രാമക്ഷേത്രം എവിടുണ്ടോ അവിടെ പരമഭക്തന് ഹനുമാനും ഇടമുണ്ടാകും. മിക്കയിടങ്ങളിലും രാമസീതമാര്ക്കൊപ്പം കുടികൊള്ളുന്ന ഭക്തസ്വരൂപിയായ ഹനുമാനെ മാത്രമാകും ദര്ശിക്കാന് സാധിക്കുക.
ഗുരുവായൂര് ക്ഷേത്രപരിസരത്ത് പണ്ട് പൂജിക്കുന്നത് ഉപ്പുകൂറ്റന് എന്നൊരു അസാമാന്യ ശരീരപുഷ്ടിയുള്ള ഒരാളായിരുന്നത്രേ. തികഞ്ഞ മദ്യപാനിയായ ഉപ്പുകൂറ്റനെ നേരിടാനോ താക്കീത് ചെയ്യാനോ ആരും ധൈര്യപ്പെട്ടിരുന്നില്ല.