പൂര്‍ണ്ണഗര്‍ഭിണിയായിരിക്കുന്ന സ്ത്രീകള്‍ ക്ഷേത്രദര്‍ശനം നടത്തുവാന്‍ പാടുള്ളതല്ല എന്നതിന്‍റെ പൊരുള്‍ എന്താണ്

പൂര്‍ണ്ണഗര്‍ഭിണിയായിരിക്കുന്ന സ്ത്രീകള്‍ ക്ഷേത്രദര്‍ശനം നടത്തുവാന്‍ പാടുള്ളതല്ല എന്നതിന്‍റെ പൊരുള്‍ എന്താണ്?

ഏഴാംമാസം കഴിയുമ്പോള്‍ സ്ത്രീകള്‍ ആദിത്യദേവനെ സാക്ഷിയാക്കി പൊങ്കാല സമര്‍പ്പിക്കുന്നു. അന്ന് മുതല്‍ തന്‍റെയുള്ളിലെ കുട്ടി ദേവന് തുല്യമാണ്. കുഞ്ഞിന് ചോറ് കൊടുക്കുന്നതുവരെ ആ കുഞ്ഞ് ദേവന് തുല്യമായിരിക്കും. ആയതിനാല്‍ ഏഴുമാസം മുതല്‍ കുഞ്ഞ് പിറന്ന് ആറുമാസം വരെ കുട്ടി ദേവന് തുല്യമായിരിക്കും എന്നാണ് ഹിന്ദുമതവിശ്വാസം. അതുകൊണ്ട് മറ്റൊരു ദേവന്‍ ക്ഷേത്രത്തിലേക്ക് ചെന്നാല്‍ അവിടുത്തെ ദേവത ഇരിപ്പിടം കൊടുക്കണം എന്നുള്ളതുകൊണ്ടാണ് മുന്‍കാലങ്ങളിലെ ഇത്തരം ചടങ്ങുകളില്‍ വിശ്വാസപൂര്‍വ്വം നടത്തിവരുന്നത്. 

Photo Courtesy - Google