തിരുപ്പതി വെങ്കിടേശ്വര സ്വാമിയുടെ കണ്ണുകള്‍  എന്തിനാണ് നാമം കൊണ്ട് മറച്ചിരിക്കുന്നത്...?

തിരുപ്പതി വെങ്കിടേശ്വര സ്വാമിയുടെ കണ്ണുകള്‍ എന്തിനാണ് നാമം കൊണ്ട് മറച്ചിരിക്കുന്നത്...?

HIGHLIGHTS

സപ്തശൈലാധിപനാണ് സാക്ഷാല്‍ വെങ്കിടേശ്വര സ്വാമി. ഭഗവാന്‍റെ കണ്ണുകള്‍ക്ക് അപാരമായ ദൈവികശക്തി ഉണ്ടെന്നാണത്രേ വിശ്വാസം. ഭഗവത് നേത്രങ്ങളില്‍ നിന്നും പുറപ്പെടുന്ന അതിശക്തമായ കിരണങ്ങള്‍ സാധാരണക്കാരായ മനുഷ്യര്‍ക്ക് താങ്ങാനുള്ള കഴിവില്ലത്രേ. അതിനാല്‍ ഭഗവാന്‍റെ കണ്ണുകള്‍ എപ്പോഴും നാമം ചാര്‍ത്തി മറച്ചുവച്ചിരിക്കുന്നു. അനേകം പുണ്യയിടങ്ങളില്‍ യാഗങ്ങളും തപസ്സും ദാനധര്‍മ്മാദികളും അനുഷ്ഠിച്ചാല്‍ ലഭിക്കുന്ന ഫലമാണ് തിരുപ്പതി ദര്‍ശനത്തിലൂടെ ലഭിക്കുന്നത്. ബാലാജിയുടെ കടാക്ഷത്തിലൂടെ ഭക്തരുടെ ജീവിതത്തില്‍ അപ്രതീക്ഷിത ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാവും. ഏഴരശനി, കണ്ടകശനി, അഷ്ടമശനി, ശനിദശാദോഷം എന്നിവയാല്‍ അലയുന്നവര്‍ക്ക് വെങ്കിടേശ്വര സ്വാമിയുടെ ദുരിതശാന്തി ലഭിക്കും.


പ്തശൈലാധിപനാണ് സാക്ഷാല്‍ വെങ്കിടേശ്വര സ്വാമി. ഭഗവാന്‍റെ കണ്ണുകള്‍ക്ക് അപാരമായ ദൈവികശക്തി ഉണ്ടെന്നാണത്രേ വിശ്വാസം. ഭഗവത് നേത്രങ്ങളില്‍ നിന്നും പുറപ്പെടുന്ന അതിശക്തമായ കിരണങ്ങള്‍ സാധാരണക്കാരായ മനുഷ്യര്‍ക്ക് താങ്ങാനുള്ള കഴിവില്ലത്രേ. അതിനാല്‍ ഭഗവാന്‍റെ കണ്ണുകള്‍ എപ്പോഴും നാമം ചാര്‍ത്തി മറച്ചുവച്ചിരിക്കുന്നു. എങ്കിലും എല്ലാ വ്യാഴാഴ്ചകളില്‍ മാത്രം ഭഗവാന്‍റെ നേത്രങ്ങള്‍ തുറന്നിരിക്കും.

വ്യാഴാഴ്ച രാവിലെ വെങ്കിടേശ്വര സ്വാമിക്ക് 'തിരുപ്പാവാട സേവ' എന്നൊരു പ്രത്യേക ചടങ്ങ് നടത്താറുണ്ട്. രാവിലെ കൃത്യം ആറുമണിയോടെ ഭഗവാന്‍ അണിഞ്ഞിരിക്കുന്ന ആടയാഭരണങ്ങള്‍ എല്ലാം എടുത്തുമാറ്റുകയും ഒപ്പം ചാര്‍ത്തുന്ന നാമത്തിന്‍റെ വലിപ്പം കുറയ്ക്കുകയും ചെയ്യുന്നു. നാമത്തിന്‍റെ വലിപ്പം കുറയ്ക്കുന്നതോടെ ഈ സമയം ഭഗവാന്‍റെ കണ്ണുകള്‍ ഭക്തര്‍ക്ക് വ്യക്തമായി ദര്‍ശിക്കാനാവും. പക്ഷെ അപ്പോള്‍ ഭഗവാന്‍റെ നേത്രങ്ങളില്‍ നിന്നും പുറപ്പെടുന്ന അത്യുഗ്രശക്തി ഭക്തരില്‍ എത്തിപ്പെടാതിരിക്കാന്‍ ഈ സമയം ഭഗവാന്‍റെ മുന്നിലായി പുളിയോതര(പ്രസാദം) കൂട്ടിവയ്ക്കുമത്രേ.

ഭഗവാന്‍റെ തീവ്രശക്തിയുള്ള നോട്ടം പുളിയോതരയ്ക്ക്  മുകളില്‍ പതിക്കുകയും അതുവഴി ദൃഷ്ടിയുടെ തീവ്രതയും വീര്യവും കുറയുകയും ചെയ്യുന്നു. ഇതാണ് തിരുപ്പാവാട സേവ എന്നറിയപ്പെടുന്നത്. ഭഗവാന്‍റെ ദൃഷ്ടി പതിഞ്ഞ പുളിയോതര പിന്നീട് ശ്രീകോവിലിനുള്ളില്‍ ഭഗവാന് നിവേദ്യമായി സമര്‍പ്പിക്കപ്പെടുന്നു. 'പുളിയോതര സേവ' അഭിഷേക സമയത്ത് ഭഗവാന്‍റെ മൂന്നാമത്തെ കണ്ണ് തുറക്കുന്നു എന്നതാണ് പറയപ്പെടുന്നത്. അതുകൊണ്ടാണ് വ്യാഴാഴ്ച ഭക്തര്‍ക്ക് ഭഗവാന്‍റെ തിരുനേത്രങ്ങള്‍ വ്യക്തമായി ദര്‍ശിക്കാനാവുന്നത്.

സപ്തഗിരീശ്വരന്‍ അഥവാ ബാലാജി എന്നറിയപ്പെടുന്ന തിരുപ്പതി വെങ്കിടേശ്വരന്‍റെ ദര്‍ശനം ലഭിക്കുന്നത് മഹാപുണ്യമാണത്രേ. തിരുപ്പതി ഭഗവാനെ ദര്‍ശിച്ചിട്ട് 'എനിക്ക് ദര്‍ശനം കിട്ടി' എന്ന് പറയാറില്ലത്രേ. 'എനിക്ക് ദര്‍ശനം തന്നു' എന്നാണ് ഭക്തര്‍ പറയാറ്. അനേകം പുണ്യയിടങ്ങളില്‍ യാഗങ്ങളും തപസ്സും ദാനധര്‍മ്മാദികളും അനുഷ്ഠിച്ചാല്‍ ലഭിക്കുന്ന ഫലമാണ് തിരുപ്പതി ദര്‍ശനത്തിലൂടെ ലഭിക്കുന്നത്. ബാലാജിയുടെ കടാക്ഷത്തിലൂടെ ഭക്തരുടെ ജീവിതത്തില്‍ അപ്രതീക്ഷിത ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാവും. ഏഴരശനി, കണ്ടകശനി, അഷ്ടമശനി, ശനിദശാദോഷം എന്നിവയാല്‍ അലയുന്നവര്‍ക്ക് വെങ്കിടേശ്വര സ്വാമിയുടെ ദുരിതശാന്തി ലഭിക്കും.

കലിയുഗ ദുരിതങ്ങളില്‍ നിന്നുള്ള മോക്ഷപ്രാപ്തിക്ക് ഉത്തമമാര്‍ഗ്ഗമാണ് തിരുപ്പതി ദര്‍ശനം. ഭക്തന്‍റെ അര്‍ഹതയ്ക്കനുസരിച്ച് തിരുപ്പതി ഭഗവാന്‍ അനുഗ്രഹവും സൗഭാഗ്യവും നല്‍കുമെന്നും ഇവിടെ നിന്നും എന്തെങ്കിലും കവര്‍ന്നെടുക്കാന്‍ ശ്രമിച്ചാല്‍ ദുരന്തമായിരിക്കും ഫലം എന്നുമാണ് വിശ്വാസം.

തിരുപ്പതി ഭഗവാന് നിത്യേന ആറ് പൂജകളാണുള്ളത്. പുലര്‍ച്ചെ 2.30 ന് ഉഷഃപൂജ(സുപ്രഭാത സേവ) സൂര്യോദയത്തിന് ശേഷം പ്രത്യുഷപൂജ, മദ്ധ്യാഹ്നപൂജ, സൂര്യാസ്തമയം തുടങ്ങുമ്പോഴുള്ള അപരാഹ്നപൂജ, പ്രദോഷ സന്ധ്യക്ക് നടക്കുന്ന സന്ധ്യാകാല പൂജ, അത്താഴപൂജ എന്നിവയാണ് നിത്യേനയുള്ള പൂജകള്‍.

തിങ്കളാഴ്ചകളില്‍ വിശേഷാല്‍ പൂജ, ചൊവ്വാഴ്ചകളില്‍ അഷ്ടദള 
പാദപത്മാരാധന, ബുധനാഴ്ചകളില്‍ സഹസ്രകലശാഭിഷേകം, വ്യാഴാഴ്ചകളില്‍ തിരുപ്പാവാട സേവ, വെള്ളിയാഴ്ചകളില്‍ അഭിഷേകം എന്നിവ പ്രധാനമാണ്.
കന്നിമാസത്തിലെ ശനിയാഴ്ചകളില്‍ തിരുപ്പതി വെങ്കിടേശ്വര ഭഗവാനെ ഭജിക്കുന്നത് അതീവശ്രേഷ്ഠം. ഈ ദിവസത്തെ വെങ്കിടേശ്വര ദര്‍ശനം ഇരട്ടി ഫലം ചെയ്യുമത്രേ. അന്നേദിനം ഭഗവാനെ ചിട്ടയോടെ ഭജിക്കുമ്പോള്‍ അഭീഷ്ടസിദ്ധി കൈവരും. 

രാവിലെയോ, സന്ധ്യക്കോ നെയ് വിളക്കിന് മുമ്പില്‍ ഇരുന്ന് വേണം വെങ്കിടേശ്വരനെ ഭജിക്കേണ്ടത്. മണ്‍ചിരാതില്‍ നെയ്യ് ഒഴിച്ച് ദീപം തെളിയിച്ചാലും മതിയാവും. വെങ്കിടേശ്വര ദര്‍ശനത്തിന് മുമ്പായി പുഷ്ക്കരണിക്ക് സമീപമുള്ള വരാഹസ്വാമിയെ ദര്‍ശിക്കണം.
തിരുപ്പതി ദര്‍ശനത്തിന്‍റെ പൂര്‍ണ്ണ ഫലം ലഭിക്കാന്‍ തിരുച്ചാനൂര്‍ ശ്രീ പത്മാവതി അമ്മവാരി ക്ഷേത്രദര്‍ശനം കൂടി നടത്തണമെന്നതാണത്രേ വിശ്വാസം.