2026 ജൂലൈ 12 മുതൽ 18 വരെ; 27 നക്ഷത്രജാതരുടെയും സമ്പൂർണ വാരഫലം

2026 ജൂലൈ 12 മുതൽ 18 വരെ; 27 നക്ഷത്രജാതരുടെയും സമ്പൂർണ വാരഫലം

അശ്വതി: ദീർഘകാല സ്വപ്നങ്ങൾ സഫലമാകും. മക്കളുടെ പഠനകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകും. കുടുംബപ്രശ്നങ്ങൾ പരിഹാരത്തിലേക്ക് നീങ്ങും. നിയമപരമായ വിഷയങ്ങളിൽ അനുകൂല വിധി പ്രതീക്ഷിക്കാം. ശുഭദിനം: വ്യാഴം.

ഭരണി: പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ അനുയോജ്യമായ സമയം. ആഗ്രഹിച്ച സ്ഥലംമാറ്റം ലഭിക്കാം. ആരോഗ്യപ്രശ്നങ്ങൾ ശമിക്കും. ശുഭദിനം: തിങ്കൾ.

കാർത്തിക: അപ്രതീക്ഷിത ദൂരയാത്രകൾ വേണ്ടിവരും. ഗൃഹോപകരണങ്ങൾ വാങ്ങാൻ സാധ്യത. അകന്നുപോയ ബന്ധങ്ങൾ വീണ്ടും അടുക്കും. ചെലവുകൾ നിയന്ത്രണത്തിലാകും. ഉത്സാഹത്തോടെ മുന്നേറുന്ന ആഴ്ച. ശുഭദിനം: തിങ്കൾ.

രോഹിണി: സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും. അകന്നുനിന്നവർ വീണ്ടും സൗഹൃദത്തിലാകും. പുതിയ ബിസിനസ് ആരംഭിക്കാനും ആഗ്രഹിച്ച കോഴ്സിൽ പ്രവേശിക്കാനും അവസരം. ശുഭദിനം: വെള്ളി.

മകയിരം: സ്ഥലംമാറ്റ ശ്രമങ്ങൾ വിജയിക്കും. പൂർവികസ്വത്ത് കൈവശമാകും. പരിശ്രമങ്ങൾക്ക് മികച്ച ഫലം ലഭിക്കും. കൃഷിയോടുള്ള താൽപര്യം വർധിക്കും. ശുഭദിനം: ബുധൻ.

തിരുവാതിര: വലിയ പദ്ധതികൾ വിജയകരമായി നടപ്പാക്കും. സഹപ്രവർത്തകരുമായുണ്ടായിരുന്ന തെറ്റിദ്ധാരണകൾ മാറും. ശുഭദിനം: തിങ്കൾ.

പുണർതം: ആത്മവിശ്വാസം വർധിക്കും. ജോലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കും. വാഹനം മാറ്റുകയോ നവീകരിക്കുകയോ ചെയ്യും. കുടിശ്ശികകൾ തിരിച്ചുകിട്ടും. ശുഭദിനം: ഞായർ.

പൂയം: പുതിയ സൗഹൃദങ്ങളും ആത്മബന്ധങ്ങളും രൂപപ്പെടും. പുതിയ കരാറുകളിൽ ഒപ്പുവയ്ക്കും. കുടുംബത്തിൽ ആഘോഷങ്ങൾ വർധിക്കും. ശുഭദിനം: ഞായർ.

ആയില്യം: ആരോഗ്യനില മെച്ചപ്പെടും. സന്തോഷകരമായ സാഹചര്യങ്ങൾ ഉണ്ടാകും. സ്വാധീനമുള്ള വ്യക്തികളുമായി പരിചയപ്പെടും. ഭൂമിവിൽപനയ്ക്ക് സാധ്യത. ശുഭദിനം: തിങ്കൾ.

മകം: ക്ഷമയും ആത്മീയചിന്തയും വർധിക്കും. പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കും. സൽപ്രവൃത്തികളിൽ ഏർപ്പെടും. ശുഭദിനം: ബുധൻ.

പൂരം: പുതിയ സംരംഭങ്ങൾ ആരംഭിക്കും. ലക്ഷ്യങ്ങൾ കൈവരിക്കും. ജീവിതപങ്കാളിക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും. അവഗണിക്കപ്പെട്ട കാര്യങ്ങൾക്ക് പരിഗണന ലഭിക്കും. ശുഭദിനം: വെള്ളി.

ഉത്രം: വിദേശപഠനത്തിന് അവസരം ലഭിക്കാം. പൊതുപ്രവർത്തനങ്ങളിൽ മികവ് തെളിയിക്കും. സർക്കാർ സഹായങ്ങൾ ലഭിക്കും. പ്രതിസന്ധികളെ അനുകൂലമാക്കി മാറ്റും. ശുഭദിനം: തിങ്കൾ.

അത്തം: എല്ലാ മേഖലകളിലും ഉത്സാഹം വർധിക്കും. ജോലിയിലെ തടസ്സങ്ങൾ കുറയും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ ആവശ്യമാണ്. ശുഭദിനം: ഞായർ.

ചിത്തിര: ദാമ്പത്യജീവിതത്തിലെ തെറ്റിദ്ധാരണകൾ മാറും. ഉത്തരവാദിത്തങ്ങൾ കൃത്യമായി നിർവഹിക്കും. മത്സരപരീക്ഷകളിൽ വിജയം നേടും. ശുഭദിനം: ബുധൻ.

ചോതി: സമൂഹത്തിൽ അംഗീകാരം വർധിക്കും. കഴിവുകൾക്ക് പ്രശംസ ലഭിക്കും. പ്രിയപ്പെട്ടവരുടെ പിന്തുണ ശക്തമാകും. ശുഭദിനം: വെള്ളി.

വിശാഖം: സങ്കീർണ വിഷയങ്ങൾ വിജയകരമായി കൈകാര്യം ചെയ്യും. തൊഴിൽരംഗത്ത് പുതിയ അവസരങ്ങൾ ലഭിക്കും. സന്തോഷവും സമാധാനവും വർധിക്കും. ശുഭദിനം: തിങ്കൾ.

അനിഴം: പ്രതീക്ഷിച്ച വിജയങ്ങൾ കൈവരും. ദുശ്ശീലങ്ങൾ ഉപേക്ഷിക്കാൻ സാധിക്കും. സഹായ മനോഭാവം വർധിക്കും. വെല്ലുവിളികളെ അതിജീവിച്ച് മുന്നേറും. ശുഭദിനം: ബുധൻ.

തൃക്കേട്ട: ബുദ്ധിമുട്ടുള്ള കാര്യങ്ങൾ പോലും എളുപ്പത്തിൽ പൂർത്തിയാക്കും. വിട്ടുവീഴ്ചാ മനോഭാവം വർധിക്കും. വീടിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാകും. ശുഭദിനം: വ്യാഴം.

മൂലം: കലാരംഗത്തുള്ളവർക്ക് മികച്ച അവസരങ്ങൾ ലഭിക്കും. തീരുമാനങ്ങളിൽ ഉറച്ചുനിൽക്കും. പഠനതടസ്സങ്ങൾ മാറും. ശുഭദിനം: ഞായർ.

പൂരാടം: ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കും. അലസത വിട്ടുമാറും. അപ്രതീക്ഷിതമായ നല്ല അവസരങ്ങൾ ലഭിക്കും. ആരോഗ്യപ്രശ്നങ്ങൾ കുറയും. ശുഭദിനം: വെള്ളി.

ഉത്രാടം: ഭാഗ്യപരീക്ഷണങ്ങളിൽ നേട്ടമുണ്ടാകാം. എതിർപ്പുകളും തടസ്സങ്ങളും കുറയും. മാറ്റിവെച്ച യാത്രകളും പദ്ധതികളും പൂർത്തിയാക്കും. ശുഭദിനം: തിങ്കൾ.

തിരുവോണം: വീടുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആരംഭിക്കും. തന്ത്രപൂർവമായ നീക്കങ്ങളിലൂടെ നേട്ടങ്ങൾ കൈവരും. ഭൂസ്വത്ത് ഇടപാടുകൾക്ക് അനുകൂല സമയം. ശുഭദിനം: ഞായർ.

അവിട്ടം: ഭാഗ്യാനുഭവങ്ങൾ വർധിക്കും. ആരംഭിച്ച കാര്യങ്ങൾ വിജയത്തിലെത്തും. വീട്ടിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തും. ശുഭദിനം: ബുധൻ.

ചതയം: ജീവിതത്തിൽ കൂടുതൽ ചിട്ട വരുത്തും. നീണ്ടുനിന്ന വിഷയങ്ങൾക്ക് പരിഹാരമാകും. ജോലിയിൽ പുതിയ ആശയങ്ങൾ നടപ്പാക്കും. ശുഭദിനം: തിങ്കൾ.

പൂരുരുട്ടാതി: ആശങ്കയുണ്ടാക്കിയ കാര്യങ്ങൾ അനുകൂലമായി മാറും. പുതിയ മേഖലകളിൽ പരിചയം നേടും. സന്താനങ്ങൾക്ക് അനുയോജ്യമായ വിവാഹാലോചനകൾ വന്നുചേരും. ശുഭദിനം: വെള്ളി.

ഉത്തൃട്ടാതി: ഉദ്യോഗത്തിൽ സ്ഥാനക്കയറ്റത്തിന് സാധ്യത. ശത്രുക്കളുടെ ശല്യം കുറയും. വിശിഷ്ട ചടങ്ങുകളിൽ പങ്കെടുക്കും. എഴുത്തുകാർക്ക് അംഗീകാരങ്ങളും പുരസ്കാരങ്ങളും ലഭിക്കും. ശുഭദിനം: തിങ്കൾ.

രേവതി: കടബാധ്യതകൾ തീർക്കാൻ സാധിക്കും. ഏറ്റെടുക്കുന്ന കാര്യങ്ങളിൽ വിജയം കൈവരും. ബന്ധുക്കളിൽ നിന്നും സുഹൃത്തുകളിൽ നിന്നും പിന്തുണയും ഗുണാനുഭവങ്ങളും ലഭിക്കും. ശുഭദിനം: വ്യാഴം.