11:25 AM

Dec 04, 2023

ക്ഷേത്രങ്ങൾ
അന്തര്‍ജ്ജനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത മഹാശിവക്ഷേത്രം
മലപ്പുറം ജില്ലയിലെ മാറാക്കര പഞ്ചായത്തില്‍ മാറാക്കര വില്ലേജിലെ കീഴ്മുറിയിലെ എടക്കുട ശിവക്ഷേത്രത്തിലാണ് ഇന്നും അനുവര്‍ത്തിച്ചുപോരുന്ന ആ അപൂര്‍വ്വ ആചാരമുള്ളത്. പരശുരാമനാല്‍ സ്ഥാപിതമായ കേരളത്തിലെ 36 ഗ്രാമങ്ങളില്‍ പ്രധാനമായ ശുകപുരം ഗ്രാമത്തിന്‍റെ ഭാഗമായ അച്ചിപ്ര ഗ്രാമത്തിലാണ് പരശുരാമനാല്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് പ്രതിഷ്ഠിതമായ എടക്കുട ശിവക്ഷേത്രം. കോട്ടയ്ക്കലിനും മാറാക്കരയ്ക്കും ഇടയ്ക്ക് വയലില്‍ ഒരു തുരുത്തുപോലെ കാണുന്ന പ്രകൃതിരമണീയമായ അഞ്ചേക്കര്‍ സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കാവനാട്, മുത്തട, കല്ലാര്‍മംഗലം, പടിഞ്ഞാറ്റിരി, പടിഞ്ഞാറ്റുകര, ഏര്‍ക്കര, തിരുനാവായ, വാദ്ധ്യന്‍, കാവില്‍, ആവിനിക്കാട് എന്നീ ഭവനപ്പേരുകളോടെയുള്ള നമ്പൂതിരി മനകളിലുള്ളവരാണ് ക്ഷേത്രത്തിന്‍റെ ഊരാളന്‍മാര്‍. പഴയകാലത്ത് കോട്ടയ്ക്കല്‍ കോവിലകത്തെ പൂജാരിമാരാണ് ക്ഷേത്രത്തില്‍ ശാന്തി ചെയ്തിരുന്നത്. ഊരാളരില്‍ തോട്ടപ്പായമന സന്താനപരമ്പരകളില്ലാതെ അന്യം നിന്നപ്പോള്‍ അവരുടെ അവകാശങ്ങള്‍ പടിഞ്ഞാറ്റിരി മനയിലേക്കും ലയിച്ചു.  ചുരുക്കത്തില്‍ ഇപ്പോള്‍ ഊരാളന്‍മാരായി എട്ട് മനകളിലുള്ളവര്‍ മാത്രമാണുള്ളത്.  പുരാതനകാലത്ത് പ്രസിദ്ധമായ ക്ഷേത്രമായിരുന്നു എടക്കുട മഹാശിവക്ഷേത്രം. ......
ആഭിചാര ക്രിയാദോഷങ്ങൾ അകറ്റാം
ഐതിഹ്യപ്പെരുമയാർന്ന പുണ്യക്ഷേത്രമാണ് തമിഴ്‌നാട്ടിലെ മധുരയ്ക്കടുത്തുള്ള തിരുമോഗൂർ കാളമേഘപ്പെരുമാൾ(വിഷ്ണു) ക്ഷേത്രം. അമൃത് ദേവന്മാർക്ക് നൽകുവാനായി ഭഗവാൻ മോഹിനി അവതാരമെടുത്ത പുണ്യസ്ഥലം, പുരാണ ചരിത്രമുള്ള ക്ഷേത്രം, സംഘകാലത്തും പാണ്ഡ്യരാജാക്കന്മാരുടെ കാലത്തും മഹിമയോടെ വിളങ്ങിയ പുണ്യക്ഷേത്രം, നമ്മാഴ്‌വാർ, തിരുമങ്കൈ ആഴ്‌വാർ മംഗളശാസനം ചെയ്യപ്പെട്ട ക്ഷേത്രം, ഭഗവാൻ മഹാവിഷ്ണു ചക്രത്താഴ്‌വാർ എന്ന ദിവ്യനാമധേയത്തിൽ പരിപൂർണ്ണ ശക്തിയോടെ കുടികൊള്ളുന്ന ക്ഷേത്രം, ബ്രഹ്മാവ് പൂജിച്ച് തീർത്ഥം(കുളം) സൃഷ്ടിച്ച പുണ്യസ്ഥലം എന്നിങ്ങനെ തീരാത്ത മഹത്വങ്ങളുള്ള ക്ഷേത്രമാണിത്.                                കൃതയുഗത്തിൽ ദുർവാസാവിനെ ബഹുമാനിക്കാത്ത കുറ്റത്തിനായി ശാപം നേടിയ ഇന്ദ്രൻ, ശാപമോക്ഷം നേടിയത് തിരുമോഗൂർ ക്ഷേത്രത്തിലാണെന്നാണ് ഐതിഹ്യം. ......
ചുനക്കരയ്ക്ക് സാന്ത്വനമേകുന്ന  കൈലാസ ദേവസാന്നിധ്യം
ഓം നമഃ ശിവായ ശാന്തം പത്മാസനസ്ഥം ശശിധര മകുടം  പഞ്ചവക്ത്രം ത്രിനേത്രം ശൂലം വജ്രം ച ഖണ്ഡഗം പരശുമഭയദം  ദക്ഷഭാഗേ വഹന്തം നാഗം പാശം ച ഘണ്ഡാം പ്രളയ  ഹുതവഹം സാങ്കുശം വാമഭാഗേ നാനാലങ്കാര ദീപ്തം സ്ഫടിക  മണിനിഭം പാർവ്വതീശം നമാമി. ഏതാണ്ട് 1500 ൽപ്പരം വർഷം പഴക്കമുള്ള ക്ഷേത്രമാണ് ചുനക്കര തിരുവൈരൂർ ശ്രീമഹാദേവക്ഷേത്രം. സ്വയം ഭൂശിലയിൽ ചൈതന്യം കുടികൊള്ളുന്നതും പ്രാചീനകാലം മുതൽ ആരാധനനടത്തി വരുന്നതും അത്യപൂർവ്വമായ സമസ്ത ഭൂതഗണങ്ങളോടും കൂടി ഭഗവാൻ ശ്രീമഹാദേവൻ സ്വയംഭൂവായി പരിലസിക്കുന്ന ഭാരതത്തിലെ ഏക ശിവക്ഷേത്രമാണിത്. പല ശിവക്ഷേത്രങ്ങൾക്കും ഐതിഹ്യമായിപ്പറയുന്ന ഒരു കഥയാണ് ഈ ക്ഷേത്രത്തിനുമുള്ളത്. ......