03:50 AM

Oct 09, 2026

Specials
ജ്യോതിഷത്തിലെ ദേവതാസങ്കല്‍പ്പം
നവഗ്രഹങ്ങള്‍ക്ക് പൊതുവായുള്ള ദേവതാസങ്കല്‍പ്പങ്ങള്‍ സൂര്യന്‍:  ശ്രീ പരമശിവന്‍ ചന്ദ്രന്‍: ദുര്‍ഗ്ഗ, ശ്രീഭഗവതി, ഭദ്രകാളി ചൊവ്വ: സുബ്രഹ്മണ്യന്‍, ഭദ്രകാളി ബുധന്‍: വിഷ്ണു, ശ്രീകൃഷ്ണന്‍, ശ്രീരാമന്‍, പരശുരാമന്‍. വ്യാഴം: ബ്രഹ്മാവ്. ശുക്രന്‍: ഗണപതി, ദുര്‍ഗ്ഗ, ലക്ഷ്മി, യക്ഷി, ഭദ്രകാളി ശനി: ധര്‍മ്മശാസ്താവ്, വേട്ടയ്ക്കൊരു മകന്‍, യമരാജാവ് രാഹു: നാഗരാജാവ്, സര്‍പ്പം, അനന്തന്‍ കേതു: ചണ്ഡാളദൈവങ്ങള്‍, നീചസര്‍പ്പം ഗുളികന്‍: പിതൃക്കള്‍, പ്രേതങ്ങള്‍. നവഗ്രഹങ്ങളില്‍വച്ച് സാത്വിക പ്രധാനിയും, ശുഭഫലദാതാക്കളില്‍ പ്രഥമഗണനീയനും, എല്ലാ ദേവീദേവന്മാരുടെയും കര്‍ത്തൃത്വവും വ്യാഴത്തിനുണ്ട്. ആ വ്യാഴത്തിനെപ്പറ്റിയുള്ള ശാസ്ത്രനിഗമനം നോക്കുക. സര്‍വേശ്വരാണാം ധിഷണോളസ്തിനിത്യം സാന്നിദ്ധ്യമസ്മാദ്ധിണേളനുകൂലേ പ്രായോളനുകൂലാസ്സകലാശ്ചദേവാ സ്തപ്രാതികൂല്യേ സതിനാനുകുലാഃ സാരം: ശിവന്‍, വിഷ്ണു തുടങ്ങി എല്ലാ ദേവിദേവന്മാരുടേയും ആധിപത്യം വ്യാഴത്തിനുണ്ട്. ......
ശുഭാശുഭങ്ങളറിയാന്‍ സീതാചക്രം
ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങള്‍ക്കായി ഉചിതമായ തീരുമാനമെടുക്കേണ്ടിവരുന്ന സാഹചര്യങ്ങളില്‍ അവയുടെ ഈശ്വരാനുഗ്രഹം, ശുഭാശുഭങ്ങള്‍ തിരിച്ചറിയാനായി വളരെ ലളിതമായ മാര്‍ഗ്ഗമാണ് സീതാചക്രം.   8 3 4 1 5 9 6 7 2   എന്നിങ്ങനെ സംഖ്യാക്രമത്തിലും പരസ്പരം എങ്ങനെ കൂട്ടിയാലും '15' എന്ന സംഖ്യവരുന്ന ഒമ്പത് ഖണ്ഡങ്ങളുള്ള മാന്ത്രികചതുരമാണത്രേ സീതാചക്രം. ശുഭാശുഭങ്ങള്‍ അറിയേണ്ടവര്‍ ശരീരശുദ്ധി-മാനസികശുദ്ധിയോടെ പ്രാര്‍ത്ഥനാപൂര്‍വ്വം വൃത്തിയുള്ള വസ്ത്രം ധരിച്ച് സീതാചക്രം വരച്ച് ഫലം അറിയാനുള്ള കാര്യം മനസ്സില്‍ വിചാരിച്ച് ഈ ചക്രത്തിലെ ഏതെങ്കിലും ഒരക്കത്തില്‍ സ്പര്‍ശിക്കുക.    1,3,5,7,9 എന്നീ സംഖ്യകളിലാണ് നിങ്ങള്‍ സ്പര്‍ശിച്ചതെങ്കില്‍ ഫലം ഗുണകരമാണത്രേ. ......