06:41 AM

Oct 05, 2024

ക്ഷേത്രങ്ങൾ
വിവാഹതടസ്സം മാറാനും സന്താനസൗഭാഗ്യത്തിനും തില്ലൈയാടി ശിവക്ഷേത്രം
തമിഴ്നാട്ടില്‍ തിരുക്കടയൂര്‍ ക്ഷേത്രത്തില്‍ നിന്നും ആറ് കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന തില്ലൈയാടി ശിവക്ഷേത്രത്തിലെ ദേവിക്ക് രാജേശ്വരി അലങ്കാരം വഴിപാടായി നടത്തി പ്രാര്‍ത്ഥിച്ചാല്‍ വിവാഹതടസ്സങ്ങള്‍ അകലുമെന്നും കുട്ടികളില്ലാത്ത ദമ്പതിമാര്‍ സന്താനഭാഗ്യമുണ്ടാവുമെന്നതും ഭക്തരുടെ അനുഭവമാണ്. ചോഴരാജാക്കന്മാരുടെ ഭരണകാലത്ത് വിക്രമചോഴന്‍റെ മന്ത്രിയായിരുന്നു ഇളങ്കാരന്‍. അദ്ദേഹം തിരുക്കടയൂര്‍ ക്ഷേത്രത്തിന്‍റെ പുനരുദ്ധാരണ പ്രവര്‍ത്തികളില്‍ വ്യാപൃതനായിരിക്കവേ ഒപ്പം തന്നെ തില്ലൈയാടി ശിവക്ഷേത്രത്തിന്‍റെ പുനരുദ്ധാരണത്തിനും സാമ്പത്തിക സഹായം നല്‍കിപോന്നു. ഇതറിഞ്ഞ വിക്രമചോഴ രാജാവ് മന്ത്രിയെ വിളിച്ചുവരുത്തി തില്ലൈയാടി ക്ഷേത്രം പുനരുദ്ധാരണം ചെയ്തതിന്‍റെ പുണ്യഫലം തനിക്ക് ദാനം നല്‍കണമെന്ന് ആവശ്യപ്പെട്ടു. ......
ജന്മാന്തര ദുരിതങ്ങളകറ്റുന്ന  ശ്രീരാമസ്വാമി - തൃപ്രയാര്‍ ശ്രീരാമക്ഷേത്രം
ഭഗവാന്‍ ശ്രീകൃഷ്ണന്‍റെ സ്വര്‍ഗ്ഗാരോഹണത്തോടെ ദ്വാരക പ്രളയത്തില്‍ മുങ്ങിയപ്പോള്‍, ദ്വാരകയില്‍ ഭഗവാന്‍ പൂജിച്ചുകൊണ്ടിരുന്ന വിഗ്രഹങ്ങള്‍ പ്രളയജലത്തില്‍ ഒഴുകിപ്പോയി എന്നും അവയിലൊന്നാണ് തൃപ്രയാര്‍ ശ്രീരാമസ്വാമിയുടെ വിഗ്രഹമെന്നുമാണ് വിശ്വാസം.  ദശരഥപുത്രന്മാരായ ലക്ഷ്മണന്‍റേയും ഭരതന്‍റേയും ശത്രുഘ്നന്‍റേയും വിഗ്രഹങ്ങള്‍ പ്രളയത്തില്‍ ഒഴുകിപ്പോവുകയും പിന്നീട് കണ്ടെടുത്ത് പ്രതിഷ്ഠിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും പ്രശസ്തിയും പ്രധാന്യവും കൂടുതല്‍ ശ്രീരാമദേവനാണ്.  ഭരതന്‍ പ്രതിഷ്ഠയായിട്ടുളള കൂടല്‍മാണിക്യവും, ലക്ഷ്മണന്‍ പ്രതിഷ്ഠയായുളള മൂഴിക്കുളം, ശത്രുഘ്നന്‍ പ്രതിഷ്ഠയായിട്ടുളള പായമ്മല്‍ എന്നിവയാണ് മറ്റ് മൂന്ന് ക്ഷേത്രങ്ങള്‍. കഴിഞ്ഞ കാല്‍നൂറ്റാണ്ടുകാലമായി സഹോദരന്മാരായ ഈ നാലുപേരേയും ഒരേദിവസം ദര്‍ശിച്ച് പൂജ നടത്തുന്നത് പുണ്യമാണെന്ന വിശ്വാസത്താല്‍ കര്‍ക്കിടകമാസത്തില്‍ നാലമ്പലദര്‍ശനം എന്ന ഒരു ചടങ്ങ് നടന്നുവരുന്നുണ്ട്. ......