12:00 AM
Jul 09, 2026
Home
Predictions
ദിവസം
Weekly
Dwaivaaram
Monthly
Yearly
Vishwasam
Temples
Special Days
Specials
Other Magazines Days
Travel
News
Contact us
ക്ഷേത്രങ്ങൾ
വിനകളൊഴിക്കും വിഘ്നേശ്വരന് -പാളയം ശ്രീ ശക്തി വിനായക ക്ഷേത്രം
ഗജാനനം ഭൂതഗണാദി സേവിതം കപിത്ഥ ജമ്പൂ ഫലസാര ഭക്ഷിതം ഉമാസുതം ശോകവിനാശ കാരണം നമാമി വിഘ്നേശ്വര പാദപങ്കജം ഇത്രയും ചൊല്ലിയാല്‍ മതി വിഘ്നേശ്വരന് പ്രസാദിക്കും. സര്‍വ്വവിഘ്നങ്ങളും അവന് ഒഴിക്കും. ......
ആയുര്വര്ദ്ധനയേകുന്ന കാലകാലേശ്വരന്‍
ശിവഭക്തനായ മാര്ക്കണ്ഡേയന് വയസ് പതിനാറ് തികഞ്ഞു. അവന്റെ ആയുസ് അവസാനിക്കാന്‍ പോകുകയാണെന്ന് ബോധ്യമായതിനെതുടര്‍ന്ന് അവന് നേരെ ശിവക്ഷേത്രത്തിലേക്ക് ഓടി. ......
വിവാഹതടസ്സം മാറാനും സന്താനസൗഭാഗ്യത്തിനും തില്ലൈയാടി ശിവക്ഷേത്രം
തമിഴ്നാട്ടില്‍ തിരുക്കടയൂര്‍ ക്ഷേത്രത്തില്‍ നിന്നും ആറ് കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന തില്ലൈയാടി ശിവക്ഷേത്രത്തിലെ ദേവിക്ക് രാജേശ്വരി അലങ്കാരം വഴിപാടായി നടത്തി പ്രാര്‍ത്ഥിച്ചാല്‍ വിവാഹതടസ്സങ്ങള് അകലുമെന്നും കുട്ടികളില്ലാത്ത ദമ്പതിമാര്‍ സന്താനഭാഗ്യമുണ്ടാവുമെന്നതും ഭക്തരുടെ അനുഭവമാണ്. ചോഴരാജാക്കന്മാരുടെ ഭരണകാലത്ത് വിക്രമചോഴന്റെ മന്ത്രിയായിരുന്നു ഇളങ്കാരന്. അദ്ദേഹം തിരുക്കടയൂര്‍ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തികളില്‍ വ്യാപൃതനായിരിക്കവേ ഒപ്പം തന്നെ തില്ലൈയാടി ശിവക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനും സാമ്പത്തിക സഹായം നല്കിപോന്നു. ഇതറിഞ്ഞ വിക്രമചോഴ രാജാവ് മന്ത്രിയെ വിളിച്ചുവരുത്തി തില്ലൈയാടി ക്ഷേത്രം പുനരുദ്ധാരണം ചെയ്തതിന്റെ പുണ്യഫലം തനിക്ക് ദാനം നല്‍കണമെന്ന് ആവശ്യപ്പെട്ടു. ......
ഉത്രട്ടാതിനാളില്‍ കുമാരനല്ലൂര്‍ ഭഗവതിയുടെ ഊരുചുറ്റ് മഹോത്സവം
ഉത്രട്ടാതിനാളില്‍ സാക്ഷാല്‍ കുമാരനല്ലൂര്‍ ഭഗവതിയുടെ ശക്തിചൈതന്യം മീനച്ചിലാറിന്റെ ഓളപ്പരപ്പില്‍ ചിങ്ങവെയില്‍ പോലെ തിളങ്ങും. ദേശത്തിന്റെ ക്ഷേമം അന്വേഷിച്ച് പരാശക്തിയായ ഭഗവതി അന്ന് ചുരുളന്‍ വള്ളമേറി കരകളിലേയ്ക്ക് എഴുന്നെള്ളും. ......
പട്ടാഭിഷേക മഹിമ പേറുന്ന തളി ശ്രീരാമക്ഷേത്രം
കോഴിക്കോട് തളി ക്ഷേത്രക്കുളത്തിന്റെ വടക്കു ഭാഗത്ത് സ്ഥിതിചെയ്യുന്ന പുരാതനക്ഷേത്രമാണ് തളി ശ്രീരാമസ്വാമി ക്ഷേത്രം. സന്താനസൗഭാഗ്യങ്ങള്ക്കും മംഗല്യഭാഗ്യങ്ങള്ക്കും കാര്യസിദ്ധിക്കുമായി ഏറെ പ്രസിദ്ധമാണ് ഈ ക്ഷേത്രം. ......
പിതൃസ്മരണ പരമപ്രധാനം ആചാര്യന് അഖില്‍ നമ്പീശന്
'മണ്മറഞ്ഞുപോയ നമ്മുടെ പ്രിയപ്പെട്ടവരെ യഥാവിധി സ്മരിച്ച്, ആത്മസമര്‍പ്പണത്തോടെയുള്ള കര്‍മ്മാനുഷ്ഠാനങ്ങളാല്‍ അവര്‍ക്ക് സദ്ഗതി പകര്‍ന്ന് നല്‍കുകയാണ് പിതൃതര്‍പ്പണങ്ങളുടെ അടിസ്ഥാനലക്ഷ്യം. അതുവഴി പിതൃക്കള്‍ സംപ്രീതരാകുന്നു. ......
പരശുരാമനും ശങ്കരാചാര്യരും ബലിതര്‍പ്പണം നടത്തിയ സന്നിധി -പുതുമന മനുനമ്പൂതിരി
ഹൈന്ദവപുരാണമനുസരിച്ച് കേരളത്തിന്റെ സൃഷ്ടികര്ത്താവായിട്ടാണല്ലോ പരശുരാമനെ പ്രകീര്ത്തിച്ചുകാണുന്നത്. ആ പരശുരാമസ്വാമി പ്രധാന പ്രതിഷ്ഠയായിട്ടുള്ള, കേരളത്തിലെയെന്നല്ല ഇന്ത്യയിലെതന്നെ ഏകക്ഷേത്രമാണ് തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം. ......
പിതൃമോക്ഷപുണ്യമേകി ദക്ഷിണ അയോദ്ധ്യ
തന്റെ അവതാര ഉദ്ദേശം പൂര്‍ത്തിയാക്കി. തനിക്ക് മുന്നിലെത്തുന്നവരെയെല്ലാം, സമാശ്വാസമേകി സാന്ത്വനിപ്പിച്ച ശേഷം, സരയൂനദിയില്‍, വിലയിക്കുന്ന ഭാവത്തിലാണ് കരിമ്പുഴയില്‍ ശ്രീരാമസ്വാമി കുടികൊള്ളുന്നത്. ......
ജന്മാന്തര ദുരിതങ്ങളകറ്റുന്ന ശ്രീരാമസ്വാമി - തൃപ്രയാര്‍ ശ്രീരാമക്ഷേത്രം
ഭഗവാന് ശ്രീകൃഷ്ണന്റെ സ്വര്‍ഗ്ഗാരോഹണത്തോടെ ദ്വാരക പ്രളയത്തില്‍ മുങ്ങിയപ്പോള്‍, ദ്വാരകയില്‍ ഭഗവാന് പൂജിച്ചുകൊണ്ടിരുന്ന വിഗ്രഹങ്ങള്‍ പ്രളയജലത്തില്‍ ഒഴുകിപ്പോയി എന്നും അവയിലൊന്നാണ് തൃപ്രയാര്‍ ശ്രീരാമസ്വാമിയുടെ വിഗ്രഹമെന്നുമാണ് വിശ്വാസം. ദശരഥപുത്രന്മാരായ ലക്ഷ്മണന്റേയും ഭരതന്റേയും ശത്രുഘ്നന്റേയും വിഗ്രഹങ്ങള്‍ പ്രളയത്തില്‍ ഒഴുകിപ്പോവുകയും പിന്നീട് കണ്ടെടുത്ത് പ്രതിഷ്ഠിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും പ്രശസ്തിയും പ്രധാന്യവും കൂടുതല്‍ ശ്രീരാമദേവനാണ്. ഭരതന് പ്രതിഷ്ഠയായിട്ടുളള കൂടല്‍മാണിക്യവും, ലക്ഷ്മണന് പ്രതിഷ്ഠയായുളള മൂഴിക്കുളം, ശത്രുഘ്നന്‍ പ്രതിഷ്ഠയായിട്ടുളള പായമ്മല്‍ എന്നിവയാണ് മറ്റ് മൂന്ന് ക്ഷേത്രങ്ങള്‍. കഴിഞ്ഞ കാല്‍നൂറ്റാണ്ടുകാലമായി സഹോദരന്മാരായ ഈ നാലുപേരേയും ഒരേദിവസം ദര്‍ശിച്ച് പൂജ നടത്തുന്നത് പുണ്യമാണെന്ന വിശ്വാസത്താല്‍ കര്‍ക്കിടകമാസത്തില്‍ നാലമ്പലദര്‍ശനം എന്ന ഒരു ചടങ്ങ് നടന്നുവരുന്നുണ്ട്. ......
അച്ഛനെക്കാള്‍ കേള്‍വികേട്ട മകന് -കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രം
കൊട്ടാരക്കര ഗണപതി ക്ഷേത്രത്തെക്കുറിച്ച് കേട്ടിട്ടില്ലാത്ത വിശ്വാസികള്‍ കുറവായിരിക്കും. ഗണേശഭക്തന്മാര് ജീവിതത്തില്‍ ഒരിക്കലെങ്കിലും കൊട്ടാരക്കരയിലെ ബാലഗണപതിയെക്കണ്ട് തൊഴുതിരിക്കണം എന്നാണ് പറയപ്പെടുന്നത്. ......
പൂയം നക്ഷത്രക്കാര്‍ ദര്‍ശിക്കേണ്ട ക്ഷേത്രം
ശനിഭഗവാന് കാലിന് വൈകല്യം സംഭവിച്ചപ്പോള്‍ പരമശിവന് അക്ഷയപുരീശ്വരന് എന്ന ദിവ്യനാമത്തില്‍ ദര്‍ശനമരുളി അനുഗ്രഹിച്ച പുണ്യക്ഷേത്രമാണ് അക്ഷയപുരീശ്വരക്ഷേത്രം. തഞ്ചാവൂരില്‍ പേരാവൂരണിയില് നിന്നും അഞ്ച് നാഴിക അകലെയായി വിളങ്കുളത്ത് പാര്‍വ്വതീ സമേതനായി അക്ഷയപുരീശ്വരന് വാണരുളുന്നു. ......
സീതാദേവിക്കൊപ്പം ശ്രീരാമന് വണങ്ങിയ ജംബുകേശ്വരനും അഖിലാണ്ഡേശ്വരിയും
ജീവിതരഹസ്യങ്ങളെക്കുറിച്ച് കൂടുതലറിയാന്‍ ദേവി താല്‍പ്പര്യം പൂണ്ടപ്പോള്‍, പന്നഗാഭരണന്‍ പറഞ്ഞു: പുണ്യസ്ഥലത്തുവച്ചേ ദിവ്യോപദേശമാകാവൂ... അത്തരമൊരു സ്ഥലം കണ്ടെത്താന്‍ വേണ്ടി ശ്രീപാര്‍വ്വതി, ഭൂതഗണങ്ങളോടും ജയ, വിജയ, സുനന്ദ എന്നീ തോഴികളോടും കൂടി കൈലാസത്തില്‍ നിന്ന് പുറപ്പെട്ടു. ......
കുങ്കുമശിലയില് തീര്‍ത്ത പൂര്‍ണ്ണചൈതന്യം -ഉളിയന്നൂര്‍ ശ്രീ മഹാദേവ ക്ഷേത്രം
ഉളിയറ്റൂര്... തഷ്ടം ശിവക്ഷേത്രം എന്നായിരുന്നു ഉളിയന്നൂര്‍ മഹാദേവക്ഷേത്രത്തിന്റെ പുരാതന നാമം. നൂറ് ശിവാലയങ്ങളുടെ സ്തോത്രത്തില്‍ 'തഷ്ടം' എന്ന പേര് ചേര്‍ത്തിട്ടുണ്ട്. ......
ഉദ്ദിഷ്ടകാര്യസിദ്ധിക്ക് ഒരു കൈപ്പിടി അരിമണി മതി...
കോയമ്പത്തൂര്‍ ജില്ലയില്‍ മേട്ടുപ്പാളയം നഗരത്തിനടുത്തുള്ള സിറുമുകൈ ഇടുകം പാളയം ജയമംഗള ആഞ്ജനേയ സ്വാമി ഭക്തരില്‍ ക്ഷിപ്രപ്രസാദിയായി വരമേകുന്ന ദൈവമാണ്. ഇവിടെ ക്ഷേത്രത്തില്‍ കുടികൊള്ളുന്ന ഹനുമാന് സ്വാമിക്ക് വഴിപാടായി ഒരു കൈപ്പിടി അരി കാണിക്ക തരാം എന്ന് മനസ്സില്‍ പ്രാര്‍ത്ഥിച്ചാല്‍ മതി ഉദ്ദിഷ്ടകാര്യസിദ്ധി സുനിശ്ചിതം എന്നാണ് ഭക്തവിശ്വാസം. പാണ്ഡ്യരാജാക്കന്മാര് പതിമൂന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ക്ഷേത്രത്തിന്റെ ചുവരില്‍ മീന്‍ ചിഹ്നം കാണാം. ......
ഭീമസേനന് കുത്തിയ തീര്‍ത്ഥക്കിണറും ശ്രീകൃഷ്ണ ക്ഷേത്രവും
ധര്‍മ്മാത്മാവും ഭഗവല്‍ ഭക്താഗ്രേസരനുമായിരുന്ന ധര്മ്മപുത്രന് 5000 സംവല്സരങ്ങള്ക്കപ്പുറം കുംഭ മാസത്തിലെ വെളുത്തപക്ഷ ദ്വാദശി നാളില്‍ കൃഷ്ണാഞ്ജന ചതുര്‍ബാഹു വിഗ്രഹം പ്രതിഷ്ഠിച്ച ക്ഷേത്രം കോട്ടയം ജില്ലയില്‍ പാലായ്ക്കടുത്ത് ഭരണങ്ങാനത്ത് സ്ഥിതി ചെയ്യുന്നു. ഈ ക്ഷേത്രത്തിലെ തീര്‍ത്ഥക്കിണര്‍ പ്രത്യേകതയും പ്രാധാന്യവുമുള്ളതാണ്. ക്ഷേത്രത്തിന്റെ ഐതിഹ്യത്തില്‍ ഒരു കിണറിനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ഏകദേശം 5000 സംവത്സരങ്ങള്‍ക്കു മുമ്പ് ചൂതുകളിയില്‍ സര്‍വ്വസ്വവും നഷ്ടപ്പെട്ട പാണ്ഡവര്‍ വനവാസം അനുഷ്ഠിച്ച് പല സ്ഥലങ്ങളിലൂടെയും സഞ്ചരിച്ച് ഒരിക്കല്‍ കൊടും വനത്തിനുള്ളിലുളള വനദുര്ഗ്ഗാ സാന്നിദ്ധ്യമുള്ള ഭാഗത്ത് വന്നെത്തി. ......
First
1
2
3
4
5
6
7
8
9
10
11
12
13
Last