11:33 AM

Jan 13, 2025

വിശ്വാസം
എല്ലാം എല്ലാം അയ്യപ്പന്‍....  ചോതിനാള്‍ വിജയലക്ഷ്മി തമ്പുരാട്ടി (പന്തളം കൊട്ടാരത്തിലെ വലിയ തമ്പുരാട്ടി)
പരമ്പരാഗത ആചാരങ്ങളും നൂറ്റാണ്ടുകളായി പിന്തുടര്‍ന്ന് തലമുറകള്‍ കൈമാറി വരുന്ന അനുഷ്ഠാനങ്ങളുമാണ്  പന്തളം കൊട്ടാരത്തിന്‍റെ പ്രത്യേകത. അയ്യപ്പന്‍റെ മാതൃസ്ഥാനീയയാണ് ചോതിനാള്‍ വിജയലക്ഷ്മി തമ്പുരാട്ടി. 2022 ല്‍ വലിയ തമ്പുരാട്ടി ആയിരുന്ന മകം നാള്‍ തന്വംഗി തമ്പുരാട്ടിയുടെ മരണത്തെത്തുടര്‍ന്നാണ് കാലാകാലങ്ങളായി തുടര്‍ന്നുവരുന്ന ആചാരങ്ങളുടെ ഭാഗമായി രാജവംശത്തിലെ മുതിര്‍ന്ന അംഗമായ 94 കാരിയായ ചോതിനാള്‍ വിജയലക്ഷ്മി തമ്പുരാട്ടിക്ക് അയ്യപ്പന്‍റെ മാതൃസ്ഥാനീയ ആകാനുള്ള നിയോഗം ലഭിക്കുന്നത്. പന്തളം കൊട്ടാരത്തിലെ വടക്കേമുറി നാലുകെട്ട് പുത്തന്‍ കോയിക്കല്‍ ഉത്രം നാള്‍ തന്വംഗി തമ്പുരാട്ടിയുടെയും, നെല്ലിപ്പുഴ ഇല്ലം ഹരിഹരേശ്വരന്‍ നമ്പൂതിരിയുടേയും മകളായി 1930 ല്‍ ജനനം. ......