06:38 AM

Aug 24, 2026

ക്ഷേത്രങ്ങൾ
കലിയുഗദോഷ നിവാരണത്തിനായി സർപ്പഭൂഷണ നവാഹമഹായജ്ഞം
ഗുരുവായൂരപ്പന്റെ  തിരുനടയിലെ  മഞ്ചാടിക്കുന്നി മണികൾ...
മേടമാസ - വിഷുപൂജകൾക്കായി ശബരിമല നട തുറന്നു, വിഷുക്കണി ദർശനം ഏപ്രിൽ 15ന് പുലർച്ചെ 4 മണി മുതൽ
കുംഭമാസപൂജ: ശബരിമല നട ഫെബ്രുവരി 12 ന് തുറക്കും, ഫെബ്രുവരി 13 - 17 നട തുറന്നിരിക്കും
കുംഭമാസപൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്ര തിരുനട ഫെബ്രുവരി 12 ന് വൈകുന്നേരം 5 മണിക്ക് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ  മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി ജയരാമന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നടതുറന്ന് ദീപങ്ങള്‍ തെളിക്കും.ശേഷം മേല്‍ശാന്തി ഉപദേവതാക്ഷേത്ര നടകളും തുറന്ന് വിളക്കുകള്‍ തെളിയിച്ചശേഷം പതിനെട്ടാം പടിക്ക് മുന്‍വശത്തായുള്ള ആ‍ഴിയില്‍  അഗ്നി പകരും.തുടര്‍ന്ന് തന്ത്രി കണ്ഠരര് രാജീവരര് അയ്യപ്പഭക്തര്‍ക്ക് വിഭൂതി പ്രസാദം വിതരണം ചെയ്യും.നട തുറക്കുന്ന 12 ന് പൂജകള്‍ ഒന്നും തന്നെ ഉണ്ടാവില്ല.അന്ന് രാത്രി 10 മണിക്ക് തിരുനട അടയ്ക്കും.കുംഭം ഒന്നായ 13 ന് പുലര്‍ച്ചെ 5 മണിക്ക് ക്ഷേത്ര നടതുറക്കും.ശേഷം നിര്‍മ്മാല്യ ദര്‍ശനവും പതിവ് അഭിഷേകവും നടക്കും.5.30 ന് മഹാഗണപതിഹോമം.തുടര്‍ന്ന് നെയ്യഭിഷേകം.7.30 ന് ഉഷപൂജ.13 മുതല്‍ 17 വരെയുള്ള 5 ദിവസങ്ങളില്‍ ഉദയാസ്തമയപൂജ,25കലശാഭിഷേകം,കളഭാഭിഷേകം,പടിപൂജ,പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും. ......
അന്തര്‍ജ്ജനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത മഹാശിവക്ഷേത്രം
മലപ്പുറം ജില്ലയിലെ മാറാക്കര പഞ്ചായത്തില്‍ മാറാക്കര വില്ലേജിലെ കീഴ്മുറിയിലെ എടക്കുട ശിവക്ഷേത്രത്തിലാണ് ഇന്നും അനുവര്‍ത്തിച്ചുപോരുന്ന ആ അപൂര്‍വ്വ ആചാരമുള്ളത്. പരശുരാമനാല്‍ സ്ഥാപിതമായ കേരളത്തിലെ 36 ഗ്രാമങ്ങളില്‍ പ്രധാനമായ ശുകപുരം ഗ്രാമത്തിന്‍റെ ഭാഗമായ അച്ചിപ്ര ഗ്രാമത്തിലാണ് പരശുരാമനാല്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് പ്രതിഷ്ഠിതമായ എടക്കുട ശിവക്ഷേത്രം. കോട്ടയ്ക്കലിനും മാറാക്കരയ്ക്കും ഇടയ്ക്ക് വയലില്‍ ഒരു തുരുത്തുപോലെ കാണുന്ന പ്രകൃതിരമണീയമായ അഞ്ചേക്കര്‍ സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കാവനാട്, മുത്തട, കല്ലാര്‍മംഗലം, പടിഞ്ഞാറ്റിരി, പടിഞ്ഞാറ്റുകര, ഏര്‍ക്കര, തിരുനാവായ, വാദ്ധ്യന്‍, കാവില്‍, ആവിനിക്കാട് എന്നീ ഭവനപ്പേരുകളോടെയുള്ള നമ്പൂതിരി മനകളിലുള്ളവരാണ് ക്ഷേത്രത്തിന്‍റെ ഊരാളന്‍മാര്‍. പഴയകാലത്ത് കോട്ടയ്ക്കല്‍ കോവിലകത്തെ പൂജാരിമാരാണ് ക്ഷേത്രത്തില്‍ ശാന്തി ചെയ്തിരുന്നത്. ഊരാളരില്‍ തോട്ടപ്പായമന സന്താനപരമ്പരകളില്ലാതെ അന്യം നിന്നപ്പോള്‍ അവരുടെ അവകാശങ്ങള്‍ പടിഞ്ഞാറ്റിരി മനയിലേക്കും ലയിച്ചു.  ചുരുക്കത്തില്‍ ഇപ്പോള്‍ ഊരാളന്‍മാരായി എട്ട് മനകളിലുള്ളവര്‍ മാത്രമാണുള്ളത്.  പുരാതനകാലത്ത് പ്രസിദ്ധമായ ക്ഷേത്രമായിരുന്നു എടക്കുട മഹാശിവക്ഷേത്രം. ......