ദൈവത്തിന് നേദ്യം നടത്തുമ്പോള്‍ നട അടയ്ക്കുന്നത് എന്തിനാണ്...?
ക്ഷേത്രങ്ങളിലെല്ലാം നേദ്യം നടത്തുമ്പോള്‍ നട അടച്ചിട്ടുവേണം നേദ്യം ചെയ്യാന്‍. എന്തുകൊണ്ടെന്നാല്‍ നേദ്യത്തില്‍ എന്താണ് ഉള്ളതെന്ന് ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ കണ്ട്, ഒരുപക്ഷേ അവര്‍ വിശന്നിരുന്ന്, അതിനോടുള്ള ഒരു ഇച്ഛ തോന്നിയാല്‍ ആ നിവേദ്യ വസ്തുവിന്‍റെ പവിത്രത നഷ്ടമാവും. പിന്നീടത് നേദിക്കാനാവില്ല. അതുകൊണ്ടാണ് നേദ്യസമയത്ത് നട അടയ്ക്കുന്നതും തിരശ്ശീലയിട്ട് മറയ്ക്കുന്നതും.
