11:52 AM

Jan 13, 2025

വിശ്വാസം
ഓരോ കൂറിന്‍റേയും ദേവതകളും ജപിക്കേണ്ട മന്ത്രങ്ങളും വഴിപാടുകളും
  മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക ആദ്യപാദം നക്ഷത്രങ്ങളില്‍ പിറന്ന മേടക്കൂറുകാര്‍ ഗണപതി ഭഗവാനെ പൂജിക്കണം.  ഓം ഗം ഗണപതയേ നമഃ നിത്യവും ജപിക്കണം.   ക്ഷേത്രത്തില്‍ ചെയ്യേണ്ട വഴിപാടുകള്‍ ആയുര്‍സൂക്ത പുഷ്പാഞ്ജലി, ഗണപതിഹോമം, കറുകമാല, നെയ്വിളക്ക് എന്നിവയാണ്.  ഇടവക്കൂറ്: കാര്‍ത്തിക അവസാന മൂന്നുപാദം, രോഹിണി, മകയിരം ആദ്യ പകുതി നക്ഷത്രങ്ങളില്‍ പിറന്ന ഇടവക്കൂറുകാര്‍ ഭദ്രകാളിയെ ആരാധിക്കണം.  ഓം ഐം ക്ലീം സൗഃ ഹ്രീം ഭദ്രകാള്യൈ നമഃ പതിവായി ജപിക്കണം. ചുവന്നപട്ട്, ഹാരം, കടുംപായസം, ഐകമത്യസൂക്തം, ദേവീസൂക്താര്‍ച്ചന എന്നീ വഴിപാടുകള്‍ ചൊവ്വാഴ്ചകളില്‍ നടത്തണം. മിഥുനക്കൂറ്: മകയിരം രണ്ടാം പകുതി, തിരുവാതിര, പുണര്‍തം ആദ്യപാദം നക്ഷത്രങ്ങളില്‍ പിറന്നവര്‍ മഹാവിഷ്ണുവിനെ ആരാധിക്കണം.  ഓം നമോ നാരായണായനമഃ നിത്യവും ജപിക്കണം. ക്ഷേത്രദര്‍ശനവേളയില്‍ മഞ്ഞപ്പട്ട്, താമരപ്പൂമാല, മഞ്ഞപ്പൂമാല എന്നിവ സമര്‍പ്പിക്കാം. മുഴുക്കാപ്പ്, പാല്‍പ്പായസം എന്നീ വഴിപാടുകള്‍ നടത്തുക. ......