07:38 PM

Nov 24, 2026

വിശ്വാസം
സംഹാരമൂര്‍ത്തിയും ജലധാരയും
  ശിവക്ഷേത്രത്തില്‍ ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട വഴിപാടാണ് ജലധാര. ക്ഷിപ്രകോപിയും സംഹാരത്തിന്‍റെ മൂര്‍ത്തിമദ്ഭാവവുമായ ശിവനെ ധാരയായി, ഇടമുറിയാതെ, നിര്‍ത്താതെ, ധാരാളം ജലം ശിരസ്സില്‍ ഒഴിച്ച് തണുപ്പിക്കുന്ന ചടങ്ങാണ് ധാര എന്ന് ലളിതമായി പറയാം. ശിവനെ വളരെ മുന്‍കോപി ആയിട്ടാണ് പുരാണങ്ങളില്‍ ചിത്രീകരിച്ചിരിക്കുന്നത്. ബ്രഹ്മാവ് സൃഷ്ടിയുടെയും, വിഷ്ണു സ്ഥിതിയുടെയും ശിവന്‍ സംഹാരത്തിന്‍റെയും മൂര്‍ത്തിമാരായി സങ്കല്‍പ്പിക്കുന്നു. ശിവന്‍റെ മൂന്നാം കണ്ണിലെ അഗ്നി ലോകത്തെ മുഴുവന്‍ തന്നെ നശിപ്പിക്കുവാന്‍ ശക്തിയുള്ളതാണ്. ലോകം അവസാനിക്കേണ്ട കാലത്ത് സംഹാരസ്വരൂപിയായിരിക്കുന്ന ശിവന്‍ തന്നെയാണ് പ്രപഞ്ചത്തെ മുഴുവന്‍ തന്നെയും സംഹരിക്കുന്നത് എന്ന് വിശ്വസിക്കുന്നു. ഒരിക്കല്‍ തന്‍റെ മനസ്സിലേക്ക് ഭൗതികചിന്തകളുടെ കാമാസക്തിയെ ഉണര്‍ത്തിവിടുന്നതിനായി പുഷ്പശരം പ്രയോഗിച്ച കാമദേവനെപ്പോലും ശിവന്‍ മൂന്നാം കണ്ണ് തുറന്ന് ദഹിപ്പിച്ചുകളഞ്ഞു എന്ന് പുരാണങ്ങളില്‍ ഉണ്ട്. ......