപ്രശ്നങ്ങൾ, യാത്രാബുദ്ധിമുട്ട് എന്നിവ അനുഭവപ്പെടാം. തുടർന്ന് കാര്യവിജയം, അംഗീകാരം, യാത്രാവിജയം, ബന്ധങ്ങളിൽ സന്തോഷം എന്നിവ ലഭിക്കാം.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യകാൽ): തിങ്കളാഴ്ച രാവിലെ 10 വരെ സ്ഥാനലാഭത്തിനും അംഗീകാരത്തിനും സാധ്യത. തുടർന്ന് യാത്രാതടസ്സവും മനഃപ്രയാസവും ഉണ്ടാകാം. വെള്ളിയാഴ്ച വൈകിട്ട് 7 മുതൽ മത്സരവിജയം, അംഗീകാരം, യാത്രാവിജയം എന്നിവ പ്രതീക്ഷിക്കാം.

മകരം (ഉത്രാടം അവസാന മുക്കാൽ, തിരുവോണം, അവിട്ടം ആദ്യപകുതി): തിങ്കളാഴ്ച രാവിലെ 10 വരെ വാക്കുകളിൽ സൂക്ഷ്മത വേണം. തുടർന്ന് സ്ഥാനലാഭം, യാത്രാവിജയം, അംഗീകാരം എന്നിവ ലഭിക്കാം. ബുധനാഴ്ച വൈകിട്ട് 4 മുതൽ വീണ്ടും കാര്യതടസ്സം, ആരോഗ്യപ്രശ്നങ്ങൾ, യാത്രാബുദ്ധിമുട്ട് എന്നിവ ഉണ്ടാകാം.

കുംഭം (അവിട്ടം രണ്ടാംപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽ): തിങ്കളാഴ്ച രാവിലെ 10 വരെ ആരോഗ്യം, യാത്ര, കാര്യവിജയം എന്നിവ അനുകൂലമാകും. തുടർന്ന് കലഹം, അഭിമാനക്ഷതം, മാനസിക അസ്വസ്ഥത എന്നിവ ശ്രദ്ധിക്കണം. ബുധനാഴ്ച വൈകിട്ട് 4 മുതൽ സ്ഥാനലാഭവും യാത്രാവിജയവും ലഭിക്കാം. വെള്ളിയാഴ്ച വൈകിട്ട് 7 മുതൽ അഭിപ്രായവ്യത്യാസങ്ങളും ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യത.

മീനം (പൂരുരുട്ടാതി അവസാന കാൽ, ഉത്രട്ടാതി, രേവതി): തിങ്കളാഴ്ച രാവിലെ 10 വരെ ചെലവും ധനതടസ്സവും മനഃപ്രയാസവും വർധിക്കാം. തുടർന്ന് ദ്രവ്യലാഭം, ആരോഗ്യം, ഇഷ്ടകാര്യങ്ങൾ, ബന്ധങ്ങളിൽ സന്തോഷം എന്നിവ ലഭിക്കും. ബുധനാഴ്ച വൈകിട്ട് 4 മുതൽ നിയമപരമായും ഔദ്യോഗികമായും പ്രതികൂല സാഹചര്യങ്ങൾ ഉണ്ടായേക്കാം. വെള്ളിയാഴ്ച വൈകിട്ട് 7 മുതൽ സ്ഥാനലാഭം, ആരോഗ്യം, യാത്രാവിജയം, ആഗ്രഹസാഫല്യം എന്നിവയ്ക്ക് സാധ്യത.