05:01 AM

May 24, 2026

Specials
ഐശ്വര്യവും നന്മയും സമന്വയിപ്പിക്കുന്ന ആഘോഷം
മലയാളം കലണ്ടര്‍ പ്രകാരം ചിങ്ങമാസത്തിലാണ് ദേശീയ ഉത്സവമായ തിരുവോണം നക്ഷത്രം വരുന്നത്. ഓണക്കാലത്ത് മഹാബലി രാജാവ് തന്‍റെ പ്രജകളെ കാണുവാന്‍ വരുന്നു എന്നതാണ് തിരുവോണം ആഘോഷത്തിന്‍റെ ഐതിഹ്യം. കേരളം കാണുന്ന, അല്ലെങ്കില്‍ മലയാളികള്‍ ദര്‍ശിക്കുന്ന ഏറ്റവും വലിയ ആഘോഷം ഓണം തന്നെയാണെന്ന് ഇവിടെ സമര്‍ത്ഥിക്കാം. ജാതി-മതഭേദമെന്യേ എല്ലാവരും ഒന്നുപോലെ ഓണം ആഘോഷിക്കുന്നു. ആരാണ് മഹാബലി? ആരാണ് വാമനന്‍..? തിരുവോണത്തിന്‍റെ ഐതിഹ്യത്തില്‍ മഹാബലിയെക്കുറിച്ചും വാമനനെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. അസുരവംശത്തില്‍ പിറന്ന രാജാവായിരുന്നു മഹാബലി. മഹാബലി എന്നാല്‍ ഏറെ ത്യാഗം ചെയ്ത ആളെന്നര്‍ത്ഥം. ......