
ശോഭനമാകും പുതുവർഷം: 1200-ാം ആണ്ട് ചിങ്ങം 1 മുതൽ കർക്കിടകം 31 വരെയുള്ള സമ്പൂർണ പുതുവർഷഫലം
അശ്വതി നക്ഷത്രക്കാർക്ക് വരുന്ന വർഷാരംഭം പൊതുവേ ഗുണദോഷ സമ്മിശ്രമായിരിക്കും. ഉദ്ദേശിച്ച രീതിയിൽ പല കാര്യങ്ങളും നടക്കും. ജ്യോതിഷഫലം അനുസരിച്ച് നല്ല സാമ്പത്തിക സ്ഥിതി ഉണ്ടാകും. കൂടാതെ പുതിയ വരുമാന സ്രോതസ്സുകൾ കണ്ടെത്താനും സാധിക്കും.പല നിക്ഷേപങ്ങൾക്കും ഈ വർഷം മികച്ചതാണ്. പുതിയ ജോലിക്ക് ശ്രമിക്കുന്നവർക്ക് അത് സാധിക്കും. വിദേശതൊഴിലിന് ശ്രമിക്കുന്നവർക്കും കാര്യസാധ്യത കാണുന്നു. വിദ്യാർത്ഥികൾക്ക് കൂടുതലായ പരിശ്രമം ആവശ്യമാണ്. ഉദ്യോഗസ്ഥ തലത്തിലുള്ളവർക്ക് പലവിധ അനുകൂല മാറ്റങ്ങൾ കാണുന്നു. ഏത് കാര്യത്തിലും സൂക്ഷ്മത ഉണ്ടായിരിക്കുക. ഭരണി നൂതന സംരംഭങ്ങൾ തുടങ്ങുവാൻ സാധിക്കും. പുതിയ ജോലിയിൽ പ്രവേശിക്കുന്നതിന് സാധിക്കും. അന്യദേശങ്ങളിൽ ജോലി ചെയ്യുന്നവർക്ക് പലവിധ അനുകൂല സാഹചര്യങ്ങൾ നേരിടേണ്ടതായി വരാം. വിദ്യാർത്ഥികൾ നേട്ടമുണ്ടാക്കുന്ന വർഷമായിരിക്കും. നിങ്ങളുടെ കഠിനാദ്ധ്വാനത്തിന്റെ ഫലം ലഭിക്കുന്ന വർഷമാണിത്. പഠനഗവേഷണാദികൾ പ്രതീക്ഷിച്ച വിധം തന്നെ പുരോഗമിക്കുന്നതാണ്. മതപരവും ആത്മീയവുമായ കാര്യങ്ങളിലേക്കുള്ള ചായ്‌വും ഒരു ഉയർച്ചയും അനുഭവപ്പെടും. കൂടാതെ ഗൃഹാധിഷ്ഠിത പരിപാടികൾക്കുള്ള ക്രമീകരണങ്ങൾ ആരംഭിക്കും. പിതാവുമായുള്ള നിങ്ങളുടെ ബന്ധത്തിൽ മെച്ചപ്പെടുത്തലുകൾ പ്രതീക്ഷിക്കുക. കാർത്തിക വിദ്യാഭ്യാസമേഖലയിൽ വളരെയധികം പ്രയോജനം ലഭിക്കുന്ന വർഷമാണ്. വിദ്യാർത്ഥികൾക്ക് അവരുടെ കഠിനാദ്ധ്വാനത്തിന്റെയും പരിശ്രമത്തിന്റെയും ഫലം ലഭിക്കും. ഉന്നത പഠനത്തിനായി വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് അതിന് സാധിക്കും. കച്ചവടക്കാർക്ക് ഗുണമുണ്ടാകും. എല്ലാവിധത്തിലും അനുകൂലമാറ്റങ്ങൾ ഉണ്ടാകുന്നതാണ്. സൂര്യരാശി പ്രശ്‌നം നടത്തി വസ്തുതകൾ അറിയുക. കുട്ടികളുമായി ബന്ധപ്പെട്ട ഹൃദ്യമായ വാർത്തകളുടെ സാധ്യതകൾ ഉയർന്നുവന്നേക്കാം. പഠനത്തിനോ തൊഴിലിനോ വിദേശത്ത് കൂടുതൽ അവസരം ലഭിച്ചേക്കാം. വലിയ തോതിൽ പണം മുടക്കിയുള്ള പുതിയ തൊഴിൽ ഗുണകരമാവണമെന്നില്ല. എതിർപ്പുകളെ മറികടന്ന് ലക്ഷ്യത്തിലെത്തും. രോഹിണി ഈ വർഷം നിങ്ങൾക്ക് ധാരാളം യാത്രകൾ ചെയ്യേണ്ടിവന്നേക്കാം. എന്നാൽ പ്രണയജീവിതത്തിൽ കർക്കശക്കാരാകുന്നത് നിങ്ങൾക്ക് നല്ലതല്ല. ഇത് പല പ്രശ്‌നങ്ങളിലേക്കും നയിക്കും. ആരോഗ്യം നല്ലതായിരിക്കും. സാമ്പത്തിക നിക്ഷേപങ്ങൾ നിങ്ങൾക്ക് വേണ്ടത്ര നേട്ടം കൊണ്ടുവരില്ല. വിദ്യാർത്ഥികൾക്ക് അനുകൂലമായ വർഷമാണിത്. പുതിയ അവസരങ്ങൾ തേടുന്നത് അത്ര അഭിലഷണീയം ആയിരിക്കില്ല. വസ്തു/ ഭൂമി ഇടപാടുകൾ നടന്നുകിട്ടുമെങ്കിലും പ്രതീക്ഷിച്ച ആദായം ഉണ്ടായേക്കില്ല. രഹസ്യ ഇടപാടുകൾ ലാഭകരമാവും. കുടുംബത്തിലെ മുതിർന്ന വ്യക്തികളുടെ പരിരക്ഷയിലും വൈദ്യസഹായത്തിലും ശ്രദ്ധ വേണ്ടതുണ്ട്. മകയിരം വർഷത്തിന്റെ തുടക്കത്തിൽ ചില പ്രശ്‌നങ്ങൾ നേരിടേണ്ടിവന്നേക്കാം. നിങ്ങളുമായി വളരെ അടുത്ത ഒരു വ്യക്തിയുടെ പെരുമാറ്റം നിങ്ങളെ വിഷമിപ്പിക്കാനിടയുണ്ട്. വിദ്യാർത്ഥികൾക്ക് പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനാകില്ല. നിങ്ങളുടെ രാശിയിൽ വളരെ അപൂർവ്വമായ ഒരു സൗഭാഗ്യയോഗകല തെളിയുന്നുണ്ട്. കഠിനാദ്ധ്വാനത്തിന്റെ ഫലങ്ങൾ വർഷത്തിന്റെ പകുതിക്ക് ശേഷം നിങ്ങൾക്ക് ലഭിക്കും. സ്ഥാനോന്നതി, പഠനപുരോഗതി, രാഷ്ട്രീയ നേട്ടം എന്നിവ തുടരപ്പെടും. അവിവാഹിതരുടെ വിവാഹകാര്യത്തിൽ നല്ല തീരുമാനം കൈവരും. പുതുവീട്ടിൽ താമസം ആരംഭിക്കും. ആശിച്ച വാഹനം സ്വന്തമാക്കുന്നതാണ്. തിരുവാതിര വിവേകത്തോടെ കാര്യങ്ങളെ സമീപിക്കും. മിടുക്കരും കൗശലക്കാരുമാണിവർ. സാമ്പത്തികമായി നേട്ടമുണ്ടാക്കാൻ ഇവർക്ക് കഴിയും. കൂടാതെ എല്ലാ ഭാഗത്തുനിന്നും ഇവർ നേട്ടങ്ങളുണ്ടാക്കും. എന്നാൽ ഈ വർഷം നിങ്ങൾക്ക് പല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകാനിടയുണ്ട്. ആരോഗ്യപരിരക്ഷ അനിവാര്യമാണ്. ആരോഗ്യപ്രശ്‌നങ്ങൾ മുൻനിരയിലേക്ക് കൊണ്ടുവരാൻ സാധ്യതയുണ്ട്. എന്നിരുന്നാലും അവ കടന്നുപോകുന്ന സ്വഭാവമുള്ളതായിരിക്കും. പ്രണയിതാക്കൾക്ക് വർഷത്തിന്റെ തുടക്കമാസങ്ങൾ വളരെ സന്തോഷം നിറഞ്ഞതായിരിക്കും. കുടുംബജീവിതവും സന്തോഷകരമായി തന്നെ മുന്നോട്ട് പോകും. നിങ്ങളുടെ ബിസിനസ് ഈ വർഷം മികച്ച നേട്ടങ്ങൾ കൈവരിക്കും. എന്നാൽ അതേസമയം ചെലവുകൾ വർദ്ധിക്കാനും സാധ്യതയുണ്ട്. പുണർതം വളരെ ഗുണകരമായ മാറ്റങ്ങൾ കാണുന്നു.കുടുംബത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകും. എന്നാൽ ഇത് പതിയെ മാറി സന്തോഷവും സമാധാനവും വരും. ആരോഗ്യം നല്ലതായിരിക്കും. വാഹനമോ വീടോ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അതിന് അനുകൂലമായ സമയമാണ്. വർഷത്തിന്റെ രണ്ടാം പകുതി വ്യക്തിജീവിതത്തിലും പ്രണയജീവിതത്തിലും സന്തോഷകരമായ അനുഭവങ്ങളുണ്ടാക്കും. ജോലി സ്ഥലത്ത് നിങ്ങൾക്ക് പ്രമോഷന് സാധ്യതയുണ്ട്. വിദ്യാർത്ഥികൾക്ക് സമ്മിശ്ര ഫലങ്ങളായിരിക്കും ഈ വർഷം ഉണ്ടാകുക. പൂയം കർമ്മരംഗത്ത് പലവിധ തടസ്സങ്ങൾ ഉണ്ടാകുന്നതിനിടയുണ്ട്. ചില പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. ദാമ്പത്യജീവിതത്തിലും പ്രശ്‌നങ്ങൾ ഉണ്ടാകും. ആരോഗ്യവും മോശമാകാം. എന്നാൽ ഇതിൽ പരിഭ്രാന്തരാകേണ്ടതില്ല. ഇത് മാറി സന്തോഷവും സമാധാനവും ഉടൻ ഉണ്ടാകുന്നതാണ്. പ്രണയജീവിതം നയിക്കുന്നവർക്കും ഈ വർഷം നല്ലതാണ്. തൊഴിൽരംഗവും ബിസിനസ് മേഖലയും അനുകൂലമായിരിക്കും. വിദ്യാർത്ഥികൾ നന്നായി പരിശ്രമിച്ചാൽ നല്ല നേട്ടങ്ങൾ കൈവരിക്കാം. ആയില്യം ഉദ്ദേശിക്കുന്ന കാര്യങ്ങൾ ഭാഗികമായി നടക്കും. പുതിയ ജോലി ലഭിക്കും. അന്യദേശങ്ങളിൽ ജോലി ചെയ്യുന്നവർക്ക് പലവിധ നേട്ടങ്ങൾ ഉണ്ടാകുന്നതാണ്. കഠിനാധ്വാനത്തിന്റെ ഫലങ്ങൾ നിങ്ങൾക്ക് ഈ വർഷം ലഭിച്ചിരിക്കും. അതേസമയം, കുടുംബത്തിൽ സന്തോഷക്കുറവും സമാധാനക്കുറവും അനുഭവപ്പെടും. ആരോഗ്യപ്രശ്‌നങ്ങളെയും അതിജീവിക്കേണ്ടതുണ്ട്.എന്നാൽ വർഷത്തിന്റെ രണ്ടാം പകുതിയോടെ എല്ലാം ശരിയാകുന്നതായിരിക്കും. വിദ്യാർത്ഥികൾക്കും ഗുണകരമായ വർഷമാണ്. അപ്രതീക്ഷിത സ്ഥലം മാറ്റത്തിന് സാധ്യതയുണ്ട്. ഏൽപ്പിക്കപ്പെട്ട ചുമതലകൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ വീഴ്ച സംഭവിച്ചേക്കാം. ആരോഗ്യപരമായും കരുതൽ വേണ്ടതുണ്ട്. ഉതൃട്ടാതി യാത്രാക്ലേശം, അലച്ചിൽ ഇവ ഉണ്ടാകാം. കുടുംബത്തിലും ചില അസ്വസ്ഥതകൾക്ക് സാധ്യതയുണ്ട്. നിങ്ങളുടെ രാശിവീഥിയിൽ പൊതുവെ അനുകൂലമല്ലാത്ത ഗ്രഹാവസ്ഥയുണ്ട്. മുൻവർഷത്തിൽ അനുഭവിച്ച ദുരിതങ്ങൾക്ക് കുറവുവരാം. കച്ചവടത്തിൽ മുന്നേറ്റം ഭവിക്കുന്നതാണ്. ചർച്ചകളിലും സംവാദങ്ങളിലും സജീവമാകും. പഠനം, ഗവേഷണം എന്നിവയിൽ ഏകാഗ്രതയും ദിശാബോധവും പ്രകടിപ്പിക്കും. കരാർപണികൾ തുടർന്നും ലഭിക്കുന്നതാണ്. ഏജൻസികൾ/ഫ്രാഞ്ചൈസികൾ എന്നിവയിലൂടെ വരുമാനം വർദ്ധിപ്പിക്കാൻ സാധിച്ചേക്കും. ശരിയായി രാശിചിന്ത ചെയ്ത് ഉചിത പ്രതിവിധി കാണുക. രേവതി ഏഃ് കാര്യത്തിലും കൂടുതൽ ശ്രദ്ധ വച്ചുപുലർത്തുക. വിവാഹകാര്യത്തിൽ തീരുമാനമുണ്ടാകും. കുടുംബത്തിൽ സ്വസ്ഥത നിലനിൽക്കുന്നതായി കാണുന്നു. ചെറുപ്പക്കാർക്ക് കുടുംബത്തിന്റെ ആവശ്യങ്ങൾക്ക് താങ്ങും തണലുമായി പ്രവർത്തിക്കാൻ സാഹചര്യം ഒരുങ്ങുന്നതാണ്. വർഷത്തിന്റെ രണ്ടാം പകുതിയിൽ താരതമ്യേന വെല്ലുവിളികൾ കൂടിയേക്കും. കൂടുതൽ മെച്ചപ്പെട്ട ജോലിക്കായുള്ള അന്വേഷണം ഫലം കാണണമെന്നില്ല.ഗാർഹികമായി ചില പൊരുത്തക്കേടുകൾ ഉദയം ചെയ്യാം. ആരോഗ്യപരിപാലനത്തിൽ നല്ല ജാഗ്രത ആവശ്യമാണ്. സമഗ്രമായ രാശിചിന്ത ചെയ്ത് ഉചിത പ്രതിവിധി കാണുക.